Saturday, 19 October 2019

വാല്മീകി രാമായണം-39

♾♾♾♾📝🦜📝♾♾♾♾     

      വാല്മീകി രാമായണം-39

വിശ്വാമിത്രനും കുമാരൻമാരും യാത്രയ്ക്കിടയിൽ ഒരാശ്രമം കണ്ടു സിദ്ധാശ്രമം എന്ന് പേര്. ആരാണാ സിദ്ധൻ എന്നറിയണ്ടേ സാക്ഷാൽ മഹാവിഷ്ണു വാമനാവതാരത്തിൽ ഈ സ്ഥലത്ത് വന്ന് തപസ്സ് ചെയ്ത് സിദ്ധി അടഞ്ഞു. അതിനാൽ സിദ്ധാശ്രമം എന്ന് പേര് വന്നു.

തപോമയം തപോരാശിം തപോ മൂർത്തിം തപാത്മകം തപസാത്വാം സുതപ്ത്യേന പശ്യാമി പുരുഷോത്തമം

ആശ്രമത്തിലെ അന്തേവാസികൾ വിശ്വാമിത്രന്റെ കാൽക്കൽ വീണ് നമസ്കരിച്ചു കൊണ്ടിരുന്നു. ഇവിടെയാണ് യാഗം നടക്കാൻ പോകുന്നത്. മഹർഷിമാർ വിശ്വാമിത്രനോട് വേഗം വന്ന് ദീക്ഷാ ഗ്രഹണം ചെയ്തു കൊള്ളാൻ ആവശ്യപ്പെട്ടു. രാമലക്ഷ്മണൻമാർക്ക് അവിടെ കഴിയാനുള്ള സൗകര്യം ചെയ്തു കൊടുത്തു.

സന്ധ്യാവന്ദനമെല്ലാം ചെയ്ത് രാമ ലക്ഷ്മണൻമാർ ധനുസ്സ് എല്ലാം കൈയ്യിലെടുത്ത് വിശ്വാമിത്ര മഹർഷിയുടെ അടുക്കൽ ചെന്നു. 'മഹർഷി എപ്പോഴാണ് രാക്ഷസൻമാർ വരുന്നത് ഞങ്ങൾ അവരെ നേരിടുന്നതിന് തയ്യാറായി നിൽക്കുകയാണ് '. അദ്ദേഹം ഒന്നും മിണ്ടിയില്ല. മറ്റു മഹർഷിമാർ പറഞ്ഞു വിശ്വാമിത്ര മഹർഷി യാഗ ദീക്ഷ സ്വീകരിച്ചു കഴിഞ്ഞു. അദ്ദേഹം ഇനി ആറ് നാള് ഒന്നും ഉരിയാടില്ല. യാഗം തുടങ്ങാൻ പോകുന്നു നിങ്ങൾ തയ്യാറായിരിക്കു കുമാരൻമാരെ അടുത്ത ആറ് രാത്രികൾ നിങ്ങൾ ജാഗ്രതരായി ഇരിക്കണം. രാക്ഷസൻമാർ എപ്പോൾ വേണമെങ്കിലും വരാം. 
അങ്ങനെ ആറാം നാൾ മാരീചൻ , സുബാഹു എല്ലാം ആകാശത്ത് വന്നു നിറഞ്ഞു നിന്നു. അവർ ആകാശത്തു നിന്ന് മാംസവും പുരീഷവും (അഴുക്ക്) മറ്റും വർഷിച്ച് യാഗത്തിന് ഭംഗം വരുത്താൻ ശ്രമിച്ചു. രാമൻ ദിവ്യാസ്ത്രത്താൽ സുബാഹുവിനെ വധിച്ചു. മാരീചനെ തൂക്കി എടുത്ത് എറിഞ്ഞു. ആ രാക്ഷസൻ കടലിൽ ചെന്ന് വീണു. പക്ഷേ രക്ഷപ്പെട്ടു കടന്നു കളഞ്ഞു. പോയ പോക്കിന് രാമനെ നന്നായിട്ടൊന്ന് നോക്കി മാരീചൻ. മറ്റു രാക്ഷസരേയും രാമൻ വക വരുത്തി. അങ്ങനെ സിദ്ധാശ്രമം ശുദ്ധി വരുത്തി.

അഭിവാദ്യം മുനി ശ്രേഷ്ഠം
ജ്വലന്ത മിവ പാവകം
ഊചതു പരമോദാരം 
വാക്യം മധുര ഭാഷിണൗ

വിശ്വാമിത്രൻ വളരെ സന്തുഷ്ടനായി രാമനെ അനുഗ്രഹിച്ചു. പിന്നേയും കുറേ ദിവ്യാസ്ത്രങ്ങൾ നല്കി. അവിടെയുള്ള മറ്റു മഹർഷിമാർ പറഞ്ഞു വരൂ നമുക്ക് ജനകപുരിയിൽ പോകാം. മിഥുലാപുരിയിൽ ജനകൻ ഒരു യാഗം ചെയ്യുന്നുണ്ട് നമുക്ക് അവിടേയ്ക്ക് പോകാം. ശരി പോകാമല്ലോ എന്ന് വിശ്വാമിത്രൻ.

Nochurji 🙏 🙏

Wednesday, 16 October 2019

വാല്മീകി രാമായണം ആമുഖം


📖വാല്മീകി രാമായണം📖

വേദ പ്രമാണത്തിലാണ് സനാഥന ധർമ്മം നിലനില്ക്കുന്നത്. സനാഥന ധർമ്മം ഹിന്ദു ധർമ്മം എന്നൊക്കെ നാം സംബോധന ചെയ്യുന്നെങ്കിലും അതിന് സത്യത്തിൽ ഒരു പേരും ഇല്ല. പേരില്ലാത്ത ഒരു ജീവിത ശൈലിയെ നാം ഇന്ന് ഹിന്ദു എന്ന് വിളിക്കുന്നു. ആ പേരു പോലും നമുക്ക് മറു നാട്ടുകാർ നല്കിയതാണ്. സിന്ധു നദീ താണ്ടി വന്നവർ എന്ന അർത്ഥത്തിൽ persia മുതലായ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സിന്ധു വിലെ 'സ' എന്ന് ഉച്ചരിക്കാൻ ബുദ്ധിമുട്ടായത് കൊണ്ട് ഹിന്ദു എന്ന് വിളിച്ച് നമ്മൾ ഹിന്ദുവെന്ന് അറിയപ്പെട്ടു. പല രാജ്യങ്ങളിലും പോയി നോക്കിയാൽ വൈദിക സമ്പ്രദായത്തിന്റെ വൈദിക ജീവിതത്തിന്റെ അവശിഷ്ടങ്ങൾ ലഭിക്കാറുണ്ട്. അതിൽ ഗവേഷണം ചെയ്യുന്നവർക്ക് അങ്ങുമിങ്ങുമായി മൂർത്തികൾ മറ്റും ലഭിച്ചു എന്ന് പറയാറുണ്ട്. നമ്മുടെ ചെറിയ ബുദ്ധി വെച്ച് ഇവിടെ നിന്നാരോ അന്യ രാജ്യങ്ങളിൽ പോയി പ്രചാരം ചെയ്തിട്ടുണ്ടാകാം എന്ന് കരുതുന്നു. എന്നാൽ വാസ്തവത്തിൽ ആർഷ ബുദ്ധിയോടെ ഇരിക്കുന്ന മഹാത്മാക്കൾ എല്ലാം അതിനെ കുറിച്ചു പറഞ്ഞിരിക്കുന്നു. കാഞ്ചി പെരിയവ ദൈവത്തിൻ കുറലിൽ വിശദീകരിച്ച് തന്നെ ചൊല്ലിയിരിക്കുന്നു.
ഇതൊന്നും ആരും എങ്ങും പോയി പ്രചാരം ചെയ്തിട്ടില്ല. ആരും അമേരിക്കയിലോ ആഫ്രിക്കയിലോ എങ്ങും പോയി ഹിന്ദു മതം പ്രചരിപ്പിച്ചിട്ടില്ല.ലോകം മുഴുവനും ഈ ഒരു സംസ്കാരമേ അന്ന് ഉണ്ടായിരുന്നുള്ളൂ.അതിന് പെരിയവർ കൊടുക്കുന്ന ഉദാഹരണം പേരില്ലാത്ത മതം. പേര് എപ്പോൾ ആവശ്യം വരുന്നു എന്നാൽ ഒരു ഗ്രാമത്തിൽ രാമൻ എന്ന പേരുള്ള ആളുണ്ടോ എന്ന് ചോദിച്ചാൽ ഒരുപാടു പേർ കാണും കുള്ളനായ രാമൻ, തടിയനായ രാമൻ അങ്ങനെ പല പ്രത്യേകതകളുള്ള രാമൻമാർ. ഒരു രാമനേ ഉള്ളൂ എങ്കിൽ ഇങ്ങനെ വ്യത്യാസങ്ങൾ പറഞ്ഞ് അറിയേണ്ടതില്ല. പേരിന്റെ ആവശ്യം ഒന്നിൽ കൂടുതൽ ഉള്ളപ്പോഴാണ്. എന്നാൽ ലോകം മുഴുവൻ ഒരു സംസ്കാരം ആയിരുന്നു. സർവ്വം ബ്രാഹ്മമിതം ജഗത്. അത്തരത്തിൽ പ്രഥമമായി ഗവേഷണം ചെയ്തത് മഹാഭാരതത്തിൽ വ്യാസർ തന്നെ. പിന്നീട് വ്യാസ ഭഗവാൻ പറയുന്നു പല ദേശങ്ങളിലും ഈ സംസ്കാരം ശോഷിച്ച് കുറുകി കുറുകി ഭാരത ദേശത്തിൽ മാത്രമായി നിലകൊള്ളുന്നു.അങ്ങനെയുള്ള ഈ ഭാരതത്തിൽ മനു പറയുന്നു ഏതു രാജ്യത്തിൽ പിറന്നവരായാലും ശരി അദ്ധ്യാത്മ ജ്ഞാനത്തെ പ്രാപിക്കാൻ ഈ ഭാരതത്തിൽ പിറന്ന ഋഷി പ്രസൂദനായിരിക്കുന്ന ഒരുവനിൽ നിന്ന് കേട്ട് അറിഞ്ഞോളൂ എന്ന്.


വാല്മീകി രാമായണം-3🔰
കുറച്ച് വർഷങ്ങൾക്ക് മുൻമ്പ് യോഗി രാമസൂരത്കുമാർ എന്ന ഒരാൾ ഉണ്ടായിരുന്നു. ആരോ അദ്ദേഹത്തോട് വേദത്തെ കുറിച്ച് ചോദിച്ചു. അതിന് അദ്ദേഹം മറുപടി പറഞ്ഞു വേദം എവിടെയുണ്ടോ അവിടേയ്ക്കേ ഞങ്ങളെ പോലുള്ളവർക്ക് വരുവാൻ സാധിക്കുള്ളൂ. വേദങ്ങളാൽ തയ്യാറാക്കപ്പെട്ട ഒരു വയലുണ്ടെങ്കിൽ മാത്രമേ ജ്ഞാന നിഷ്ഠയോടെയും ഭക്തിയോടെയും ഇരിക്കുന്ന ഒരിടം ഞങ്ങൾ യോഗികൾക്ക് ഉണ്ടാവുകയുള്ളൂ.
വേദത്തെ പ്രമാണമാക്കി എന്നു പറയുമ്പോൾ നാട്യ ശാസ്ത്രത്തിൽ ഭരത മുനി പറയുന്നു അതിലുള്ള വിഷയം (subject) ഋക്ക് വേദത്തിൽ നിന്നും, സംഗീതം സാമ വേദത്തിൽ നിന്നും, മുദ്രകൾ യജുർ വേദത്തിൽ നിന്നും , അഥർവ്വ വേദത്തിൽ നിന്നും രസത്തെ എടുത്തിരിക്കുന്നു. അഥർവ്വ വേദത്തിൽ ബാഹ്യ വിഷയങ്ങൾ മാത്രമല്ല മുഖ്യമായ ഉപനിഷത്തുക്കൾ എല്ലാം തന്നെ ഉണ്ട്.
ഇങ്ങനെ എല്ലാത്തിലും പ്രമാണമായി വേദം സ്ഥിതി ചെയ്യുന്നു. എന്തുകൊണ്ട് വേദങ്ങൾ. ലോക കാര്യങ്ങൾ അറിയാൻ ശാസ്ത്രങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരു ജീവൻ സംസാരത്തിൽ നിന്ന് കരകയറാനുള്ള അതി ഗംഭീരമായ വിഷയത്തെ ഈശ്വരനാൽ വെളിപ്പെടുത്തിയിട്ടില്ലായിരുന്നെങ്കിൽ നമുക്കറിയാനേ സാധിക്കില്ലായിരുന്നു.
ബാഹ്യ വിഷയങ്ങളിൽ ഗവേഷണം നടത്താൻ നമുക്ക് ബുദ്ധിയുണ്ട്. ആപ്പിൾ താഴെ വീഴുന്നതും ആറ്റവും അങ്ങനെ സൂക്ഷ്മവും അതിസൂക്ഷ്മവും ആയ കാര്യങ്ങളും എല്ലാം ദൃശ്യ വസ്തു തന്നെയാണ്. സൂക്ഷ്മത്തിൽ സൂക്ഷ്മം അതിലും സൂക്ഷ്മമായി ഒന്നും ഇല്ലെങ്കിൽ അതിനർത്ഥം അതിനപ്പുറം നിങ്ങളും ഉണ്ടാകുകയില്ല എന്നാണ്. അണോഹോ അണീയാൻ. അതിനാൽ വേദവും ഉപനിഷത്തുക്കളും പറയുന്നു നീ കാണുന്നതിന് അപ്പുറം എന്തെന്ന് ചോദിച്ചാൽ നിനക്കറിയില്ല the unknowable. അതറിയാൻ എന്താണ് വഴി. ആരറിഞ്ഞിരിക്കുന്നുവോ അവരിൽ നിന്നറിഞ്ഞു കൊള്ളുക. കത്തുന്ന ഒരു വിളക്കിൽ നിന്ന് വിളക്ക് കത്തിച്ചോളൂ. അറിഞ്ഞവന്റെ ഹൃദയത്തിൽ നിന്നെന്ത് ഊറി വരുന്നോ അതാണ് നമുക്ക് ഗതിയായി മാറുന്നത്. അതു തന്നെയാണ് ഈശ്വരന്റെ വെളിപാടും.
ഒരു വ്യക്തി എന്ത് പറഞ്ഞാലും അതിൽ അയാളുടെ അഭിപ്രായങ്ങൾ ഇഷ്ടാനിഷ്ടങ്ങൾ വാസന ഒക്കെ കലർന്നിരിക്കും.നമ്മുടെ എല്ലാ അഭിപ്രായങ്ങളിലും നമ്മുടെ സംസ്കാരം അഭിമാനം കലർന്നിരിക്കും. അതിനാണ് പുരുഷ സമ്പർക്കം എന്നു പറയുന്നത്. നമ്മളിലെ വ്യക്തി അതിൽ ഒളിഞ്ഞിരിക്കുന്നു.

വാല്മീകി രാമായണം-4📖
നമുക്ക് നമ്മളെ താണ്ടി പോകുന്നത് പ്രയാസമുള്ള കാര്യമാണ്. നമ്മുടെ വ്യക്തിത്വവുമായി സമ്പർക്കമില്ലാതെ മനസ്സുമായി സമ്പർക്കമില്ലാതെ ഉന്മയെ വെളിപ്പെടുത്തുന്നത് വേദമാണ്. അങ്ങനെയൊരു വെളിപാടു വേദത്തിൽ ഇല്ലായിരുന്നെങ്കിൽ മനുഷ്യന് അവന്റെ പാരമാർത്ഥിക സത്യത്തെ ഒരു കാലത്തും അറിയുവാൻ സാധിക്കില്ലായിരുന്നു എന്ന് ആചാര്യൻ ബ്രഹ്മസൂത്രത്തിൽ ചർച്ച ചെയ്യുന്നു. ഇങ്ങനെ അതിഗംഭീരമായ ആത്മവിദ്യയെ വേദം നമുക്ക് ഉപദേശിച്ച് തന്നില്ലായിരുന്നെങ്കിൽ നമുക്ക് ഊഹിച്ചെടുക്കാൻ കൂടി കഴിയില്ലായിരുന്നു. അപ്പോൾ വേദ മെന്നാൽ ഈശ്വരന്റെ ജ്ഞാനശക്തിയുടെ പേരാണ് . ഈശ്വരനെ അറിയുന്നതും ഈശ്വരന്റെ ജ്ഞാനശക്തിയുടെ കരുണയാലാണ്.
ആ ജ്ഞാനശക്തി ഭഗവാൻ അവതരിച്ചപ്പോൾ കൂടെ അവതരിച്ചതാണ് ഭഗവാനെ കാണിച്ചു കൊടുക്കുന്നതിനായി.
വേദവേദ്യമായിരിക്കുന്ന ആ പരമപുരുഷൻ രാമൻ അവതരിച്ചപ്പോൾ കൂടെ അവതരിച്ച വേദം തന്നെയാണ് രാമായണം. വാല്മീകി രാമായണം എന്ന് എടുത്തു പറയുന്നതെന്തു കൊണ്ടെന്നാൽ മറ്റു രാമായണങ്ങളിൽ ഭാവം ഭക്തി നിറഞ്ഞിരിക്കുന്നു എന്നാൽ വാല്മീകി രാമായണം വേദം കണക്കെ ശുദ്ധമായി പ്രകൃതിയായി നിലകൊള്ളുന്നു.
ആർഷ്യേ രാമായണം എന്നാൽ ഋഷി പ്രോക്തമായി ഇരിക്കുന്നത്. തപസ്സിന്റെ ഗന്ധം അതിലുണ്ട്. രാമായണം മുഴുവനും തപസ്സാണ്. ആർഷ ധർമ്മം രാമായണത്തിൽ നിറഞ്ഞിരിക്കുന്നു. രാമായണം ആരംഭിക്കുന്നതും തപസ്സിൽ നിന്നാണ്.



വാല്മീകി രാമായണം-5📖
ഗായത്രി മന്ത്രേത്താടെ തത്പദാർത്ഥദ്യോതകമായി രാമായണം ആരംഭിക്കുന്നു. തുടങ്ങുന്നത് ആശ്രമത്തിൽ ആണ് അരമനയിൽ അല്ല. ഒരു കാനനത്തിൽ ഗംഗയിൽ ചെന്ന് ലയിക്കുന്ന തപസാ നദി തീരത്തിൽ വാല്മീകി താപസനായി ഇരിക്കുന്നു.
തപസ്സെന്നാൽ എന്ത് . തപസ്സിന് ഒരുപാട് ലക്ഷണങ്ങൾ ഉണ്ട്. പല നിലകളിൽ തപസ്സിനെ വ്യാഖ്യാനം ചെയ്യാം. നിത്യാനുഷ്ഠാനത്തെ മുടങ്ങാതെ ചെയ്താൽ അത് തപസ്സാണ്. അവനവന്റെ ധർമ്മത്തെ കാമനയില്ലാതെ നിർവ്വഹിച്ചാൽ അതും തപസ്സാണ്.
മഹാഭാരതത്തിൽ ധർമ്മപുത്രന്റെ അടുക്കൽ തപസ്സെന്ത് എന്ന് ചോദിച്ചപ്പോൾ പറഞ്ഞു തപസ്സ് സ്വധർമ്മ വർത്തിത്വം എന്ന്. സ്വധർമ്മം നിഷ്ഠയോടെ ചെയ്യുന്നത് തപസ്സ്. ആ ചാര്യർ ഭാഷ്യത്തിൽ തപസ്സെന്ത് എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് മനസ്സിശ്ച ഇന്ദ്രിയാണാം ച ഏകാഗ്രം പരമം തപ. മനസ്സും ഇന്ദ്രിയങ്ങളും ഏകാഗ്രമായിരിക്കുന്നത് തപസ്സാണ്. രമണമഹർഷി പറയുന്നത് അഹമപേതകം നിജ വിഭാനകം മഹതിതം തപഹ. ഞാൻ എന്നത് ഉദിക്കാതെ ഏത് പ്രകാശിച്ചു കൊണ്ടിരിക്കുന്നുവോ ആ അവസ്ഥയിൽ നിലനിൽക്കുന്നതിനെ തപസ്സ് എന്ന് വിളിക്കുന്നു.
ഉപനിഷത്തിൽ മുത്ഗലൻ എന്ന ഒരു ഋഷി പറയുന്നു സ്വാദ്ധ്യായം ചെയ്യുന്നതും അതിൽ അലിയുന്നതും ആണ് തപസ്സ് എന്ന്. സ്വാദ്ധ്യായം എന്നാൽ വേദപഠനമോ പുസ്തകത്തെ പഠിക്കുന്നതും മാത്രമല്ല അവനവനെ തന്നെ പഠിക്കുകയും തൻ സ്വരൂപത്തെ ഉണർത്തുകയും ചെയ്യുകയാണ് മുഖ്യമായ അദ്ധ്യയനം.
അങ്ങനെ സ്വാദ്ധ്യായമാകുന്ന തപസ്സ് ചെയ്തു കൊണ്ട് കാനനത്തിൽ ഇരിക്കുന്നു വാല്മീകി മഹർഷി.







📖വാല്മീകി രാമായണം-7📖
വാല്മീകി ധ്യാനമഗ്നനായി കാനനത്തിൽ ഇരിക്കുന്നു. അദ് ഹേത്തിൽ നിന്ന് ഒരു ഗംഗ വരണം. ശിവന്റെ ശിരസ്സിൽ നിന്ന് എങ്ങനെ ഗംഗ വന്നുവോ അതുപോലെ വാല്മീകിയിൽ നിന്ന് രാമായണ ഗംഗ ഉത്ഭവിക്കാൻ ഒരു കാരണം വേണം.
വാല്മീകി ഗിരി സംഭൂത രാമ സാഗര ഗാമിനി പുനാതി ഭുവനം പുണ്യാ രാമായണ മഹാനദി.
രാമായണം എന്ന ഗംഗയിൽ ആരു സ്നാനം ചെയ്യുന്നുവോ അവരൊക്കെ അപ്പോഴേ ശുദ്ധമാകും. ശരിയായ ഗംഗയിൽ കുളിക്കാൻ കാശിയിലും ഹരിദ്വാരിലും മറ്റും പോകണം. ഈ രാമായണമാകുന്ന മഹാനദി എവിടെയുണ്ടോ അവിടെ ഗംഗയുടെ ശുദ്ധി വന്നിടും. ഈ നദി (വാല്മീകി ഗിരി സംഭൂത) വാല്മീകി എന്ന മലയിൽ നിന്നും ഉത്ഭവിച്ച് (രാമ സാഗര ഗാമിനി) രാമനാകുന്ന കടലിൽ ചെന്ന് ചേരുന്നു.
വാല്മീകി എന്ന സദ്ഗുരുവുമായുള്ള സമ്പർക്കം ഒരുവനെ അദ് ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും വരുന്ന ജ്ഞാന പ്രവാഹത്താൽ നാമ രൂപങ്ങളില്ലാത്ത കടലിൽ കൊണ്ടു പോയി ചേർക്കുന്നു.
ഉപനിഷത്തിൽ പറയുന്നു നാമ രൂപങ്ങളെയെല്ലാം വെടിഞ്ഞ് നദികൾ സമുദ്രത്തിൽ ചെന്ന് അസ്തമിക്കുന്ന പോലെ ഒരു വിദ്വാൻ നാമ രൂപങ്ങളെ ത്യജിച്ച് പരമ പുരുഷനിൽ ലയിച്ച് അ ഘണ്ടാകാരം ആയി ഇരിക്കുന്നു. അതേ പോലെയാണ് വാല്മീകിയെന്ന മലയിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദി.
അദ്ധ്യാത്മ രാമായണത്തിലും ഇതുപോലെ ഒരു ഇമിറ്റേഷൻ ശ്ലോകമുണ്ട്. എന്തുകൊണ്ട് ഇമിറ്റേഷൻ ശ്ലോകം എന്നു വിളിക്കുന്നു. കാരണം സംസ്കൃതത്തിൽ ഒരേ ഒരു മഹാകവിയേയുള്ളൂ അത് വാല്മീകി ആണ്. മറ്റുള്ളവരെല്ലാം അദ് ദേഹത്തെ അനുകരിക്കുന്നവരാണ്. കാളിദാസൻ പറയുന്നു വാല്മീകി നടക്കുമ്പോൾ പിന്നാലെ നടക്കുന്നവരാണ് ഞങ്ങൾ. അദ് ദേഹം കാണിച്ചു തരുന്നതു പോലെ ഞങ്ങൾ ചെയ്യുന്നു. ഇവിടെ വേറെ കവിയില്ല. കവി ഒന്നേ ഉള്ളൂ യഥാർത്ഥ കവി വാല്മീകി.
അദ്ധ്യാത്മ രാമായണത്തിൽ പറയുന്നു പുരാരി ഗിരി സംഭൂതാം ശ്രീ രാമാർണ്ണവ ഗാമിനി അദ്ധ്യാത്മ രാമ ഗംഗേയം പുനാതി ഭുവനത്രയം.
പുരാരി ഗിരി സംഭൂതാം പരമേശ്വരനാകുന്ന മലയിൽ നിന്ന് ഉത്ഭവിച്ച് രാമനാകുന്ന കടലിൽ ചെന്ന് ചേരുന്നു
കാട്ടിനുള്ളിൽ ഇരുന്ന് കഥാ ശ്രവണം ചെയ്യാനറിയണം നമുക്ക്. വാല്മീകി രാമായണം കേൾക്കുമ്പോൾ വാല്മീകി നമുക്ക് മുന്നിൽ കാണിച്ചു തരുന്ന ആ ലോകത്തേയ്ക്ക് നമ്മൾ പോകണം. ഈ ലോകത്ത് നമ്മളെ ജാഗ്രത് അവസ്ഥ വല്ലാതെ ഗ്രസിച്ചിരിക്കുന്നു. രമണമഹർഷി ഇതിനേ വിളിക്കുന്നത് " scorpionic grip of waking state" എന്നാണ്. ഈ ജാഗ്രത് അവസ്ഥയിൽ നിന്ന് വിടുതൽ വാങ്ങി എന്റെ കുടുംബം ജോലി എന്നീ ചിന്തകൾ വിട്ട് പതുക്കെ വാല്മീകി കാട്ടി തരുന്ന ആ ലോകത്തിലേയ്ക്ക് പോകണം.

വാല്മീകി രാമായണം-8📖
ആ വനത്തിൽ തമസാ നദി കരയിൽ വാല്മീകി ആശ്രമം.
ഓം തപസ്വാദ്ധ്യായ നിരതം തപസ്വി വാക് വിധാം വരം നാരദം പരിപ പ്രച്ഛ വാല്മീകിർ മുനി പുംഗവം.
ഈ ശ്ലോകങ്ങൾ എല്ലാം വേദം പോലെ ശുദ്ധം തന്നെ ആണ് . ആദ്യമായി വേദത്തിൽ നിന്ന് അന്യമായി ഒരു ശ്ലോകം വരുന്നു. എന്നാൽ വാല്മീകിക്ക് പോലും അറിയില്ല എങ്ങനെ വരുന്നു എന്ന്. അദ് ദേഹം തപസ്വിയായി ഇരിക്കുന്നു. തപസ്സ് ചെയ്യുന്ന ഒരുവന് ഒരു സംശയം ഉണ്ടായാൽ അത് മാറ്റി കൊടുക്കേണ്ടത് ഭഗവാന്റെ ബാദ്ധ്യത ആണ്.
ഒരു കുഞ്ഞ് ജനിക്കുമ്പോൾ അതിന് അന്നം എവിടെ എന്നോ അമ്മ ആരെന്നോ അറിയില്ല. അത് ചുമ്മാ കരയും എവിടെന്നോ അന്നം വരും. പിന്നേയും കുറേ നാൾ കഴിയുമ്പോളാണ് പാല് തരുന്നത് അമ്മയെന്നറിയുന്നത്. ഇതു പോലെ ജ്ഞാനത്തിനു വേണ്ടിയുള്ള വിശപ്പു വന്നു കഴിഞ്ഞാൽ എവിടെ നിന്നെങ്കിലും സപ്ലയ് വരും.
"സന്ദേഹമേ സന്ദേഹ തെളിതൽ താൻ". സംശയം വരുന്നത് അത് തീർക്കാൻ തന്നെയാണ്. നദി ഒഴുകി ഒരു കല്ലിൽ തട്ടുമ്പോൾ കുതിച്ചു കടക്കുന്നതു പോലെ ഒരു കുതിപ്പിനു വേണ്ടിയാണ് സന്ദേഹങ്ങൾ വരുന്നത്.സന്ദേഹം ഒരു വികല്പം. അജ്ഞാനം ഒരു വികല്പം വിപരീത ജ്ഞാനം ഒരു വികല്പം.
മഹർഷിമാരുടെ മനസ്സിൽ ഒരു സന്ദേഹം വന്നാൽ അത് അവരുടെ സങ്കൽപ്പമല്ല നിയതിയാണ് ആ സന്ദേഹത്തെ കൊണ്ടു വരുന്നത്.വ്യാസർക്കും ,വാല്മീകിക്കും സംശയം വന്നപ്പോഴൊക്കെ അത് തീർത്തു കൊടുക്കാൻ നാരദർ വന്നിരുന്നു. ഒരു നൂറ്റൻമ്പത് വർഷം മുൻമ്പ് ത്യാഗരാജ സ്വാമികൾക്കും സംഗീത വിഷയത്തിൽ ഒരുപാട് സന്ദേഹങ്ങൾ വന്നു. സംഗീത ലോകത്ത് ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമ ശാസ്ത്രികൾ ഇവർ മൂവരും ആണ് ഒറിജിനൽ. എന്തെന്നാൽ അവർ ചെയ്തതിനപ്പുറം ആർക്കും ചെയ്യാനില്ല. അതിന് കീഴെ നിന്ന് അവർ ചെയ്തതൊക്കെ മനസ്സിലാക്കുവാനും അനുകരിക്കുവാനും മാത്രമേ സാധിക്കൂ. രമണ മഹർഷി എത്തി ചേർന്ന അവസ്ഥയ്ക്കു മേലെ ആർക്കും എത്തിചേരാൻ സാധിക്കില്ല. അതിൽ നിന്ന് എന്തെങ്കിലും മനസ്സിലാക്കി എടുക്കാം എന്നല്ലാതെ അത് പരിഷ്കരിച്ചെടുക്കുകയോ അതിനും മുകളിലായി നില കൊള്ളുകയോ മാറ്റങ്ങൾ വരുത്തുവാനോ സാദ്ധ്യമല്ല. കാരണം എന്ത് മൂലസ്ഥാനത്തിൽ നിന്ന് വരുന്നോ അത് പൂർണ്ണമാണ്. അതിലേയ്ക്ക് ഒന്നും ചേർക്കുവാനോ എടുക്കുവാനോ സാദ്ധ്യമല്ല.
ത്യാഗരാജ സ്വാമികൾക്ക് ആരും സംഗീതം പഠിപ്പിച്ചു കൊടുത്തതല്ല. ബാലനായിരിക്കെ കരി കൊണ്ട് ചുവരിൽ എന്തോ എഴുതി വച്ചു. പിതാവ് രാമബ്രഹ്മം ചെന്ന് നോക്കിയപ്പോൾ ഒരു കീർത്തനമായിരുന്നു.
"വന്ദനമു രഘു നന്ദനാ സേതു ബന്ദനാ ഭക്ത ചന്ദനാ രാമാ വന്ദനമു രഘു നന്ദനാ"
ഇതാണ് ആദ്യത്തെ കീർത്തനം. അദ് ദേഹത്തിന്റെ പിതാവ് അത് വെങ്കടരമണ ഭാഗവതരെ കാണിച്ചു കൊടുത്തു. ഭാഗവതർക്കും ആശ്ചര്യം തോന്നി.അങ്ങനെ ഭാഗവതർ സ്വാമികൾക്ക് സംഗീത ബാല പാഠങ്ങൾ പഠിപ്പിച്ചു കൊടുത്തു.
Nochurji 🙏 🙏

📖വാല്മീകി രാമായണം-9📖
ത്യാഗരാജ സ്വാമികളുടെ ഹൃദയത്തിൽ നിന്നും പ്രവഹിക്കുന്ന സംഗീതം ഒരു സംഗീത ശാസ്ത്രം തന്നെയായി മാറി. അതിൽ അദ് ദേഹത്തിന് ഉണ്ടായിരുന്ന സന്ദേഹങ്ങൾ മാറ്റാൻ ഒരുനാൾ ഒരാൾ വന്നു. ആ മനുഷ്യൻ കുറച്ചു നേരം സ്വാമികളുമായി സംസാരിച്ചിരുന്നു. പിന്നീട് കൈയ്യിൽ ഉണ്ടായിരുന്ന ഒരു ഗ്രന്ഥം നൽകി പറഞ്ഞു " വീട്ടിൽ വച്ചിരുന്ന ഒരു ഗ്രന്ഥമാണ് സ്വാമികൾക്കു ഉപകാരപ്പെടുമോ എന്ന് നോക്കൂ". താങ്കൾക്ക് സംഗീതം അറിയാമോ എന്ന് സ്വാമികൾ ആരാഞ്ഞു. അല്പം വീണ വായിക്കും. എന്റെ അമ്മ നന്നായി വീണ വായിക്കുമെന്ന് വന്നയാൾ പറഞ്ഞു. ഗ്രന്ഥം തുറന്നു നോക്കിയപ്പോൾ സ്വാമികളുടെ എല്ലാ സന്ദേഹങ്ങൾക്കുമുള്ള ഉത്തരം അതിലുണ്ടായിരുന്നു. ആനന്ദം കൊണ്ട് ഹൃദയം നിറഞ്ഞ് നന്ദി പറയാൻ നോക്കിയപ്പോൾ വന്നയാളെ കാണാനുമില്ല. നാരദർ തന്നെയാണ് വന്നതെന്ന് സ്വാമികൾ അറിഞ്ഞു. സ്വന്തം ഗുരുവായി നാരദരെ സ്തുതിക്കുന്ന സ്വാമികളുടെ കീർത്തനങ്ങൾ ഉണ്ട്. സ്വന്തം അനുഭവങ്ങളാണ് അവർ കീർത്തനങ്ങളിലൂടെ പാടിയത്.
രമണമഹർഷിക്കും ഇതുപോലെ നടന്നിരിക്കുന്നു. ആരോ ഒരു ഗ്രന്ഥം വച്ച് പോയി എടുത്തു നോക്കിയപ്പോൾ അരുണാചല മഹാത്മ്യം.
അങ്ങനെ നാരദർ എല്ലാവർക്കും ഗുരു ആയി ഇരിക്കുന്നു. നമ്മൾ കരുതുന്ന പോലെ കലഹമുണ്ടാക്കുന്ന ആളല്ല.
നാരം പരമാത്മ വിഷയകം ജ്ഞാനം ധതാതീഹി നാരദഹ
നാരദർ എന്നാൽ പരമാത്മ വിഷയത്തിൽ ഉപദേശം നല്കുന്നയാൾ എന്നർത്ഥം. ഈ ഉപദേശത്തെ സ്വീകരിക്കാൻ പ്രാപ്തിയുള്ളവരെ അന്വേഷിച്ചു നടക്കുന്നു നാരദർ.അങ്ങനെയാണ് നാരദർ വാല്മീകി ആശ്രമത്തിൽ വരുന്നത്.
തപസ്വാദ്ധ്യായ നിരതനായ നാരദർ തപസ്വിയായ വാല്മീകിയെ കാണുന്നു .നാരദരുടെ വൈഷിട്യം എന്തെന്നാൽ 'വാക് വിധാം വരം' വാക്കെന്നാൽ സ്ഥൂലമായ വാക്കെ നമുക്കറിയൂ എന്നാൽ വാക്ക് ദേവതയാണ് ,പ്രാണനാണ് ,ആത്മാവിന്റ സ്ഥൂലമായ രൂപം ആണ് എന്നത് ഋഷിമാർക്ക് അറിയാം. സത്വാരി വാക് പരിമിതാനി എന്ന് വേദം. വാക്കിന് നാല് പദങ്ങൾ. ആ നാല് പദങ്ങളും ഋഷിമാർക്കേ അറിയൂ. അതേ തൊക്കെയെന്നാൽ താനി വിദുർ ബ്രാഹ്മണാനി യേ മനീഷിണഹ. ഈ പദങ്ങളുടെ സ്ഥൂലമായ തുരീയമായ ചതുർത്ഥമായ വാക്ക് മനുഷ്യ വദന്തി. അതിന്റെ സൂക്ഷ്മമായ മണ്ഡലം ഋഷിമാർക്കേ അറിയൂ. ആ സൂക്ഷ്മമായ ഭാവം തൊട്ടറിഞ്ഞ് ഉണർന്ന നാരദർ ശബ്ദ ബ്രഹ്മത്തെ അറിഞ്ഞ നാരദർ. ശബ്ദ ബ്രഹ്മ പര ബ്രഹ്മ മമോഭേ ശാശ്വതി തനു: ഭഗവാൻ ഭാഗവതത്തിൽ പറയുന്നു ശുദ്ധ ചൈതന്യമായി ഞാൻ ഒരു ഭാഗത്ത് ഇരിക്കുന്നു മറ്റൊരു ഭാഗത്ത് ശബ്ദമായും.
ആദിയിലെ ശബ്ദ ബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ ശബ്ദ ബ്രഹ്മം ഈശ്വരനോട് ചേർന്നിരുന്നു. ശബ്ദ ബ്രഹ്മം ഈശ്വരനായിരുന്നു.
വാക്കിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ നാരദരെ നോക്കി വാല്മീകി ചോദിച്ചു.
വാല്മീകി രാമായണം-11
രമണമഹർഷി പറയുന്ന ഒരു ഉദാഹരണം ഒരു കിളിയോട് സംസാരിക്കാൻ പറഞ്ഞാൽ അത് അനുസരിക്കില്ല കാരണം അതിന് ശീലമില്ല. പക്ഷേ ഒരു കണ്ണാടി അതിനു മുന്നിൽ വച്ച് അതിന് പിറകിൽ നിന്ന് സംസാരിച്ചാൽ മറ്റൊരു കിളി ആണെന്ന് കരുതി അത് വേഗത്തിൽ പഠിക്കും. ഇതുപോലെ നമ്മളെ പോലെ ഇരിക്കുന്ന ഒരാൾ ആ ജ്ഞാന നിലയിൽ ഇരുന്ന് കാണിച്ചാലേ നമുക്ക് അതിലേയ്ക്ക് പോകാൻ സാധിക്കൂ. മഹാരാഷ്ട്രയിലെ ഭക്തൻമാരുടെ കഥകൾ എല്ലാവർക്കും ഇഷ്ടമാണ് കാരണം ഒരാൾ ചെരുപ്പുകുത്തി, ഒരാൾ തയ്യൽക്കാരൻ ചിലർ പ്രാരാബ്ദങ്ങൾക്കു നടുവിൽ എന്നാലും അവരെല്ലാം ജ്ഞാനികളായി ഭക്തൻമാരായി ഇരിക്കുന്നത് കാണുമ്പോൾ തോന്നും ഇവർക്കിത് സാധിക്കുമെങ്കിൽ എനിക്കും സാധിക്കുമെന്ന്.
വാല്മീകി അതിനാലാണ് ചോദിക്കുന്നത് സർവ്വ ഗുണ സമ്പന്നനായ,വീരനായ, ധർമ്മജ്ഞശ്ച,കൃതജ്ഞശ്ച ധർമ്മത്തിന്റെ സൂക്ഷ്മ ഭാവവും കർമ്മത്തിന്റെ സൂക്ഷ്മഭാവവും അറിഞ്ഞവനായ അതായത് കർമ്മത്തിൽ ജാഗ്രത പാലിക്കുന്നവനായ ,സത്യവാക്യോ സത്യം മാത്രം ഉരിയാടുന്ന ,ദ്രഡവ്രതനായ ,ചാരിത്രേണ ചകോ യുക്ത: ചാരിത്ര ശുദ്ധിയുള്ളവനായ അതായത് സ്വഭാവത്തിൽ എവിടേയും ഒരു വീഴ്ചയില്ലാത്തവനായ കാരണം സ്വഭാവത്തിൽ വീഴ്ചയുണ്ടായാൽ അദ് ദേഹത്തെ അനുഗമിക്കുന്നവർക്ക് അതിൽ കൂടുതൽ വീഴ്ചയുണ്ടാകും എന്നതിനാൽ. സർവ്വ ഭൂതേശു കോഹിത: സർവ്വഭൂതങ്ങൾക്കും ഹിതം ചെയ്യുന്നവനായ,ഹിതവും പ്രിയവും തമ്മിൽ നല്ല വിത്യാസമുണ്ട് പ്രിയമെന്നാൽ പ്രമേഹമുണ്ടെങ്കിലും പായസപ്രിയൻ പായസം കുടിക്കും ഹിതമെന്നാൽ പ്രമേഹിക്ക് പായസം ഇഷ്ടമാണെങ്കിലും കൊടുക്കാതിരിക്കുക എന്നതാണ്. തത്ത്വം ഉണർന്നവനായ, സമർത്ഥനായ തത്ത്വം പ്രായോഗികമാക്കാൻ കഴിവുള്ളവനായ. പ്രിയദർശനനായ കണ്ടാലെ മനസ്സുരുകി പ്രിയം തോന്നുന്നവനായ, ആത്മവാൻ സദാ സമാധി നിഷ്ഠനായ, കോചിത ക്രോധിത: കോപത്താൽ എല്ലാവരേയും നടുക്കുന്നവനല്ലാത്ത ,ജിത ക്രോധിതർ ക്രോധത്തെ താണ്ടിയവൻ, പ്രകാശ മയനായി ഇരിക്കുന്നവൻ, ആരേയും ഹിംസിക്കാത്തവൻ,നമ്മൾ പലപ്പോഴും പുറമെ ഹിംസിക്കുന്നവരെയേ കാണുകയുള്ളൂ ഉള്ളിൽ ഹിംസ വച്ചു പുലർത്തുന്നവർ ഉണ്ട് അത്തരം ഹിംസ പോലും ഇല്ലാത്തവരുടെ അടുക്കൽ പക്ഷിമൃഗാധികൾ സ്നേഹത്തോടെ വന്നിരിക്കുന്നു. അനസൂയകഹ കസ്യത് ഭിഭ്യതി ദേവാശ്ചിത് കാര്യം വരുമ്പോൾ എന്തെങ്കിലും വേണം എന്നു വച്ചാൽ അത് നേടിയെടുക്കുന്നവൻ അത് കണ്ട് ദേവൻമാർ പോലും നടുങ്ങി നിൽക്കും ,കോപം ഇല്ലെങ്കിലും കോപത്തെ വേണമെങ്കിൽ ഒരു ആയുധമായി ഉപയോഗിക്കാൻ അറിയുന്നവൻ ,ജാദരോഷസ്യസെയ്യുഗേ കോപിച്ചാൽ ദേവതകളെ പോലും നടുക്കുന്നവൻ.ഇങ്ങനെയുള്ള ഒരു ജ്ഞാനി എവിടെയെങ്കിലും ഉണ്ടോ എന്ന് മനുഷ്യ കുലത്തെ നന്നായി മനസ്സിലാക്കിയ സമർത്ഥനായ എല്ലാവരാലും ആദരിക്കപ്പെട്ട നാരദർ പറയൂ എന്ന് വാല്മീകി.













വാല്മീകി രാമായണം-15📖
വാല്മീകിക്ക് ഇത്തരത്തിൽ രാമായണത്തിന്റെ ഫല ശ്രുതി എല്ലാം ഉപദേശിച്ചിട്ട് നാരദർ അപ്രത്യക്ഷനായി. ഇത് ശ്രവിച്ച് നിർമ്മലമായ മനസ്സോടെ വാല്മീകി തമസാ നദിക്കരയിൽ പോകുന്നു. സന്ധ്യാവന്ദനം ചെയ്യുന്നു. രാമായണത്തിലുള്ള വർണ്ണനകൾ കേൾക്കുന്ന മാത്രയിൽ അനുഷ്ഠാനങ്ങൾ ചെയ്ത് പക്വമായ ഒരുവൻ താപസികനായി മാറും. അതാണ് രാമായണത്തിന്റെ മഹത്വം ഹൃദയത്തെ ആകാശം പോലെ നിർമ്മലമാക്കും.
ഭാഗവതത്തിൽ മുഴുവനും വേദാന്ത വിഷയങ്ങളാണ് കഥകൾ പറയാൻ വ്യാസർക്ക് ലക്ഷ്യമേ ഇല്ലായിരുന്നു. എന്നാൽ രാമായണത്തിൽ കഥ പറയുക എന്നതാണ് ലക്ഷ്യമെങ്കിലും ആ കഥയെ ശ്രവിച്ചാൽ വേദാന്ത ശ്രവണത്തിന്റെ ഫലം ലഭിക്കും. ഉള്ളിൽ അതി ശീതളമായ ഗംഗ പ്രവഹിക്കും.
സതുതീരം സമസ്യാത്
തമസാ യ മുനിതഥ
ശിഷ്യമാ ഹസ്തിതം പാർശ്വേത്
ദൃഷ്ട്വാ തീർത്ഥം അകർദമം
ആ കാനനത്തിൽ വാല്മീകി മഹർഷി മദ്ധ്യാഹ്ന വേളയിൽ നടന്നു പോകുന്നു പിന്നാലെ ഭരത്ദ്വാജർ എന്ന ശിഷ്യൻ വല്കലത്തെയും കലശത്തെയും എടുത്ത് പിന്നാലെ പോകുന്നു. മനസ്സ് നിർമ്മലമായിരുന്നാൽ ചുറ്റും പ്രകാശമയമായിരിക്കും .മനസ്സിൽ തമോ ഗുണമാണെങ്കിൽ എന്ത് കേട്ടാലും ഫലം ഉണ്ടാകില്ല .ഇതിലൊക്കെ എന്തിരിക്കുന്നു എന്ന് തോന്നും. അങ്ങനെയുള്ള തമോ ഗുണികളുമായുള്ള സമ്പർക്കം നമ്മളെയും താമസികരാക്കും.
മനസ്സിൽ സത്വഗുണം ഉള്ളവർ പ്രത്യേകിച്ച് കുട്ടികൾ എപ്പോഴും പ്രസന്നരായി ഇരിക്കുന്നു. എന്ത് കണ്ടാലും ആശ്ചര്യം ആനന്ദം പൂക്കൾ ആകാശം ഭൂമി എല്ലാം പ്രകാശപൂർണ്ണമായിരിക്കുന്നു.
തമസാനദിയെ നോക്കി നില്ക്കുന്നു വാല്മീകി മുഖമെല്ലാം ഭാവത്താൽ പ്രസന്നമായിരിക്കുന്നു .ശിഷ്യനും മനസ്സിലാകുന്നില്ല എന്താണ് ഗുരു തമസാനദി ഒഴുകുന്നതും നോക്കി നില്ക്കുന്നതെന്ന്. തെളിഞ്ഞ പ്രസന്നതയാർന്ന നദി ഒഴുകുന്നു. ഗംഗ ഹരിദ്വാരിൽ ഒരു കൊച്ചു കുട്ടിയെപോലെ കള കള ശബ്ദത്തോടെ തുള്ളിച്ചാടി ഒഴുകുന്നു എന്നാൽ കാശിയിലെത്തുമ്പോൾ ഒരു പക്വതയുള്ള സ്ത്രീയെ പോലെ നിശ്ശബ്ദമായി ഒഴുകുന്നു.
അകർദമമിതം തീർത്ഥം
ഭരദ്ധ്വാജ നിഷാമയ
രമണീയം പ്രസന്നാംമ്പു
സന്മനുഷ്യ മനോയഥ
അകർദമമിതം തീർത്ഥം എന്നാൽ ഒരഴുക്കും പാഴ്ചെടികളും ഇല്ലാത്ത ജലം ഭരദ്ധ്വാജ നിഷാമയ രമണീയം പ്രസന്നാംമ്പു രമണീയം എന്നാൽ ഒരു വട്ടം കണ്ടു കഴിഞ്ഞാൽ മടുക്കുന്നതല്ല. സൂര്യോദയം നദി കടൽ മലകൾ ഇവയൊക്കെ എത്ര കണ്ടാലും മടുക്കില്ല.
പ്രതിക്ഷണം യെൻ അവതാ മുപൈതി
തദൈവ രൂപം രമണീയതായ
രമണീയമെന്നാൽ എപ്പോൾ കണ്ടാലും പുതിയതായി തോന്നുന്നത്. രമണമഹർഷിയെന്ന് കാവ്യ ഘണ്ടത്തിന് പേര് കൊടുത്തതിന് പിന്നിൽ ഇതാണ് എത്ര തവണ വായിച്ചാലും ആദ്യമായി വായിക്കുന്ന അനുഭവം. നവോ നവോ ഭവതി എന്ന് വേദം പറയുന്നത് ഇതിനാണ്.

























📖വാല്മീകി രാമായണം-18📖
ഋഷിമാർ എപ്പോഴും ദാർശനികരാണ് .ചുറ്റുമുള്ളതിനെ ദർശിക്കുമ്പോൾ അവനവനെ തന്നെയാണ് അവർ ദർശിക്കുന്നത്. ചുറ്റും കാണുന്നതു കൂടാതെ അവർ അവരുടെ ശരീരവും മനസ്സും ചെയ്യുന്ന കാര്യങ്ങൾ കൂടി ദർശിക്കുന്നു.
രമണമഹർഷിയ്ക്ക് ഒരിക്കൽ ഒരു ശ്ലോകം ഉള്ളിൽ നിന്ന് വന്നു കൊണ്ടേയിരുന്നു. 'കരുണയാലെന്നേ' .. എന്ന് തുടങ്ങുന്ന ശ്ലോകം എത്ര അവഗണിച്ചിട്ടും തള്ളി മാറ്റിയിട്ടും ഉള്ളിൽ വന്നു കൊണ്ടേയിരുന്നു. കരുണയാലെന്നൈ ആണ്ട നീ എനക്കും കാക്ഷിതം തരുളയെ ... ഈ ശ്ലോകം അദ് ദേഹത്തെ വിടാതെ പിടിച്ചപ്പോഴാണ് അത് എഴുതി വെച്ചത്. എഴുതാൻ താല്പര്യം ഇല്ലെങ്കിലും അത് ഉള്ളിൽ നിന്ന് വരുന്നു.
ഇത്തരത്തിൽ ലൗകികമായ ഈ ദൃശ്യത്തെ കണ്ട് വാല്മീകിയുടെ ഉള്ളിൽ നിന്ന് ഒരു ശ്ലോകം വന്നതിൽ അദ്ദ്ദേഹം തന്നെ ആശ്ചര്യപ്പെട്ടു. ശോകം ശ്ലോകമായി മാറി.
പാദ ബദ്ധോ അക്ഷര സമഹ
തന്ത്രീ ലയ സമന്വിതാ
ശോകാർത്ഥസ്യ പ്രവർത്തോമേ
ശ്ലോകോ ഭവതു നാന്യതാ
പാദം നാലക്ഷരം വച്ച് മുപ്പത്തി രണ്ടക്ഷരം കൃത്യമായി വന്നിരിക്കുന്നു. ശ്ലോകം കേട്ടാൽ തമ്പുരു ശ്രുതി പശ്ചാത്തലത്തിൽ കേൾക്കുന്ന പോലെ തോന്നും. ഇത് കേട്ടതും ശ്ലോകമാണെന്ന് തിരിച്ചറിഞ്ഞ് ഭരദ്ധ്വാജൻ മനപാഠമാക്കി. രാമായണം എന്ന മധു വാല്മീകിയുടെ വദനത്തിൽ ഉണ്ടായതും ഭരദ്ധ്വജൻ എന്ന വണ്ട് അത് പാനം ചെയ്തു ആവർത്തിച്ച് ചൊല്ലി കൊണ്ടിരുന്നു.
അനുഷ്ഠാനങ്ങൾ എല്ലാം പൂർത്തിയാക്കി ഗുരുവും ശിഷ്യനും തിരികെ ആശ്രമത്തിൽ വന്നപ്പോൾ അവിടെ ബ്രഹ്മാവ് പ്രകാശിച്ചു നിൽക്കുന്നു. വാല്മീകിക്ക് ഇത്തരത്തിൽ ശ്ലോകം ഉള്ളിൽ ഉദിച്ചത് രാമായണം എന്ന മഹാചരിതം രചിക്കുന്നതിനു വേണ്ടിയാണെന്ന് ബോധിപ്പിച്ചു.
കണ്ടറിയണമെന്നില്ല പഠിച്ചറിയണമെന്നില്ല ഒരു രഹസ്യ താക്കോൽ വച്ച് തുറന്നാൽ എന്ത് രഹസ്യങ്ങൾ വെളിയിൽ ഉണ്ടോ അതെല്ലാം അറിയും. One stroke knowledge. പ്രകൃതിയിൽ എന്താണില്ലാത്തത് എന്തും പ്രകൃതിയിൽ നിന്ന് എടുക്കാവുന്നതാണ്. അതു കൊണ്ട് രാമായണ ചരിതത്തിൽ എന്ത് രഹസ്യങ്ങളുണ്ടോ അറിയുന്നതും അറിയാത്തതുമായ എല്ലാം നിങ്ങൾക്ക് ഉള്ളിൽ തെളിയും.ഇതു വെറും കാവ്യമോ സാഹിത്യമോ അല്ല സത്യവാക്കാണ് രാമായണ ചരിതം മുഴുവനും ഒരു വാക്ക് പോലും കളവല്ല.
📖വാല്മീകി രാമായണം-19📖
ന തേ വാക് അമൃതാ കാവ്യേ കാചി തത്ര ഭവിഷ്യതി. രാമായണ ചരിതത്തിൽ ഒരക്ഷരം പോലും കളവല്ല സത്യവാക്യമാണ് അതിനാൽ ഗുരു രാമ കഥാം പുണ്യാം ശ്ലോക ബദ്ധാം മനോരമാം . തുളസീദാസ് എഴുതിയ രാമായണം ആദ്യം സംസ്കൃതത്തിൽ ആയിരുന്നു അത് കുറെ കളവ് പോയപ്പോൾ ഒരിക്കൽ സ്വപ്നത്തിൽ പരമശിവൻ വന്ന് രാമായണ ചരിതം ഹിന്ദിയിൽ എഴുതാൻ നിർദ്ദേശിച്ചു. അങ്ങനെ സാധാരണ പ്രാദേശിക ഭാഷയിൽ അദ് ദേഹം എഴുതി. രാമായണത്തിന് പൗലസ്ത്യ വധം എന്നും സീതായാഹ ചരിതം മഹത് ( സീതയുടെ കഥ ) എന്നും പേരുണ്ട്.
അയോദ്ധ്യ എന്ന ഒരു രാജധാനി അവിടെ ദശരഥൻ എന്ന രാജാവ് ഇക്ഷ്വാകൂ വംശജൻ. ഇക്ഷ്വാകൂ വംശത്തിൽ എല്ലാവരും ജ്ഞാനികൾ ആയിരുന്നു. സൂര്യനിൽ നിന്നും ജ്ഞാനത്തെ പ്രാപിച്ചവർ. ഖട്വാംഗൻ , ദിലീപൻ, ഭഗീരഥൻ എല്ലാവരും ഈ വംശത്തിൽ പിറന്നവരാണ്. ഈ രാജാക്കൻമാരെ കുറിച്ച് വളരെ അഭിമാനത്തോടെ നമുക്ക് സംസാരിക്കുവാൻ കഴിയും. കാരണം അവർ രാജഋഷികൾ ആയിരുന്നു.ഇപ്പോഴുള്ള ഭരണാധികാരികളെ കുറിച്ച് അങ്ങനെ സംസാരിക്കുവാൻ കഴിയുമോ.
രാജഭരണം ചെയ്യുന്നു ദശരഥൻ. പുത്ര ഭാഗ്യം ഇല്ലാതെ ദു:ഖിതനായിരുന്ന ദശരഥനോട് സുമന്ത്രർ പറയുന്നു രാജാവിന് പുത്രൻ ഇല്ലാത്ത അവസ്ഥ ഉണ്ടാകരുത്. രാജ്യം അനാഥമാകുത്. നല്ല കാര്യങ്ങളെല്ലാം നടന്നു പോകണമെങ്കിൽ ആ പരംമ്പരയിൽ നല്ല പുത്രഭാഗ്യം ഉണ്ടാകണം. അപ്പോഴേ ആ പരംമ്പര നിലനില്കൂ. താങ്കൾ അതിനായി പുത്രകാമേഷ്ടി യാഗം ചെയ്യണം. ഋഷി ശൃംഗനെ കൂട്ടി കൊണ്ടു വന്നു പുത്രകാമേഷ്ടി യാഗം ചെയ്യണം. അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്തു തുടങ്ങി. ആയുർ വേദത്തിലെ കശ്യപ സംഹിതത്തിൽ പുത്ര കാമേഷ്ടി യാഗത്തെ കുറിച്ച് വിസ്താരമായി പറയുന്നു. അതിൽ നിന്ന് മനസ്സിലാകും ആയുർവേദവും വേദവും എത്ര ഇഴുകിച്ചേർന്നിരിക്കുന്നു എന്ന്.














📖വാല്മീകി രാമായണം-21📖
ഭഗവാൻ അവതരിക്കുന്നതിന് മുൻമ്പായി ദേവതകൾ പല പല യോനികളിൽ വന്ന് പിറന്നു. ചിലർ കുരങ്ങ് യോനിയിൽ ചിലർ മനുഷ്യ യോനിയിൽ. എല്ലാം ശ്രേഷ്ഠവും ദിവ്യയുമായ ജന്മങ്ങൾ. അവരെ descendants of divinity എന്ന് വിളിക്കാം.
ഒരു പ്രത്യേക കാരണത്താൽ പ്രകൃതിയിൽ ഇത്തരത്തിൽ പ്രത്യേക അവതാരങ്ങൾ ഉണ്ടാകുന്നു. പ്രകൃതിയുടെ ആവശ്യത്തിനനുസരിച്ച് ഓരോ സപ്ലൈ ഉണ്ടാകും. ചില സമയത്ത് അപ്രതീക്ഷിതമായി നമ്മുടെ വീട്ടു പറമ്പിൽ കുറുന്തോട്ടി കീഴാർനെല്ലി എല്ലാം കിളിച്ച് നിൽക്കുന്നതു കാണാം. എങ്ങനെ വന്നു എന്നറിയില്ല. എന്നാൽ അതിന് ആവശ്യക്കാർ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടാകും. മഞ്ഞപിത്തത്തിന് കീഴാർനെല്ലി വളരെ നല്ലതെന്ന് പറയും. അന്തരീക്ഷത്തിൽ ഒരു വാക്യൂം വന്നാൽ അതിൽ കാറ്റു വന്ന് നിറയുന്നു. പ്രകൃതിയിൽ ഏതെങ്കിലും തരത്തിൽ അസന്തുലിതാവസ്ഥ വന്നാൽ ദു:ഖം വന്നാൽ അത് നികത്താൻ പലതും അവതരിക്കും ചിലപ്പോൾ ഭഗവാൻ തന്നെ അവതരിക്കും. സ്വേച്ഛോപാദക് പ്രതക് വപുഹു.
എല്ലാ കുഞ്ഞുങ്ങളും ഒരു പ്രാർത്ഥനയോടെ വേണം ജനിക്കാൻ. സ്വാമി വിവേകാനന്ദൻ പറയും "That child wich is not the result of a prayer is a curse to humanity." ഒരു കുഞ്ഞുണ്ടാകാൻ പ്രാർത്ഥന ചെയ്ത് ഭക്തിയോടെ പിറക്കണം. അൻമ്പോടെ പിറക്കണം. അപ്പോൾ ആ കുഞ്ഞ് ലോകത്തിനനുഗ്രഹമാകും.
ദശരഥ മഹാരാജാവ് ഋഷിമാരോടായി പറയുന്നു. ഒരു തെറ്റും ഇതിൽ വന്നു ഭവിക്കരുത് .യാഗം നടക്കുമ്പോൾ ആരും പട്ടിണി ആകരുത്. വസ്ത്രധാനം നടക്കണം. ഭക്ഷണമെല്ലാം മല പോലെ കൂട്ടി വെച്ചിരിക്കുന്നു. എല്ലാ സുഖ സൗകര്യങ്ങളും നല്കണം. ഒരു പാട് ദാന കർമ്മങ്ങൾ ചെയ്യണം. മന്ത്രം ജപിക്കുന്നവരോടും പറഞ്ഞു വിധി പ്രകാരം ജപിക്കണം ഒരു തെറ്റും ഉണ്ടാകരുത്. വിധി ഹീനസ്യ യജ്ഞസ്യ സദ്യകർത്താ വിനശ്യതി. നിങ്ങൾ വിധി ഹീനമായി എന്തെങ്കിലും ചെയ്താൽ അത് യജമാനനായ എന്നെയാണ് ബാധിക്കുക. അതിനാൽ ജാഗ്രതയോടെ ചെയ്യണം.
ആ മഹായാഗത്തിൽ ആഹൂതികളെല്ലാം അർപ്പിച്ചു കൊണ്ടിരിക്കുന്നു. ജ്യോതി ശാസ്ത്രം മാംഗല്യം നടക്കാൻ മാത്രമല്ല ഏതൊക്കെ ഇഷ്ടികൾക്ക് ഏതൊക്കെ സമയങ്ങളിൽ എന്തൊക്കെ ഹവിസുകൾ അർപ്പിക്കണം എന്ന് വരെ വിശദീകരിച്ചിരിക്കുന്നു. ആ കാലഘട്ടത്തിൽ ഓരോ ഹവിസ് അർപ്പിക്കുമ്പോൾ അഗ്നിയിൽ നിന്നും ഒരു ജ്യോതിർ രൂപം പുറത്തേയ്ക്കു വരും. പ്രാജാപത്യ പുരുഷൻ ആണത്.

📖വാല്മീകി രാമായണം-22📖
തതോവൈ യജമാനസ്യ പാവകാതതുലപ്രഭം
പ്രാതുർഭൂതം മഹത്ഭൂതം
മഹാവീര്യം മഹാബലം
കൃഷ്ണം രക്താംമ്പരം
ഇത്തരത്തിൽ വർണ്ണിക്കാവുന്ന ഒരു ദേവൻ യാഗാഗ്നിയിൽ നിന്നും വരുന്നു. കണ്ടാൽ പ്രിയം തോന്നുന്ന രൂപം. കൈയ്യിൽ വളരെ പ്രിയത്തോടെ ഒരു പാത്രത്തിൽ പായസം പിടിച്ചിരിക്കുന്നു. താങ്കൾ ആര് എന്ന് ചോദിച്ചപ്പോൾ പറഞ്ഞു.
പ്രാജാപത്യം നരം വിദ്ധിം മാമിഹാഭ്യാകൃതം നൃപ
ഞാൻ പ്രാജാപത്യ പുരുഷൻ. ദേവതകൾ എന്നെ ഇങ്ങോട്ട് അയച്ചതാണ്. ഈ പായസത്തെ സ്വീകരിച്ചാലും. താങ്കളുടെ പത്നിമാർക്കെല്ലാം കൊടുക്കു. അങ്ങനെ പറഞ്ഞ് മറഞ്ഞു പോയി.
കൗസല്ല്യാഹി നരപതിഹി പായസാർത്ഥം ദതോതഥ
ദശരഥൻ വളരെ പ്രിയത്തോടെ കൗസല്ല്യക്ക് ആദ്യം കൊടുത്തു.
അർദ്ധാത് അർദ്ധം ദതൂഷാ വി സുമിത്രായൈ നരാധിപ:
പിന്നെയുള്ള പാതിയിൽ പാതി എടുത്ത് സുമിത്രയ്ക്ക് കൊടുത്തു.
കൈകേയിദാവസിഷ്ഠാർദ്ധം ദദോ പുത്രാർത്ഥ കാരണാത്
കൈകേയിക്ക് ഒരു പകുതി കൊടുത്തു പിന്നേയും മിച്ചം വന്നു.
അനുചിന്ത്യ സുമിത്രായെ പുനരേവ മഹാമതിഹി
പത്നിമാർ മൂവരിലും അതീവ ശാന്തയും ജ്ഞാനി എന്ന് പറയത്തക്ക ഗുണ മഹിമയുള്ളവൾ സുമിത്രയാണ്. ഇനി ഒരു പുത്രനുണ്ടാകുന്നെങ്കിൽ അതവൾക്കാകട്ടെ എന്ന് കരുതി ദശരഥൻ ആ മിച്ചം വന്ന പായസം സുമിത്രയ്ക്ക് കൊടുത്തു.
ഭാവിയിൽ രാമനെ വനവാസത്തിന് പറഞ്ഞു വിട്ടപ്പോൾ കൗസല്ല്യ വേദനിച്ചു കരഞ്ഞു കൈകേയി വാശിയിലും അപ്പോൾ സുമിത്ര മാത്രമാണ് ഒരു പരാതിയും പറയാതെ സ്വന്തം മകനായ ലക്ഷ്മണനെ കൂടെ പറഞ്ഞയച്ചത്. സൂക്ഷ്മമായി എല്ലാവരേയും മനസ്സിലാക്കി ദശരഥൻ ചിന്തിച്ച് ആണ് ഓരോരുത്തർക്കും പായസം നല്കിയത്. അങ്ങനെ അവസാനത്തെ പുത്രൻ ശത്രുഘ്നൻ സുമിത്രയ്ക്ക്.
മൂന്നു പേർക്കും പായസം നല്കി അല്പ കാലത്തിനുള്ളിൽ അവർ മൂവരും ഗർഭം ധരിച്ചു. പ്രസന്നമായ ആ കാലഘട്ടത്തിൽ ദേവതകളെല്ലാം ഭഗവാൻ അവതരിക്കുന്നത് കാത്തു നിന്നു.
തഥോ യജ്ഞേ സമാപ്തേതു
ഋതുനാം ഷട് സമത്യയു
യജ്ഞം സമാപ്തമായി.ആറ് ഋതുക്കളും കഴിഞ്ഞു. പന്ത്രണ്ട് മാസം എന്നർത്ഥം. യജ്ഞം കഴിഞ്ഞ് ഒരു വർഷ കഴിഞ്ഞു.

📖വാല്മീകി രാമായണം-23📖
അയോദ്ധ്യ എന്ന അരണിയിൽ നിന്ന് പുറപ്പെട്ട ഒരു തീപ്പൊരി നവമി തിഥിയിലെ കർക്കിടക ലഘ്നത്തിൽ അഞ്ച് ഗ്രഹങ്ങളും ഉച്ഛസ്ഥായിയിൽ നിൽക്കുമ്പോൾ ബ്രഹസ്പതി ചന്ദ്രന്റെ കൂടെ ഉദിച്ചു നിൽക്കുന്ന വേളയിൽ സർവ്വ ലോക നമസ്കൃതനായ ഭഗവാൻ കൗസല്ല്യയ്ക്ക് മകനായി ജനിച്ചു. കൈ കേയിക്ക് ഭരതൻ പിറക്കുന്നു. പുണർതം നക്ഷത്രത്തിൽ രാമനും. പൂയ്യം നക്ഷത്രത്തിൽ ഭരതനും. ആയില്യം നക്ഷത്രത്തിൽ ലക്ഷ്മണനും ശത്രുഘ്നനും സുമിത്ര പുത്രരായി പിറക്കുന്നു.
വാല്മീകി നാരായണനെ സ്തുതിച്ചു പറയുന്നു അങ്ങ് നാല് രൂപത്തിൽ പിറന്നിരിക്കുന്നു. ഒരേ പായസം ഭക്ഷിച്ചു നാല് വേദങ്ങൾ പോലെ രാമനും, ഭരതനും, ലക്ഷ്മണനും, ശത്രുഘ്നനും പിറന്നു. പുണർതം നക്ഷത്രത്തിൽ പൗർണമിയിൽ നവമിയിൽ ജനനം. കൃഷ്ണന് അഷ്ടമിയിൽ ആയിരുന്നു. എട്ട് മായയുടെ സംഖ്യയാണ് എന്ന് പറയും. ബ്രഹ്മം തന്നെ മായ,മായ തന്നെ ബ്രഹ്മം. ഒൻപത് ബ്രഹ്മത്തെ കുറിക്കുന്ന സംഖ്യ എന്ന് പറയും. ഒൻപത് എത്ര തവണ കൂട്ടിയാലും കിട്ടുന്ന സംഖ്യയിലെ അക്കങ്ങൾ കൂട്ടിയാൽ പിന്നേയും ഒൻപത് തന്നെ കിട്ടും.രാമാവതാരത്തിൽ കൃഷ്ണാവതാരം പോലെ ലീലകൾ ഒന്നും ഇല്ല. അദ് ദേഹം വീരപുരുഷനാണ്. ജനിച്ചപ്പോഴേ പൂർണ്ണ ഭാവത്തിലാണ്.
ഭാഗവതത്തെ എങ്ങനെയാണോ വസിഷ്ഠ മഹർഷി എഴുതി ശ്രീ ശുകൻ അത് ഗ്രഹിച്ച് പരീക്ഷിത്തിന് പകർന്ന് കൊടുത്തുവോ അത്തരത്തിൽ വാല്മീകിയും രാമായണം പ്രചരിപ്പിക്കുന്നതിനായി ആർക്കു പറഞ്ഞു കൊടുക്കണം ഇത് ആര് ഗ്രഹിക്കും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് രണ്ട് കുട്ടികൾ വാല്മീകിയുടെ അടുക്കൽ ഉണ്ടെന്ന് ഓർത്തത്. രാമായണം രാമന്റെ കാലഘട്ടത്തിൽ തന്നെയാണ് എഴുതുന്നത്.രാമായണം എഴുതുമ്പോൾ സീത ആശ്രമത്തിൽ ഉണ്ടായിരുന്നു.

വാല്മീകി രാമായണം-24📖
കുശീ ലവർകൾ എന്ന പേരിന്റെ അർത്ഥം തന്നെ ഭഗവത് കഥകൾ പാടുന്നവർ എന്നാണ്. രാമന്റെ പ്രതിബിംബം പോലെ രണ്ടു കുട്ടികൾ. അവരെ വർണ്ണിക്കുകയാണെന്നങ്കിൽ ബഹുശ്രുതൗ വേദങ്ങളേയും രാമായണവും എല്ലാം വാല്മീകിയുടെ പക്കൽ നിന്ന് തന്നെ ശ്രവണം ചെയ്തവർ. അവരുടെ ശബ്ദം എങ്ങനെ എന്നു വച്ചാൽ ശ്രുതിമധുരമായ ശബ്ദം.ത്യാഗരാജർ പാടിയിരിക്കുന്നു നാഭീഹൃത്കണ്ഠരസന എന്ന് ശബ്ദം നാഭിയിൽ നിന്ന് ഉത്ഭവിച്ചു ഹൃദയത്തെ സ്പർശിച്ചു നാക്കിലൂടെ പുറത്തേയ്ക്ക് വരുന്നു. എല്ലാ വൈഭവങ്ങളോടും കൂടിയ കുട്ടികൾ. രാജലക്ഷണങ്ങൾ എല്ലാം തികഞ്ഞവർ. കൈയ്യിൽ തമ്പുരു എടുത്ത് തന്ത്രീലയ സമന്വിതമായ, സംഗീതം തന്നെയായ രാമായണം പ്രചരിപ്പിക്കുന്നതിനായി വാല്മീകി ലവകുശൻമാരെ ഏൽപ്പിച്ചു.
ആദ്യം രാമന്റെ സഭയിൽ തന്നെയാണ് ചെന്നത്. മനോഹരമായ രാമായണം ശ്രവിച്ച് രാമൻ പ്രസന്നനായി പറഞ്ഞു ഇത്ര അഴകായി ഇത് പാടിയ നിങ്ങൾക്ക് ഞാൻ എന്ത് പാരിതോഷികം നൽകണം. ഇത് ഞങ്ങളല്ല എഴുതിയത് ഞങ്ങളുടെ ഗുരുനാഥൻ വാല്മീകി രചിച്ചതാണ്. വാല്മീകിയോട് ചോദിച്ചപ്പോൾ പറഞ്ഞു ഈ രാജ്യത്തെ എല്ലാവരും ക്ഷേമത്തോടെയിരിക്കുന്ന രീതിയിൽ ഭരിക്കണം, എല്ലാ കുടുംബങ്ങളും നന്നായിരിക്കണം. പതിയും പത്നിയും എല്ലാം കുടുംബത്തിൽ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയണം. നൃപനായ നിങ്ങളുടെ കുടുംബം ഉൾപ്പടെയാണിത്. താങ്കളുടെ പത്നി എന്റെ ആശ്രമത്തിൽ കഴിയുന്നു. ഇത് നല്ലതല്ല.നിങ്ങൾ ചേർന്ന് വാഴണം. അതാണ് എനിക്കുള്ള പാരിതോഷികം.
എല്ലാം ത്യജിച്ച സന്യാസിയാണ് വാല്മീകി എന്നാലും എല്ലാവരുടെയും ലൗകികമായ ക്ഷേമത്തെ ആഗ്രഹിക്കുന്നു. ആ ക്രൌഞ്ച പക്ഷികളിൽ ഒരെണ്ണം മരിച്ചു വീണപ്പോൾ മറ്റൊന്നിന് ഉണ്ടായ അതി കഠിനമായ വേദന അതേപടി ഉൾകൊണ്ടു വാല്മീകി. അതേപോലെ തമ്മിൽ പിരിഞ്ഞ സീതയുടേയും രാമന്റേയും വിരഹ ദു:ഖം അദ് ദേഹം പൂർണ്ണമായും മനസ്സിലാക്കി അവരെ തമ്മിൽ ചേർത്തു വയ്ക്കാൻ ശ്രമിക്കുന്നു.

📖വാല്മീകി രാമായണം-25📖
മണിമാളികയിൽ ആഡംബരമായി ജീവിക്കുകയാണെങ്കിലും ഇങ്ങനെ പത്നിയിൽ നിന്ന് പിരിഞ്ഞ് കഴിയുന്നത് അലങ്കോലമായ ജീവിതം ആണ്. അതിനാൽ എല്ലാവരും ക്ഷേമത്തോടെ സന്തോഷത്തോടെ സംതൃപ്തിയോടെ ജീവിക്കണം. രാമൻ സീതയിൽ നിന്നും പിരിഞ്ഞപ്പോഴുണ്ടായ വിരഹ വേദന രാമായണത്തിൽ കാണാവുന്നതാണ്. ആ വിരഹ ദു:ഖം എങ്ങനെയുള്ളത് എന്നാൽ ഒരു ജീവനെ ഈശ്വരൻ തന്നിലേക്ക് ചേർക്കുന്നതിനു വേണ്ടിയുള്ള ദു:ഖമാണ്.
നമുക്ക് ജീവിതത്തിൽ സംതൃപ്തിയും സമാധാനവും ക്ഷേമവും ഒരു പരിധി വരെ ലോകമാകുന്ന ആപേക്ഷിക മണ്ഡലത്തിൽ നിന്നും ലഭിക്കും. അതിന് അഭ്യുതയം എന്ന് പറയുന്നു. പാരമാർത്ഥികമായ നിറയ്‌വ് പൂർണ്ണത നേടുന്നതിന് നിശ്രേയസ്സം എന്ന് പറയും. ധർമ്മം എന്നത് പൂർണ്ണമായ വാക്ക്. അതിന്റെ അർത്ഥം യസ് സാക്ഷാത് അഭ്യുതയ നിശ്രേയസ്സെ
അഭ്യുതയത്തെയും നിശ്രേയസ്സിനേയും കൊടുക്കുന്നതിനെ ധർമ്മം എന്ന് പറയുന്നു.
അഭ്യുതയത്തിൽ ആപേക്ഷികമായ തലത്തിൽ എത്ര സാധിക്കുമോ അത്രയും ശാന്തിയും സംതൃപ്തിയും ലഭിക്കും. അതിൽ അപൂർണ്ണതയുണ്ട്. പ്രകൃതിക്കുള്ളിൽ എത്ര ശാന്തിയോടെ നിലനില്കാമോ അത്രയും സാധിക്കും. ഒരു പരിധിക്കപ്പുറം നമ്മുടെ കോമൺ സെൻസ് പറയും സാദ്ധ്യമല്ലെന്ന്. ഉദാഹരണത്തിന് ഒരു സന്യാസി ഒരിക്കൽ ഒരു ഗ്രഹ പ്രവേശനത്തിന് പോയി. വീട്ടുകാർ ഒരു പുസ്തകം നല്കി അതിലെന്തെങ്കിലും എഴുതുവാൻ അപേക്ഷിച്ചു. അദ്ദേഹം എഴുതി Grand father dies ,Son dies , Grand son dies. ഇതു കണ്ടപ്പോൾ ആശ്ചര്യപ്പെട്ടു അവർ ചോദിച്ചു എന്താ സ്വാമി മംഗളമായി എന്തെങ്കിലും എഴുതാമായിരുന്നില്ലേ എന്ന്. അദ്ദേഹം പറഞ്ഞു ഇത് ഈ ക്രമത്തിൽ തന്നെ നടക്കണം reverse order വരരുത് അപ്പോഴാണ് ക്ഷേമവും സൗഖ്യവും ഉണ്ടാകുന്നത്.എന്നാൽ ഇതിനൊക്കെ ഈശ്വരാനുഗ്രഹം വേണം.
ഇപ്രകാരം അഭ്യുതയത്തേയും നിശ്രേയസ്സത്തേയും വാല്മീകി രാമനോട് പാരിതോഷികമായി ചോദിക്കുന്നു.

📖വാല്മീകി രാമായണം-26📖
വാല്മീകി രാമായണത്തെ ലവ കുശൻമാരിലൂടെ ലോകത്തിൽ പ്രകാശനം ചെയ്തു. വസിഷ്ഠ മഹർഷിയാണ് രാമനെന്ന് നാമകരണം ചെയ്തത്. രാമനും, ലക്ഷ്മണനും, ഭരതനും, ശത്രുഘ്നനും ദശരഥന് നാലു കൈകൾ പോലെയായിരുന്നു. കുറേ വർഷങ്ങൾക്കു ശേഷം ഒരു കുഞ്ഞു പിറക്കുമ്പോൾ എത്ര സ്നേഹം തോന്നും ആ കുഞ്ഞിനോട്. ദശരഥന് കുറേ സംവത്സരങ്ങൾ പ്രാർത്ഥന ചെയ്ത് യാഗം ചെയ്താണ് നാല് കുഞ്ഞുങ്ങൾ പിറന്നത്. ദശരഥൻ മാത്രമല്ല ദേവതകളും സന്തോഷിക്കുന്നു. അയോദ്ധ്യയിലുള്ളവരും സന്തോഷിക്കുന്നു.
ഈ നാലു കുട്ടികളും പരസ്പരം സ്നേഹത്തോടെ കഴിയുന്നു. ലക്ഷ്മണൻ എപ്പോഴും രാമന്റെ കൂടെയിരിക്കുന്നു. ശത്രുഘ്നൻ എപ്പോഴും ഭരതന്റെ കൂടെയിരിക്കുന്നു. എന്തോ ഒരു ആകർഷണം ഇവരെ ഇത്തരത്തിൽ ചേർത്തു വച്ചു. വൈഷ്ണവ സമ്പ്രദായത്തിൽ ഇളയ പെരുമാൾ എന്ന് വിളിക്കും ലക്ഷ്മണനെ. ഭരതനെ ഭരത ആഴ്വാർ എന്നും വിളിക്കുന്നു. വിദ്യാഭ്യാസമെല്ലാം പൂർത്തിയായി ധനുർ വിദ്യയെല്ലാം അഭ്യസിച്ചു എല്ലാ ശാസ്ത്രങ്ങളിലും കുശലരായി കുട്ടികൾ വളർന്നു വന്നു. വേദാദ്ധ്യായനം ശാസ്ത്രാദ്ധ്യായനം എല്ലാം ഒരു ക്ഷത്രിയന് വേണ്ടുന്ന രീതിയിൽ പറഞ്ഞു കൊടുത്തതിന് ശേഷം രാമനോട് പറഞ്ഞു ഇനി നിങ്ങൾ ലോക പരിചയം നേടുന്നതിനായി പലയിടങ്ങളിലായി തീർത്ഥാടനം ചെയ്തു വരൂ. നാല് കുട്ടികളും അതിനായി പുറപ്പെട്ടു പോവുകയും തിരികെ വരികയും ചെയ്തു.
അങ്ങനെയിരിക്കെ കൊട്ടാരത്തിൽ ഒരു വിശിഷ്ട അതിഥി വന്നു. വിശ്വാമിത്ര മഹർഷിയായിരുന്നു അത്. അരമനയുടെ കവാടത്തിൽ വന്നു നിന്നു കൊണ്ട് ദ്വാരപാലകനോട് ഒട്ടും ഗാംഭീര്യം കുറയാതെ പറഞ്ഞു ഞാൻ വന്നിരിക്കുന്നു എന്ന് രാജാവിനെ അറിയിക്കൂ.

📖വാല്മീകി രാമായണം-27📖
ഗാംഭീര്യത്തോടെ വിശ്വാമിത്ര മഹർഷി അതു പറഞ്ഞതും ഭടൻ നടുങ്ങി ഓടിച്ചെന്ന് ദശരഥ മഹാരാജാവിനെ അറിയിച്ചു. ഈ വാർത്ത കേട്ടപ്പോൾ ദശരഥ മഹാരാജാവും ഭയ ഭക്തി ബഹുമാനത്താൽ നടുങ്ങി പോയി. വേഗത്തിൽ ബ്രാഹ്മണരെയെല്ലാം വരുത്തി എല്ലാ ഒരുക്കങ്ങളും ചെയ്തു.
തേശാം തദ്വചനം ശ്രുത്വ സപുരോധാഹ സമാഹിതഹ.
മനസ്സ് പ്രശാന്തമാക്കി നിന്നു കാരണം വന്നിരിക്കുന്നത് മഹർഷിയാണ്.
പ്രത്യുജഗാമ സംഹൃഷ്ടോ ബ്രഹ്മാണമിവ വാസവഹ.
ബ്രഹ്മാവ് ഇന്ദ്രനെ കാണാൻ വരുമ്പോൾ ഇന്ദ്രൻ എങ്ങനെ പ്രജാപതിയെ വരവേൽക്കുമോ അതുപോലെ ദശരഥൻ വിശ്വാമിത്ര മഹർഷിയെ വരവേറ്റു.
ദശരഥൻ മഹർഷിയെ കാണുന്നതിങ്ങനെ തപസ്സിനാൽ ഇന്ദ്രിയങ്ങളെല്ലാം തെളിഞ്ഞ് സംശുദ്ധമായിരിക്കുന്നു അഗ്നി പോലെ ജ്വലിക്കുന്നു വിശ്വാമിത്ര മഹർഷി.പാദ്യം അർഗ്യം ആജമനം എല്ലാം നല്കി ഒരു മഹർഷിയെ എങ്ങനെ വരവേൽക്കണമോ അതുപോലെയെല്ലാം ചെയ്തു. കൊട്ടാരത്തിനുള്ളിലേയ്ക്ക് വരുന്ന വഴിയിൽ വസിഷ്ഠ മഹർഷിയെ കണ്ട് നമസ്കരിച്ച് കുശലപ്രശ്നങ്ങൾ ചെയ്തു. ദശരഥ രാജാവിനേയും നമസ്കരിച്ചു കുശലങ്ങൾ ആരാഞ്ഞു. പ്രജകളേയും ഗൗരവം വിടാതെ നോക്കി പുഞ്ചിരിച്ചു. എല്ലാവർക്കും സന്തോഷമായി.അദ്ദേഹത്തെ സാദരം ഇരുത്തി ദശരഥൻ സന്തോഷത്താൽ മതി മറന്നു ചോദിച്ചു അങ്ങേയ്ക്ക് എന്താണ് ഞാൻ ചെയ്തു തരേണ്ടത് എന്താണ് നല്കേണ്ടത്. പ്രിയപ്പെട്ട ഒരാൾ മരിച്ചിട്ട് തിരികെ വന്നാൽ എത്ര സന്തോഷമാകും അത്രയും സന്തോഷം അനുഭവപ്പെടുന്നു. ദേവൻമാർക്ക് അമൃതം ലഭിച്ചപ്പോൾ എത്ര സന്തോഷം തോന്നി അത്ര തന്നെ എനിക്കും അനുഭവപ്പെടുന്നു. മഴ പെയ്യാതെ വരണ്ട് മരുഭൂമിയായിത്തീർന്ന ഭൂമിയിൽ അമൃതവർഷം പെയ്താൽ എത്ര സന്തോഷം തോന്നും അത്രയും ഹർഷം അങ്ങയെ കണ്ടപ്പോൾ എനിക്കനുഭവപ്പെടുന്നു. കുഞ്ഞുങ്ങളില്ലാത്തവർക്ക് കുറേ നാളുകൾക്കു ശേഷം കുഞ്ഞുണ്ടാകുമ്പോഴുള്ള ഹർഷം. കളഞ്ഞ് പോയതെന്തോ തിരികെ കിട്ടിയ ഹർഷം. ഇങ്ങനെ വർണ്ണിച്ചു ദശരഥൻ തന്റെ സന്തോഷത്തെ. ഞാൻ വിളിക്കാതെ തന്നെ അങ്ങ് ഇവിടേയ്ക്കു വന്നല്ലോ ഞാൻ കൃതാർത്ഥനാണ്.
ജ്ഞാനികൾക്കും ഒരു വ്യക്തിത്വമുണ്ടെന്ന് ഉപനിഷത്തിൽ പറയുന്നു. അവർ വ്യവഹാര ലോകത്ത് വർത്തിക്കുമ്പോൾ നാം വിചാരിക്കും എങ്ങനെ ഒരു ലക്ഷ്യം ഒരു മനസ്സ് ഒന്നുമില്ലാതെ വ്യവഹരിക്കാൻ സാധിക്കുമെന്ന്. എന്നാൽ ശ്രുതിയിൽ പറയുന്നു.യഥാ വായുഹു യഥാ അഭ്രം എങ്ങനെയാണോ ഇടി വെട്ടുന്നത്. ഇടിയും മിന്നലും ഈ സ്ഥലത്ത് പോയി മിന്നണം ഇടിക്കണം എന്ന് കരുതുന്നില്ലല്ലോ. എങ്ങനെയാണോ വായു ഒഴികികൊണ്ടേയിരിക്കുന്നത് പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ. ഇവയൊന്നും ഒരു ego ഇല്ലാതെ വർത്തിക്കുന്നതുപോലെ ഒരു ജ്ഞാനി അഭിമാന ബോധമൊന്നും ഇല്ലാതെ ഈശ്വരന്റെ കയ്യിൽ ഒരു ഉപകരണം മാത്രമായി ഈ ലോകത്തിൽ വ്യവഹരിക്കുന്നു.




📖വാല്മീകി രാമായണം-28📖
രമണമഹർഷി പറയുന്നു ഒരു ജ്ഞാനി കാറ്റിൽ പറക്കുന്ന കരിയില പോലെയാണ്. 'എന്ത് നല്കണം ഞാൻ മഹാഋഷി എന്തു വേണമെങ്കിലും തരാം' എന്നു പറയുന്ന ദശരഥനോടായി പറഞ്ഞു. ഇക്ഷാകൂ വംശത്തിൽ പിറന്ന നിനക്ക് മാത്രമേ ഇങ്ങനെ എന്തും തരാമെന്ന് പറയാൻ സാധിക്കൂ. വസിഷ്ഠ മഹർഷിയുടെ ശിഷ്യന് മാത്രമേ ഇത്തരത്തിലുള്ള ബുദ്ധി ഉണ്ടാകൂ. ഞാൻ ഒരു യാഗം ചെയ്യുന്നുണ്ട്. ആ യാഗത്തിന് വിഘ്നങ്ങൾ വന്നു കൊണ്ടേയിരിക്കുന്നു. മാരീചൻ, സുബാഹു എന്ന് രണ്ട് രാക്ഷസൻമാർ വന്ന് വിഘ്നങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽ അങ്ങയുടെ സീമന്ത പുത്രനായ രാമനെ എനിക്ക് നൽകു. കോപത്തെ ഞാൻ ഉപേക്ഷിച്ചിരിക്കുന്നു അതിനാൽ യാഗത്തെ സംരക്ഷിക്കാൻ രാമനെ എനിക്ക് നൽകു.
ശക്തോഹ്യേ ശമയാഗുപ്തോ ദിവ്യേനസ്വേന തേജസാം
ഞാൻ രക്ഷിച്ചോളം രാമനെ ഭയപ്പെടാതെ. ഒരു രാക്ഷസനും അവനെ തൊടാൻ സാധിക്കില്ല. പരമമായ ശ്രേയസ്സ് ഞാൻ രാമന് നല്കാം.അവൻ കുഞ്ഞല്ലേ എന്ന് ചിന്തിക്കാതെ.
അഹം വേത്മി മഹാത്മാനം രാമം സത്യ പരാത്ക്രമം. ഈ രാമനാരെന്ന് എനിക്ക് നന്നായറിയാം. വസിഷ്ടോപിച മഹാതേജ: വസിഷ്ഠ മഹർഷിക്കും അറിയാം രാമനാരെന്ന്. അത് മാത്രമല്ല ഈ ഭാരത ദേശത്തിൽ അവിടവിടെയായി ഇരിക്കുന്ന ശതഭംഗർ, സുദിക്ഷണർ, അഗസ്ത്യർ അവർക്കെല്ലാമറിയാം.
ഈ ലോകത്തിൽ കഷ്ടപ്പാടുകൾ ധർമ്മ ഗ്ലാനിയെല്ലാം നടക്കുന്നുണ്ട്. നമുക്കൊന്നും ചെയ്യാൻ കഴിയുന്നില്ല. ഈശ്വരൻ നമ്മെ അതിൽ നിന്ന് കരകയറ്റുമോ എന്ന് കേഴുന്നു. അതുപോലെ തപസ്വികളും തപിക്കുന്നു. തപിക്കുന്നവന്റെ തപസ്സ് അവരുടെ ഉപാധി എന്നല്ലാതെ അതു കൊണ്ടൊന്നും ചെയ്യാനാകില്ല. ഈശ്വരനിൽ നിന്നും സ്വേച്ഛയാ ഒരു ഉപാധി വരണം അതിൽ മറ്റുള്ളവരുടെ ഉപാധികൾ ചെന്ന് ചേരുന്നതാണ്.
വിവേകാനന്ദൻ ചിക്കാഗോയിൽ പ്രസംഗിക്കാൻ പോയപ്പോൾ അദ്ദേഹം ഒന്നു സംസാരിച്ചു തുടങ്ങിയപ്പോഴേ ഏഴായിരത്തോളം വരുന്ന സദസ്യർ എഴുന്നേറ്റ് കയ്യടിച്ചു. അതിനെക്കുറിച്ച് സ്വാമിയോട് ചോദിക്കുകയുണ്ടായി. പ്രസംഗം മുഴുവൻ കഴിഞ്ഞ് ആകൃഷ്ടരായി കയ്യടിച്ചതല്ലല്ലോ എഴുന്നേറ്റ് സംസാരിച്ചു തുടങ്ങിയപ്പോഴേ ഇത്രയും അംഗീകാരം ഇതെങ്ങനെ സാധിച്ചു. അതിന് സ്വാമി ഉത്തരം പറഞ്ഞതിങ്ങനെ ഈ ഭാരത ഭൂമി ഒരുപാടു നാളായി അടിമപ്പെട്ടു കിടന്ന് തന്റെ അഭിമാനത്തെ നഷ്ടപ്പെടുത്തിയിരിക്കുന്നു. ഋഷികൾ തപസ്സു ചെയ്തിരുന്ന രത്നഗർഭയായ ഈ ഭൂമിയിൽ ഇപ്പോഴും ഋഷിമാർ തപസ്സു ചെയ്യുന്നുണ്ട്. അവരുടെ മനസ്സ് ഭാരതത്തിന്റെ ഈ ദയനീയാവസ്ഥ കണ്ട് തപിക്കുന്നുണ്ട്. അവരുടെ ആ താപമാണ് എന്നിലൂടെ വെളിയിൽ വന്നത്. ഒരു മനുഷ്യനാൽ ചെയ്യാൻ സാധിക്കാത്തതാണെങ്കിലും ഒരുപാട് മനുഷ്യരുടെ താപം അദ്ദേഹത്തെ ഒരു മാദ്ധ്യമമാക്കിയിരിക്കുന്നു.
വിശ്വാമിത്രൻ പറയുന്നു രാമനെ ഒരുപാട് ഋഷിമാർ കാത്തിരിക്കുന്നു. അവരുടെ തപസ്സെല്ലാം രാമനു വേണ്ടിയായിരുന്നു അതിനാൽ അവർക്കെല്ലാം രാമനെ നന്നായറിയാം.
📖വാല്മീകി രാമായണം-29📖
രാമനെ തരണം എന്ന് കേട്ടതും എന്ത് വേണമെങ്കിലും തരാം എന്ന് പറഞ്ഞ ദശരഥന് തല ചുറ്റാൻ തുടങ്ങി. പിന്നീട് രാമൻ കേൾക്കാതെ വിശ്വാമിത്രനോട് പറഞ്ഞു.
ഊനശോരശവർശോമേ രാപു രാജീവലോചനാം ന യുദ്ധ യോഗ്യതാം അസ്യ പശ്യാമി സഹ രാക്ഷസ്യേഹി.
എന്റെ രാമന് ഇപ്പോൾ പതിനാറ് വയസ്സു പോലും ആയിട്ടില്ല. അതിനാൽ രാമനെ ചോദിക്കല്ലെ. അവന് യുദ്ധം ചെയ്യാൻ അറിയില്ല. ഇവിടെയുള്ള വലിയ സൈന്യത്തേയും കൂട്ടി ഞാൻ വരാം. എനിക്കു പോലും രാവണനുമായി യുദ്ധം ചെയ്യാനാകുമോ എന്നറിയില്ല .ഈ രാമനെ കൊണ്ടാകുമോ. എത്രയോ നാൾ പ്രാർത്ഥനയും യജ്ഞവും യാഗവും ചെയ്താണ് എനിക്ക് ഈ കുഞ്ഞുങ്ങളെ കിട്ടിയത്. അങ്ങനെയുള്ള കുട്ടികളെ എനിക്ക് രാക്ഷസൻമാരുടെ അടുക്കൽ അയക്കാൻ സാദ്ധ്യമല്ല.
മകനോടുള്ള മമതയാൽ ആരോടാണ് സംസാരിക്കുന്നത് എന്ന് പോലും ദശരഥൻ മറന്നു പോയി. വിശ്വാമിത്ര മഹർഷിയെ പോലൊരാൾ പേടിക്കണ്ട ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞാൽ അതിനപ്പുറം ഒന്നും വ്യാകുലപ്പെടേണ്ടതില്ല എന്നാൽ ദശരഥന് രാമനോടുള്ള മമത അതിലും മുകളിലായതിനാൽ രാമനെ തരില്ല എന്ന് തന്നെ പറഞ്ഞു.
ബാലം മേ തനയം ബ്രഹ്മൻ. ഒരച്ഛന് തന്റെ മകൻ എന്നും കുഞ്ഞാണല്ലോ. തൊണ്ണൂറു വയസ്സുള്ള അച്ഛന് അറുപത് വയസ്സുള്ള മകൻ അപ്പോഴും കുഞ്ഞാണ്. പ്രിയം വന്നാൽ പിന്നെ കുഞ്ഞു തന്നെ.
ശാന്തനായി ഇരിക്കണം എന്ന് നിശ്ചയിച്ചാണ് വിശ്വാമിത്രൻ വന്നതെങ്കിലും ദശരഥൻ ഇങ്ങനെ ദയനീയമായി കേഴുന്നത് കണ്ട് അദ്ദേഹത്തിന് കോപം ഒരു തീപ്പൊരി പോലെ പൊങ്ങി വന്നു. അദ്ദേഹം പറഞ്ഞു ഇക്ഷാകു വംശത്തിൽ പിറന്ന നീ ഇങ്ങനെ 'തരില്ല' എന്ന് പറയാൻ ലജ്ജയില്ലേ. രഘുവംശത്തിൽ പിറന്നവനായ ദശരഥൻ ഇത്രയും അധപതിച്ചത് ഈ കുലത്തിന് തന്നെ അപമാനം. യതിതം തേ ക്ഷമം രാജൻ ഗവിഷ്യാമി യഥാ ഗതം. ഇതാണ് നിന്റെ തീരുമാനെങ്കിൽ ഞാൻ വന്ന പോലെ മടങ്ങുന്നു.

📖വാല്മീകി രാമായണം-30📖
മിഥ്യാ പ്രതിജ്ഞ കാ കുത്സ്ത്
ദശരഥാ ഇങ്ങനെ വാക്കു കൊടുത്തിട്ടു ആ പ്രതിജ്ഞയിൽ നിന്ന് നീ പിന്മാറിയില്ലേ സുഖീ ഭവ സുഹൃത് വ്രത: നീയും നിന്റെ പരിവാരങ്ങളും നന്നായി വരട്ടെ. ഇത് കേട്ടതും വസിഷ്ഠൻ ഇടപെട്ടു ദശരഥനോട് പറഞ്ഞു നീ എന്തിനാണ് ഇങ്ങനെ കേഴുന്നത് ഇദ്ദേഹം ആരെന്നറിയില്ലേ .
ഏഷ വിഗ്രഹവാൻ ധർമ്മ:
ഏഷ വീര്യവദാം വര:
ഏഷ വിദ്യാദി ഗോലോകേ
തപസ്സഷ്യ പരായണം.
ധർമ്മം രൂപം പൂണ്ട് നിൽക്കുന്നു മുന്നിൽ. ഇതിലും വീരനായി ആരേയും കാണാൻ സാധിക്കില്ല. എല്ലാ വിദ്യകളും നദികൾ സമുദ്രത്തിൽ അടങ്ങുന്ന പോലെ അദ്ദേഹത്തിന്റെ ഉള്ളിൽ അടങ്ങിയിരിക്കുന്നു. തപസ്സ് പൂർണ്ണമായി എന്ന് പറഞ്ഞാൽ തന്നെ വിശ്വാമിത്രൻ ആയി എന്നാണ് കരുതുന്നത്. വിശ്വാമിത്രൻ എന്നാൽ വിശ്വത്തിന് മുഴുവൻ മിത്രനായിരിക്കുന്നവൻ എന്നർത്ഥം.
ഏഷോസ്ത്രാം വിവിധാം വേതി
അണുബോംബുകൾ വളരെ രഹസ്യമായാണ് എല്ലാ രാജ്യങ്ങളും കൈകാര്യം ചെയ്യുന്നത്. എത്ര ധനമാണ് അതിനായി ചിലവഴിക്കുന്നത്. എന്നാൽ എല്ലാ വിധത്തിലുള്ള അസ്ത്രങ്ങളും ദേവൻമാരുപയോഗിക്കുന്നത് പോലും വിശ്വാമിത്ര മഹർഷിയുടെ വിരൽ തുമ്പിൽ ഇരിക്കുന്നു. ഇതുവരെ ഉപയോഗിച്ചതും ഇനി ഉപയോഗത്തിനായി കൊണ്ടുള്ള അപൂർവ്വങ്ങളായ അസ്ത്രങ്ങളെ സൃഷ്ടിക്കാനുള്ള കഴിവ് വിശ്വാമിത്രനുണ്ട്. അതിനാൽ രാക്ഷസൻമാർ അസുരൻമാർ എന്നൊക്കെ പറയുന്നത് വെറുതെയാണ്. രാമനെ അനുഗ്രഹിക്കുന്നതിനായി തന്നെയാണ് അദ്ദേഹം വന്നിരിക്കുന്നത്. അതിനാൽ ധൈര്യമായി രാമനെ അയച്ചാലും. അതു കൊണ്ട് നിങ്ങൾക്കു മംഗളം മാത്രമേ ഭവിക്കുകയുള്ളു.
ദശരഥന് ഗുരു വചനം കേട്ട് സന്തോഷമായി.രാമനെ കൂട്ടികൊണ്ടുവരാൻ ആജ്ഞാപിച്ചു. ഇവിടെയാണ് യോഗാവസിഷ്ഠം ആരംഭിക്കുന്നത്. തീർത്ഥാടന യാത്ര കഴിഞ്ഞ് വന്ന രാമൻ വളരെ നിരാശനും നിസ്സംഗനുമായിരുന്നു. ഒരു വ്യവഹാരത്തിലും താല്പര്യം ഇല്ലാതെ ഏകാന്തമായിരിക്കാൻ ഇഷ്ടപ്പെട്ടു. ദശരഥൻ വിളിച്ചതറിഞ്ഞ് രാമൻ വിശ്വാമിത്രനും വസിഷ്ഠനും ഇരിക്കുന്നിടത്ത് ചെന്നു. വസിഷ്ഠൻ കാര്യമെന്തെന്ന് തിരക്കി. രാമൻ പറഞ്ഞു തീർത്ഥാടനത്തിന് പോയപ്പോൾ ഞാൻ പ്രജകളുടെ ജീവിതം അടുത്തറിഞ്ഞു. എന്റെ ജീവിതത്തെ കുറിച്ചും ഞാൻ ചിന്തിച്ചു ഒന്നിലും ഒരർത്ഥം ഇല്ല എന്ന് തോന്നി. ആശയെന്ന രാക്ഷസി എല്ലാവരേയും എടുത്ത് കൊണ്ടു പോകുന്നു. പിറന്ന അന്നു മുതൽ ജീവിതം ഒരു കഴുതയെ പോലെ ജീവിച്ചു തീർക്കുന്നു. ജരഡഗർദ്ദഭാ: വയസ്സായ കഴുതയെ പോലെ ഭാരം ചുമന്ന് നടക്കുന്നു. പിറന്നു കഴിഞ്ഞ് ജ്ഞാനത്തിൽ അടങ്ങാതെ ഈശ്വര സാക്ഷാത്കാരം ഉണ്ടാകാതെ മരിക്കുന്നു അവർ ജരഡഗർദ്ദഭൻമാർ.
📖വാല്മീകി രാമായണം-31📖
തരഭോപിഹി ജീവന്തി
ജീവന്തി മൃഗ പക്ഷിണ:
സജീവതി മനോയസ്യ
മനനേ നൈവ ജീവതി
രാമൻ ചോദിക്കുന്നു പിതാവിനോടായും ഗുരുനാഥനോടായും.മരങ്ങൾ ജീവിക്കുന്നു, പക്ഷിമൃഗാദികളും ജീവിക്കുന്നു, മനുഷ്യനും ജീവിക്കുന്നു. എന്നാൽ മനനം ചെയ്യാത്ത മനുഷ്യന് ജീവിതം കൊണ്ട് എന്തു പ്രയോജനം. ആ തത്ത്വത്തിലേയ്ക്ക് ഉണരാത്ത മനുഷ്യൻ ഈ ഭൂമിയ്ക്ക് തന്നെ ആപത്താണ്. പക്ഷികളേയും മൃഗങ്ങളേയും ഒന്നും ജീവിക്കാൻ അനുവദിക്കില്ല അങ്ങനെയുള്ള മനുഷ്യൻ. പ്രകൃതിയ്ക്ക് ദ്രോഹം ചെയ്യുന്നു എന്നു മാത്രമല്ല അവർ ഭസ്മാസുരനെ പോലെ സ്വയം ഇല്ലായ്മ ചെയ്യുന്നു. ശാസ്ത്രങ്ങളെല്ലാം അറിയാമെങ്കിലും ഭാരമാണ് എല്ലാം.
ഭാരോ അവിവേകിന ശാസ്ത്രം
ഭാരോ ജ്ഞാനം ചരാഗിണ:
അശാന്തസ്യ മനോഭാര:
ഭാരഹ അനാത്മ വിധ: വപുഹു
വിവേകമില്ലാത്തവന് ശാസ്ത്രം ഭാരം. മനസ്സ് എപ്പോഴും വിഷയങ്ങളിൽ രമിക്കുകയാണെങ്കിൽ ശാസ്ത്രം ഭാരമാകും. ശാന്തിയില്ലെങ്കിൽ മനസ്സ് ഭാരം. ആത്മാവ് ഉണരാത്തവന് ശരീരമേ ഭാരം. നമ്മുടെ ജീവിതം നീരിക്ഷിച്ചാൽ ശരീര ചിന്തയാണ് നമ്മുടെ തലയിൽ കൂടി എപ്പോഴും ഓടുന്നത്. ജാഗ്രതരായിരിക്കണം. ചുവരുണ്ടെങ്കിലെ ചിത്രം വരയ്ക്കാനാകു. മരണ സമയത്ത് പോലും കൃതജ്ഞത തോന്നുന്നതിന് പകരം ഇനിയും നല്ല ശരീരങ്ങൾ ലഭിക്കാൻ അനുഗ്രഹം തേടുന്നു. ഇങ്ങനെ ആത്മാവിനെ അറിയാതെ ശരീരം ഒരു ഭാരമായി മാറുന്നു.
📖വാല്മീകി രാമായണം-32📖
വസിഷ്ഠൻ രാമനോട് പറഞ്ഞു നിനക്കിപ്പോൾ യൗവ്വനമാണ്. ഒരു ഡാം തുറന്നു വിടുമ്പോൾ വെള്ളം ഒഴുകി പോകുന്നതു പോലെ യൗവ്വനം കടന്നു പോകുന്നു. എന്നാൽ എല്ലാവരും അതൊരു നല്ല കാലമായി കരുതുന്നു. ഒരു പരസ്യ ചിത്രത്തിൽ അല്ലെങ്കിൽ സിനിമയിൽ നോക്കിയാലറിയാം യുവാക്കൾക്കുള്ള പ്രാധാന്യം.
രാമൻ പറയുന്നു മഹർഷി അങ്ങയുടെ അഭിപ്രായത്തിൽ യൗവ്വനം വളരെ നല്ല സമയമായിരിക്കും. എന്നാൽ എനിക്ക് അതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള സമയം.
തേ ധന്യാഹം തേ മഹാത്മാന:
തൈയേവ പുരുഷ ഭുവി
ഏസുഖേന സമുത്യേർണ്ണ:
സാധോ യൗവ്വന സങ്കടാത്.
ആരാണോ യൗവ്വനം എന്ന ഈ പാലം ധർമ്മ ച്യുതി വരാതെ ഒരു കുറവും വരാതെ കടക്കുന്നുവോ അവരാണ് ധന്യർ, മഹാത്മാക്കൾ , സത്പുരുഷൻമാർ. അതിനാൽ മഹർഷി അങ്ങ് എന്റെ മനസ്സിന് ചികിത്സ നല്കണം. എന്റെ മനസ്സ് ചഞ്ചലമാണ്. അഹങ്കാരമാണ് എല്ലാ ദു:ഖത്തിനും മൂലകാരണം എന്ന് ഞാനറിയുന്നു.
അഹങ്കാരവശാതാപത്
അഹങ്കാരാ ദുരാദയ:
അഹങ്കാര വശാധീഹാം
ന അഹങ്കാര പരോ രിപു :
ഇതെല്ലാം രാമൻ പറയുന്നതു കേട്ട് ദശരഥന്റെ മുഖം വാടി വാടി വന്നു. എന്റെ മകനിതു എന്തു പറ്റി എന്ന് വ്യാകുലപ്പെട്ടു. ലൗകികർക്ക് വൈരാഗ്യം ഭഗവത് ഭക്തി എന്നിവയേക്കാൾ ഭയങ്കരമായി ഒന്നും തന്നെയില്ല.
ഒരിക്കൽ രമണ ഭഗവാന്റെ കഥ ഒരാൾക്ക് പറഞ്ഞു കൊടുത്തപ്പോൾ എങ്ങനെ ഭഗവാൻ പതിനേഴു വയസ്സിൽ എല്ലാം ത്യജിച്ച് അരുണാചലത്തിൽ വന്നു ചേർന്നു എന്ന് കേട്ടതും അയ്യോ പാവം.. എന്നയാൾ പ്രതികരിച്ചു. പതിനേഴ് വയസ്സിൽ എല്ലാം ത്യജിച്ചത് എന്തോ വലിയ നഷ്ടമാണെന്നുള്ള രീതിയിൽ എല്ലാം തീർന്നു എന്ന മട്ടിൽ . ഇങ്ങനെ ദശരഥനും വല്ലാതെ വ്യാകുലപ്പെടുന്നു എന്താണെന്റെ രാമന് പറ്റിയത് എന്നാൽ ഇതെല്ലാം കേട്ടു നിന്ന വിശ്വാമിത്ര വസിഷ്ഠ മഹർഷിമാർക്ക് വല്ലാത്ത സന്തോഷം തോന്നി. ഈ ഭാവം ആരുടേയെങ്കിലും ഉള്ളിൽ ഉണ്ടാകുമോ എന്ന് നോക്കി നടക്കുന്നവരാണവർ.
രാമകൃഷ്ണ പരമഹംസർ പറയും ആർക്കെങ്കിലും ഈ ഭഗവത് ഭക്തിക്കുള്ള വിശപ്പ് വരുമോ എന്ന് നോക്കിയിരിക്കുന്നു ഞാൻ. ആരെങ്കിലും ജിജ്ഞാസയോടെ വൈരാഗ്യത്തോടെ മുമുക്ഷുത്ത്വത്തോടെ പരമപദത്തെ അറിയാനുള്ള യോഗ്യതയോടെ വരുമോ എന്ന് മഹർഷിമാർ നോക്കി നിൽക്കെ രാമനിൽ ആ വൈരാഗ്യം വിരിഞ്ഞു വരുന്നതു കണ്ട് രണ്ടു പേരും അതീവ സന്തുഷ്ടരായി.

📖വാല്മീകി രാമായണം-33📖
വിശ്വാമിത്രൻ പറയുന്നു വസിഷ്ഠ മഹർഷിയോട് താങ്കൾ തന്നെ ഉപദേശിച്ചാലും രാമനെ. ആ ബ്രഹ്മവിദ്യ രാമന് ഉപദേശിച്ച് കൊടുത്താലും. വാല്മീകി രാമായണം ഇരുപത്തിനാലായിരം ശ്ലോകം യോഗാവസിഷ്ഠം മുപ്പത്തിയാറായിരം ശ്ലോകം. രണ്ടും ചേർന്ന് അമ്പത്തിയാറായിരം ശ്ലോകം ആണ് വാല്മീകി കൃതം എന്ന് പ്രസിദ്ധം. യോഗാവസിഷ്ഠം മുപ്പത്തിരണ്ടായിരം ശ്ലോകം രാമന് വസിഷ്ഠ മഹർഷി ഉപദേശിച്ചപ്പോൾ ഹിമാലയത്തിലുള്ള ചില സിദ്ധൻമാരും അതു ഗ്രഹിച്ചു. സിദ്ധൻമാർ ഗ്രഹിച്ചത് വാസിഷ്ഠം എന്ന പേരിൽ വേറെ രഹസ്യ ഗ്രന്ഥമായി അറിയപ്പെട്ടു. വാല്മീകി രാമായണത്തിനൊപ്പം അറിയപ്പെടാതിരുന്നു.
രാമനെ നന്നായി ഒരുക്കി വിശ്വാമിത്ര മഹർഷിയോടൊപ്പം പറഞ്ഞയക്കുന്നതിനായി.തലയിൽ ഒരു കുട്ടി കിരീടം വച്ച് ,ആഭരണങ്ങൾ ചാർത്തി, കൈയ്യിൽ വില്ല് വച്ചു കൊടുത്ത്, ലക്ഷ്മണനെ വിളിച്ചിട്ടില്ലെങ്കിലും ലക്ഷ്മണനും രാമന്റെ കൂടെയിറങ്ങി.
വിശ്വാമിത്രോ യയ വഗ്രേ
തഥോ രാമോ മഹായശ:
കാക പക്ഷ ധരോ ധൻവി
തംച സൗമിത്രി രൺവഗാത്
അയോദ്ധ്യയിൽ മുഴുവൻ വിശ്വാമിത്ര മഹർഷി വന്ന വാർത്ത പരന്നിരിക്കുന്നു. ദശരഥന്റ അരമനയിൽ നിന്ന് വിശ്വാമിത്ര മഹർഷി പുറത്തേയ്ക്ക് വരുന്നതും കാത്ത് രണ്ട് വരിയിലും കടൽ പോലെ ജനങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്നു.
മുന്നിൽ നടക്കുന്നു വിശ്വാമിത്രൻ പിറകെ ധനുസ്സ് പിടിച്ച് സ്കൂൾ മാസ്റ്ററുടെ പിന്നിൽ കുട്ടി നടക്കുന്ന പോലെ രാമൻ. അതിനും പിറകിൽ ധനുസ്സേന്തി ലക്ഷ്മണൻ. വിശ്വാമിത്ര മഹർഷിയുടെ തപ ശക്തിയുടെ പ്രഭാവം ഒരു ഭാഗത്ത് പിറകെ തീപ്പൊരി പോലെ കണ്ടാൽ ഇമ്പം തോന്നുന്ന രാമ ലക്ഷ്മണൻമാർ. അവരെ കണ്ട് അനങ്ങാതെ നിശ്ശബ്ദരായി ഹൃദയം കണ്ണിൽ വച്ച് നോക്കി നിന്നു ജനങ്ങൾ.



📖വാല്മീകി രാമായണം-34📖
വാല്മീകി രാമായണത്തിൽ പലയിടത്തും രാമനെ ശിവ രൂപമായി വർണ്ണിക്കുന്നു. ശിവനും രണ്ട് അഗ്നി ബിംബങ്ങളായ സ്കന്ദനും വിശാഖനേയും പോലെ വിശ്വാമിത്രനു പിറകിലായി രാമലക്ഷ്മണൻമാർ പോകുന്നു. വിശ്വാമിത്രൻ തന്റെ ഗാംഭീര്യത്തെ ലവലേശം കുറക്കാതെ രണ്ട് വരിയിലായി തിങ്ങി നില്കുന്ന ജനങ്ങളെ ഒന്നു നോക്കുക പോലും ചെയ്യാതെ കുമാരൻമാരേയും കൂട്ടി യാത്രയായി. അയോദ്ധ്യ വിട്ട് സരയൂ നദിയുടെ ദക്ഷിണ തടത്തിൽ ചെന്നെത്തി. അവിടെ ജനങ്ങൾ ആരുമില്ല.
അദ്ധ്യർദ്ധ യോജനാം ഗത്വ
സരയുവാ ദക്ഷിണേ തടേ
രാമേദി മധുരാം വാണി
വിശ്വാമിത്രോഭ്യ ഭാഷത
അത്രയും നേരം ഒന്നും ഉരിയാടാതെ ഗൗരവത്തിലായിരുന്ന വിശ്വാമിത്ര മഹർഷി സരയു നദീതടത്തിൽ എത്തിയപ്പോൾ തിരിഞ്ഞു നിന്നു രാമനെ നോക്കുന്നു. അദ്ദേഹത്തിന്റെ കണ്ണിൽ നിന്ന് സ്നേഹം വർഷിക്കുന്നു. കൈനീട്ടി വാത്സല്ല്യത്തോടെ രാമാ എന്ന് വിളിച്ചതും. മുത്തച്ഛന്റെ അടുക്കലേയ്ക്ക് കൊച്ചു മക്കൾ ഓടി ചെല്ലുന്നതു പോലെ രാമലക്ഷ്മണൻമാർ ഓടി ചെന്ന് ചേർന്നു നിന്നു.
വിശ്വാമിത്രന് അറിയാം അരമനയിൽ വാഴുന്ന കുമാരൻമാരാണ് രാമലക്ഷ്മണൻമാരെന്ന്. അവർക്ക് വിശക്കും. ഒന്നും കയ്യിൽ കരുതാതെയാണ് യാത്ര. അദ്ദേഹം പറഞ്ഞു രാമാ ഞാൻ നിനക്കൊരു മന്ത്രം ചൊല്ലി തരാം. അത് ജപിച്ചാൽ വിശപ്പ് ദാഹം വ്യാധി ഒന്നും വരില്ല സദാ ഉർജ്ജസ്വലരായിരിക്കാം.
ബലേതി അതി ബലേതി ജ
ബലേന തപസാ ലബ്ധേ
ബലേതി അതി ബലേതി ച
വിദ്യേതി മൈ കാ കുത്സത
വിദ്യേ തേ വിതരാമിതേ
ബലേതി ബല എന്നത് മന്ത്രത്തിന്റെ പേരാണ്. മന്ത്രം എന്നത് ഹോമിയോപതി ഗുളിക പോലെ ഏത് അസുഖത്തിനും മധുരിക്കുന്ന വെളുത്ത ഗോളങ്ങൾ നല്കും. എന്നാൽ അതിൽ ചേരുന്ന മരുന്നിന് വിത്യാസം ഉണ്ടാകും. അതുപോലെ ശബ്ദരാശി ഒന്നു തന്നെ എന്നാൽ അതിൽ മഹർഷി തന്നെത്തന്നെ ചേർത്തു കൊടുത്തിരിക്കുന്നു.
രാമലക്ഷ്മണൻമാരുടെ ജീവിതാന്ത്യത്തെ കുറിച്ച് കഥയുണ്ട് എന്നാൽ വിശ്വാമിത്ര മഹർഷി വസിഷ്ഠ മഹർഷിയൊന്നും മരിച്ച കഥ നമ്മൾ കേട്ടിട്ടില്ല .കാരണം ആർക്കുമാർക്കുമറിയാത്ത എത്രയെത്ര രഹസ്യ വിദ്യകളുടെ കലവറയായിരുന്നു അവർ. പഞ്ചഭൂതങ്ങളെ കുറിച്ചുള്ള ജ്ഞാനവും ഉണ്ടായിരുന്നു. വിശ്വാമിത്രൻ രാമനോട് പറയുന്നു. നീ ഉറങ്ങുമ്പോഴോ ജാഗ്രതയില്ലാതെയിരിക്കുമ്പോഴോ ആർക്കും നിന്നെ ആക്രമിക്കാനോ അപകടപ്പെടുത്താനോ സാദ്ധ്യമല്ല. ഇത് ഗ്രഹിച്ചോളൂ നിങ്ങൾ. അവർ രണ്ടു പേരും മന്ത്രത്തെ ഗ്രഹിക്കുന്നു. കുറേ ദൂരം താണ്ടിയപ്പോൾ കുമാരന്മാർക്ക് ഉറക്കം വന്നു തുടങ്ങി. സരയു നദിക്കരയിൽ തന്നെ വിശ്വാമിത്രൻ കുമാരൻമാർക്ക് ഉറങ്ങാനുള്ള സംവിധാനം ഒരുക്കി. ഒരാശ്രമം ,അവിടെ അവർ തങ്ങി. കുട്ടികൾ ഉറങ്ങി. വിശ്വാമിത്രൻ രാമനെ നോക്കിയിരുന്നു രാത്രിയിൽ. ബ്രാഹ്മ മുഹൂർത്തത്തിൽ രാമനെ തൊട്ടു കൊണ്ട് പാടി
കൗസല്യാ സുപ്രജാരാമാ പൂർവാ സന്ധ്യാ പ്രവർത്തതേ, ഉത്തിഷ്ഠ നരശാർദൂല! കർത്തവ്യം ദൈവമാഹ്നിതം.
വിശ്വാമിത്രൻ ചൊല്ലിയ ഈ ശ്ലോകമാണ് വെങ്കിടേശ സുപ്രഭാതത്തിൽ ആദ്യ വരിയായി നമ്മൾ കേൾക്കുന്നത്. ആരുടെ ജനനത്താലാണോ കൗസല്ല്യ സുപ്രജയായത് അങ്ങനെയുള്ള രാമാ, സൂര്യനുദിക്കാൻ പോകുന്നു. ഉത്തമനായ രാമാ നീ എഴുന്നേറ്റ് കർത്തവ്യങ്ങളിൽ ഏർപ്പെടു. സന്ധ്യാവന്ദനം ചെയ്യൂ. രാമായണത്തിൽ ഭഗവാനെ ദർശിക്കുന്നതിന് അമ്പലങ്ങൾ ഒന്നും ഇല്ല. സൂര്യൻ, ചന്ദ്രൻ, മലകൾ ,കാട് ഇതു തന്നെ കോവിൽ. അഗ്നി തന്നെ അമ്പലം. പ്രകൃതിയെ മറന്ന് നമ്മൾ കോവിലിനുള്ളിൽ ഈശ്വരനെ കൊണ്ട് സ്ഥാപിച്ചു പ്രകൃതിയെ അവഗണിക്കുന്നു. സൂര്യനെ ആരാധിക്കാൻ പോലും ഒരു വിഗ്രഹത്തെ ആശ്രയിക്കുന്നു. പ്രഭാതത്തിൽ കിഴക്കുദിക്കുന്ന സുവർണ്ണ വർണ്ണത്തിലുള്ള സൂര്യൻ ഒരു ദിവ്യ ദർശനമാണ്. എന്ത് യോഗസാധന ചെയ്താലും ഏതെല്ലാം രൂപത്തിൽ ഈശ്വരനെ സങ്കൽപ്പിച്ചു പൂജിച്ചാലും ആ പ്രകാശം നിങ്ങളുടെ ഹൃദയത്തിൽ വരികയില്ല. രമണ ഭഗവാൻ ഒരിക്കൽ വാസുദേവ ശാസ്ത്രികളോട് പറഞ്ഞു പ്രഭാതത്തിൽ ഉദിച്ചു വരുന്ന സൂര്യന്റെ സുവർണ്ണ വർണ്ണമുണ്ടല്ലോ അത് തന്നെയാണ് ഹൃദയത്തിന്റെ വർണ്ണം.


വാല്മീകി രാമായണം-35📖
ഹൃദയത്തിന്റെ വർണ്ണമാണ് സൂര്യനുദിക്കുമ്പോൾ ഉള്ള സുവർണ്ണ നിറം .ആ നിറം ആകാശത്തിൽ പരന്ന് സന്ധ്യാഭ്രം ആകുന്നു. ഭാഗവതത്തിൽ പരമശിവനെ ഇങ്ങനെ വർണ്ണിക്കുന്നു സന്ധ്യാഭ്ര രുചാ. ശിവന്റെ വർണ്ണം പ്രകാശമയമായ സുവർണ്ണ വർണ്ണം . അത് ദർശിക്കുന്നത് തന്നെ സാധനയാണ്. പ്രകൃതിയെ നിരീക്ഷിക്കുക, സൂര്യൻ കിഴക്കുദിക്കുകയും പടിഞ്ഞാറസ്തമിക്കുകയും ചെയ്യുമ്പോൾ പരക്കുന്ന ആ സ്വർണ്ണ പ്രകാശം ഹൃദയത്തെ സ്പർശിച്ചാൽ മനസ്സ് ശാന്തമാകും. മനസ്സ് ശാന്തമായാൽ ധ്യാനം തനിയെ വരും. മെ ടിറ്റേഷൻ ക്ലാസ്സിൽ പോയി ശ്വാസം അടക്കി ഇരിക്കുന്നതിനേക്കാൾ ഭേദം ആണ്. ഇവിടെ വിശ്വാമിത്രനും രാമലക്ഷ്മണൻമാർക്ക് ആ കാഴ്ച കാട്ടി കൊടുക്കുന്നു സരയൂ നദി കരയിൽ നിന്ന് കൊണ്ട്. കുഞ്ഞുങ്ങളെ ഇത്തരം കാഴ്ചകൾ കാണിച്ചു കൊടുത്ത് വളർത്തിയാൽ ജീവിതം മുഴുവനും അവന് അതൊരവലംമ്പമാകും. പുസ്തകം മാത്രം പഠിച്ചാൽ മൗഢ്യം ബാധിക്കും.
സൂര്യൻ, ചന്ദ്രൻ ,നക്ഷത്രങ്ങൾ, നദി ,സമുദ്രം, മലകൾ ,ഭൂമി, ആകാശം എല്ലാം ഈശ്വരൻ തന്നെയാണ്.
യ പ്രിഥിവ്യാം തിഷ്ടൻ
യ പ്രിഥിവ്യാ: അന്തരോ
യം പ്രിഥിവി ന വേദാ
യ പ്രിഥിവി അന്തരോ യമയതി
ഏഷതേ ആത്മാ അന്തർയാമി അമൃത:
അന്തർയാമി അധികരണമെന്ന പേരിൽ ഉപനിഷത്തിൽ വരുന്നതാണ് ഈ ശ്ലോകം. ഭൂമിക്കുള്ളിൽ ആരാണോ ഇരിക്കുന്നത്. ആകാശത്തിൽ ആരാണോ ഇരിക്കുന്നത് ,കാറ്റിനുള്ളിൽ, സൂര്യ ചന്ദ്രൻമാർക്കുള്ളിൽ ആരാണോ ഇരിക്കുന്നത് അത് തന്നെയാണ് നമ്മുടെ ഉള്ളിലും ആത്മാവായിരുന്ന് സ്വരൂപമായിരുന്ന് അഹം അഹം എന്ന അനുഭവ സ്വരൂപമായി വിളങ്ങുന്നത്.
വിശ്വാമിത്രൻ രാമനോട് പറയുന്നു നീ എഴുന്നേൽക്കൂ രാമാ എഴുന്നേറ്റ് ആദിത്യനെ നോക്കു സന്ധ്യാ വന്ദനം ചെയ്യു. ഉത്തിഷ്ഠ നരശാർദൂല. ഇങ്ങനെ വേണം നമ്മൾ കുട്ടികളെ എഴുന്നേൽപ്പിക്കാൻ. രാമൻ കണ്ണുതുറന്നതും ജഡാമണ്ഡലധാരിയായ വിശ്വാമിത്രൻ തപസ്സിനാലേ സൂര്യനെപ്പോലെ ജ്വലിക്കുന്നു. ആകാശത്താണോ സൂര്യൻ അടുത്തിരിക്കുന്ന വിശ്വാമിത്രനാണോ സൂര്യൻ എന്ന് തോന്നിപ്പിക്കും വിധം തേജസുള്ളതായിരുന്നു മഹർഷിയുടെ വദനം. സ്നേഹം വിരിഞ്ഞു നിൽക്കുന്നതു പോലെ തോന്നി രാമന് മഹർഷിയെ കണ്ടപ്പോൾ. രണ്ടു കുട്ടികളും സരയൂ നദിയിൽ കുതിച്ച് കുളിച്ചു വന്നു. സാധനയ്ക്കായി ഇരുന്നു. സൂര്യനെ നോക്കി ഗായത്രി മന്ത്രം ജപിച്ചു. ജപം കഴിഞ്ഞ് മഹർഷിയെ വന്ന് നമസ്കാരം ചെയ്തു. ഇതാണ് സനാഥന സംസ്കാരം മഹർഷി പരമ്പരയിൽ നിന്ന് വന്ന സംസ്കാരം .ഇത് നമ്മുടെ കുട്ടികളിൽ വളർത്തിയെടുക്കണം.


വാല്മീകി രാമായണം-36📖
വാല്മീകി വീണ്ടും കുമാരൻമാരുമായി യാത്ര തിരിച്ചു. കുറേ ദൂരം ചെന്നപ്പോൾ ഒരാശ്രമം കണ്ടു. രാമൻ പറഞ്ഞു എന്ത് പ്രസന്നമായ ഇടമാണിത്. അങ്ങോട്ടേയ്ക്ക് പോകുമ്പോഴേ മനസ്സ് ശാന്തമാകുന്നു. ഇതേത് സ്ഥലമാണ്. വിശ്വാമിത്രൻ പറയുന്നു ഈ സ്ഥലത്തിന് അനംഗം എന്ന് പേര്. ശിവൻ ഇവിടെയാണ് തപസ്സ് ചെയ്തത്. ശിവന്റെ തപസ്സ് കാളിദാസൻ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു. ശിവൻ അഗ്നിക്കു മുന്നിലായിരുന്നു തപസ്സ് ചെയ്യുന്നു.
തത്രാഗ്നി മാതായ സമിത് സമിദ്ധേ
സ്വമേവ മൂർത്തന്ത്യ രമശ്ച മൂർത്തിഹി
സ്വയം വിധാത തപസ ഫലാനാം
കേനാഭി കാമേന തപസചാരാം
ശിവനെന്തിന് തപസ്സ് ചെയ്തു. കേനാഭി കാമേന തപസചാരാം. ദേവിയെ തന്നോടു ചേർക്കുന്നതിനായി. ദേവി അപർണ്ണയായി തപസ്സ് ചെയ്തത് എല്ലാവർക്കും അറിയാം എന്നാൽ ദേവി തപസ്സ് ചെയ്യുന്നതിന് മുൻമ്പെ ശിവൻ തപസ്സു തുടങ്ങിയിരുന്നു. ദേവിയുടെ തപസ്സിന്റെ ഫലം ഈശ്വരൻ ,ഈശ്വരന്റെ തപസ്സിന്റെ ഫലം ദേവി.
പരസ്പര തപസ്സമ്പത് ഫലാ ഇതൊ പരസ്പരൗ.
അങ്ങനെ പരമേശ്വരൻ അഗ്നിയെ മുൻനിർത്തി തപസ്സു ചെയ്തയിടമാണ് ഈ സ്ഥലം. ആദ്ധ്യാത്മികതയിൽ ലോജിക് ഒന്നും ഇല്ല. ശ്രദ്ധയുള്ള ഒരുവന് ഇത്തരം കഥകൾ ധാരാളം . അതില്ലാത്തവൻ ലോജിക് എന്ത് എന്ന് ചോദിച്ചു കൊണ്ടിരിക്കും. ആ തപോഭൂമി നോക്കി മഹർഷി പറഞ്ഞു ശിവനിവിടെയാണ് കാമ ദഹനം ചെയ്തത്. കാമന എരിഞ്ഞടങ്ങിയ ഇടമായതു കൊണ്ട് അപാര ശാന്തതയാണിവിടം. ഈ ആശ്രമത്തിൽ തപസ്സു ചെയ്യുന്ന മറ്റു അന്തേവാസികൾ വളരെ ധർമ്മ നിഷ്ഠരും ശാന്തരുമാണ്. അവിടെ അവർ തങ്ങി.
തപസ്സ് ചെയ്യുന്ന ഒരാളെ ദർശിക്കുമ്പോൾ തന്നെ നമുക്ക് ശ്രദ്ധ വരും. അനുഷ്ഠാനങ്ങൾക്ക് ഒരു ഊർജ്ജം വേണ്ടിയിരിക്കുന്നു. രാമലക്ഷ്മണൻമാർ സാധന ചെയ്തിട്ട് വിശ്വാമിത്രന്റെ അരികിൽ ചെന്നിരുന്നു. വേദശാസ്ത്രങ്ങൾക്കെല്ലാം പ്രമാണമായ, തപസ്സുകൾക്ക് പരായണമായ, യാഗ യജ്ഞങ്ങൾക്ക് പ്രമാണമായ വിശ്വാമിത്ര മഹർഷിയോട് പേരക്കുട്ടികൾ എന്ന പോലെ രാമലക്ഷ്മണൻമാർ കഥ കേൾക്കാനായിരുന്നു. അദ്ദേഹം പറഞ്ഞു കൊടുക്കുകയും ചെയ്തു. അടുത്ത ദിവസം അവർ നദിക്കരയിലേയ്ക്ക് പോയി .









വാല്മീകി രാമായണം-37📖



നദിയ്ക്ക് കുറുകെ പോകുന്നതിനായി തടി കഷ്ണങ്ങൾ കൊണ്ട് തോണി നിർമ്മിച്ചിരിക്കുന്നു. സരയുവിലൂടെ കൊച്ചു കൊച്ചു തോണികൾ പോകുന്നു. അക്കരേയ്ക്കും ഇക്കരയിലേയ്ക്കും തോണികൾ.
ആശ്രമത്തിലെ മഹർഷിമാർ വിശ്വാമിത്രനേയും കുമാരൻമാരേയും തോണിയിൽ യാത്രയാക്കി അരിഷ്ടം ഗച്ഛ പന്താനം ഒരു ബുദ്ധിമുട്ടും കൂടാതെ പോകു എന്നവർ ആശംസിച്ചു.
അവർ യാത്രയായി വിശ്വാമിത്ര മഹർഷി മന്ത്രജപത്തിൽ മുഴുകി. രാമലക്ഷ്മണൻമാർ പരന്നൊഴുകുന്ന പ്രശാന്തമായ നദിയെ നോക്കി ഇരുന്നു. ഒരിടത്ത് 'തുള് തുള് ' എന്ന ശബ്ദം കേട്ട് രാമൻ അവിടേയ്ക്ക് ചെന്ന് കുന്തിച്ചിരുന്ന് രണ്ട് കാതിലും കൈ വച്ച് നദി നദിയുമായി മേളിക്കുമ്പോൾ ഉള്ള ശബ്ദം കേട്ടുകൊണ്ടിരുന്നു.
ഇത്തരത്തിലുള്ള ശബ്ദങ്ങൾ പക്ഷികളുടെ കൂജനം എന്നിവയൊക്കെ നമ്മൾ തീർച്ചയായും കേട്ടിരിക്കണം. ചില വനപ്രദേശങ്ങളിൽ പോയാൽ സൂര്യനുദിക്കുന്നതിനു മുൻമ്പായി തന്നെ പക്ഷികൾ ഉണർന്നിരിക്കും. അവ ഉണർന്നു കഴിഞ്ഞാൽ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് ആകാശത്തേയ്ക്ക് പറക്കുന്നതു കാണാം സാധാരണ പറക്കൽ അല്ല വേഗത്തിൽ ഊർജ്ജത്തോടെ ഒരു ഉന്മാദതത്തോടെയുള്ള പറക്കൽ. അവർക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത് ഓരോ ദിവസവും അവർക്ക് പോരാട്ടവും അനിശ്ചിതത്വവുമാണ് എന്നിട്ടും അവർ ആനന്ദത്തോടെ പറക്കുന്നു . അവയുടെ കള കൂജനം ഒരർത്ഥവും ഇല്ലെങ്കിലും എത്ര കേട്ടാലും മടുക്കുന്നില്ല. മധുരം തു അസ്ഫുടേ.
ഇതു പോലെയാണ് നദികളും. ഹരിദ്വാരിലൊക്കെ പോയാൽ ഗംഗയുടെ ഹര ഹര തരംഗ ധ്വനി കേൾക്കാം. പ്രത്യേക തരത്തിലുള്ള ആ ശബ്ദം കേട്ട് രാമൻ പറയുന്നു വാരിണോ ഭിദ്യമാനസ്യ കിമയം തു മുലോ ധ്വനിഃ?
''അലയ്ക്കുന്ന വെള്ളത്തിന്റെ ഈ മുഴക്കം എവിടെനിന്ന്?''
വിശ്വാമിത്ര മഹർഷി പറഞ്ഞു. ഹേ രാമാ സരയു നദി ഗംഗയുമായി സംഗമിക്കുന്ന ശബ്ദമാണത് നമസ്കാരം ചെയ്യു. ഇതും ഒരു മഹത്തായ സംസ്കാരം. നദികളേയും കാടിനേയും ഒക്കെ നമസ്കരിച്ചു അവർ യാത്ര ചെയ്തു.