വാല്മീകി രാമായണം-19📖
ന തേ വാക് അമൃതാ കാവ്യേ കാചി തത്ര ഭവിഷ്യതി. രാമായണ ചരിതത്തിൽ ഒരക്ഷരം പോലും കളവല്ല സത്യവാക്യമാണ് അതിനാൽ ഗുരു രാമ കഥാം പുണ്യാം ശ്ലോക ബദ്ധാം മനോരമാം . തുളസീദാസ് എഴുതിയ രാമായണം ആദ്യം സംസ്കൃതത്തിൽ ആയിരുന്നു അത് കുറെ കളവ് പോയപ്പോൾ ഒരിക്കൽ സ്വപ്നത്തിൽ പരമശിവൻ വന്ന് രാമായണ ചരിതം ഹിന്ദിയിൽ എഴുതാൻ നിർദ്ദേശിച്ചു. അങ്ങനെ സാധാരണ പ്രാദേശിക ഭാഷയിൽ അദ് ദേഹം എഴുതി. രാമായണത്തിന് പൗലസ്ത്യ വധം എന്നും സീതായാഹ ചരിതം മഹത് ( സീതയുടെ കഥ ) എന്നും പേരുണ്ട്.
അയോദ്ധ്യ എന്ന ഒരു രാജധാനി അവിടെ ദശരഥൻ എന്ന രാജാവ് ഇക്ഷ്വാകൂ വംശജൻ. ഇക്ഷ്വാകൂ വംശത്തിൽ എല്ലാവരും ജ്ഞാനികൾ ആയിരുന്നു. സൂര്യനിൽ നിന്നും ജ്ഞാനത്തെ പ്രാപിച്ചവർ. ഖട്വാംഗൻ , ദിലീപൻ, ഭഗീരഥൻ എല്ലാവരും ഈ വംശത്തിൽ പിറന്നവരാണ്. ഈ രാജാക്കൻമാരെ കുറിച്ച് വളരെ അഭിമാനത്തോടെ നമുക്ക് സംസാരിക്കുവാൻ കഴിയും. കാരണം അവർ രാജഋഷികൾ ആയിരുന്നു.ഇപ്പോഴുള്ള ഭരണാധികാരികളെ കുറിച്ച് അങ്ങനെ സംസാരിക്കുവാൻ കഴിയുമോ.
രാജഭരണം ചെയ്യുന്നു ദശരഥൻ. പുത്ര ഭാഗ്യം ഇല്ലാതെ ദു:ഖിതനായിരുന്ന ദശരഥനോട് സുമന്ത്രർ പറയുന്നു രാജാവിന് പുത്രൻ ഇല്ലാത്ത അവസ്ഥ ഉണ്ടാകരുത്. രാജ്യം അനാഥമാകുത്. നല്ല കാര്യങ്ങളെല്ലാം നടന്നു പോകണമെങ്കിൽ ആ പരംമ്പരയിൽ നല്ല പുത്രഭാഗ്യം ഉണ്ടാകണം. അപ്പോഴേ ആ പരംമ്പര നിലനില്കൂ. താങ്കൾ അതിനായി പുത്രകാമേഷ്ടി യാഗം ചെയ്യണം. ഋഷി ശൃംഗനെ കൂട്ടി കൊണ്ടു വന്നു പുത്രകാമേഷ്ടി യാഗം ചെയ്യണം. അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്തു തുടങ്ങി. ആയുർ വേദത്തിലെ കശ്യപ സംഹിതത്തിൽ പുത്ര കാമേഷ്ടി യാഗത്തെ കുറിച്ച് വിസ്താരമായി പറയുന്നു. അതിൽ നിന്ന് മനസ്സിലാകും ആയുർവേദവും വേദവും എത്ര ഇഴുകിച്ചേർന്നിരിക്കുന്നു എന്ന്.
No comments:
Post a Comment