ലിംഗപുരാണം☘
💧ആമുഖം💧
💥ഇപ്പോള് ആവശ്യം പട്ടികയില് 11 ആയി വരുന്ന ലിംഗപുരാണം മാത്രമാണ്. ലിംഗമാണല്ലോ വിഷയം. എല്ലാത്തിന്റെയും തുടക്കവും ഒടുക്കവും മഹാപ്രളയമാണ് എന്നാണ് വിശ്വാസം. എല്ലാത്തിനും അരങ്ങൊരുക്കിയത് ഒരു മഹാപ്രളയമായിരുന്നു. കണ്ണെത്താ ദൂരത്തോളം വെള്ളം മാത്രം. ആ വെള്ളത്തിനു മേല് ജ്വലിക്കുന്ന ശിവലിംഗം പെട്ടെന്ന് പ്രത്യക്ഷമായി. ഈ ലിംഗത്തില് നിന്നാണ് വേദങ്ങളും മറ്റു ഗ്രന്ഥങ്ങളും ബ്രഹ്മാവും വിഷ്ണുവുമടക്കമുള്ള ശതകോടി ദേവകളുമുണ്ടായത്. ലിംഗം എന്നാല് പുരുഷശരീരത്തിലെ ഒരവയവമല്ല അത് ശക്തിയുടെ രൂപമാണ്.💥
💥ശിവന് ലിംഗരൂപത്തില് ആരാധിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് അറിയാവുന്നവര് ചുരുക്കമാണ്. അതിനു പിന്നിലൊരു കഥയുണ്ട്. യുഗങ്ങള്ക്കു മുമ്പ് സര്വ്വസംഹാരിയായ മഹാപ്രളയമുണ്ടായി. പ്രപഞ്ചത്തില് എല്ലായിടത്തും വെള്ളവും ഇരുട്ടും മാത്രം. വെള്ളത്തിന്റെ പരപ്പില് അനന്തന്റെ പുറത്ത് മഹാവിഷ്ണു ഉറക്കത്തിലായിരുന്നു, നാരായണ രൂപത്തില്. അവിടെത്തന്നെയുണ്ടായിരുന്ന ബ്രഹ്മാവിന് പക്ഷേ, മഹാവിഷ്ണുവിനെ തിരിച്ചറിയാനായില്ല. മഹാവിഷ്ണുവിന്റെ പൊക്കിള്ക്കൊടിയില് നിന്നുയര്ന്നു നില്ക്കുന്ന താമരയാണ് ബ്രഹ്മാവിന്റെ ഉറവിടം എന്നത് വേറെ കാര്യം.💥
🌻മഹാവിഷ്ണുവിനോട് ബ്രഹ്മാവ് ചോദിച്ചു -‘അങ്ങാരാണ്? ഇവിടെ എന്തു ചെയ്യുന്നു?’🌻
🕉ബ്രഹ്മാവിന്റെ ചോദ്യം കേട്ട് വിഷ്ണു ഉണര്ന്നു -‘സുഖമല്ലേ ബ്രഹ്മദേവാ. എല്ലാം നന്നായി നടക്കുന്നുണ്ടല്ലോ അല്ലേ മകനേ?’🕉
🕉‘എന്നെ മകനെന്നു വിളിക്കാന് നിങ്ങളാരാണ്?’ -ബ്രഹ്മാവ് കുപിതനായി. ‘ഞാന് ബ്രഹ്മനാണ്, എല്ലാത്തിന്റെയും അധിപതി. ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് ഞാനാണ്. എന്നെ എങ്ങനെയാണ് നിങ്ങള്ക്ക് മകനെന്നു വിളിക്കാനാവുക?’🕉
💥‘അങ്ങെല്ലാം മറന്നുപോയി എന്നു തോന്നുന്നു’ -വിഷ്ണു പറഞ്ഞു. ‘ഞാന് വിഷ്ണുവാണ്. അങ്ങ് എന്നില് നിന്നാണ് ഉത്ഭവിച്ചത്. അതാണ് ഞാന് അങ്ങയെ മകനേ എന്നു വിളിച്ചത്.’💥
☘ബ്രഹ്മാവ് ഇത് സ്വീകരിച്ചില്ല. അദ്ദേഹം വിഷ്ണുവുമായി വഴക്കിട്ടു. ഈ കലഹം ശക്തി പ്രാപിക്കുന്നതിനിടെ പെട്ടെന്ന് വെട്ടിത്തിളങ്ങുന്ന ഒരു ലിംഗം അവിടെ പ്രത്യക്ഷപ്പെട്ടു. വിഷ്ണുവും ബ്രഹ്മാവും തമ്മിലുള്ള കലഹം തീര്ക്കാനായി ആവിര്ഭവിച്ചതു പോലാണ് തോന്നിയത്. ലിംഗം ആകാശം മുട്ടെ വളര്ന്നു നിന്നു. ആദിയും അന്തവും ഇല്ലാത്ത പ്രതീതി.☘
🌷‘അഗ്നിയുടെ ഈ തൂണ് ഇവിടെങ്ങനെ വന്നു?’ -ബ്രഹ്മാവിനോട് വിഷ്ണു ചോദിച്ചു. ബ്രഹ്മാവാണല്ലോ സൃഷ്ടിയുടെ എല്ലാം. പക്ഷേ, ബ്രഹ്മാവിന് ഉത്തരമുണ്ടായില്ല. ‘നമുക്ക് ഇത് പരിശോധിക്കണം. അങ്ങ് മുകളിലേക്കു പോയി അഗ്രം കണ്ടെത്താന് ശ്രമിക്കൂ. ഞാന് താഴേക്കു പോകാം. അറ്റം കണ്ടെത്തിയ ശേഷം നമുക്ക് കാര്യം വിലയിരുത്താം’ -വിഷ്ണു നിര്ദ്ദേശിച്ചു. ബ്രഹ്മാവ് അംഗീകരിച്ചു. അദ്ദേഹം അരയന്നത്തിന്റെ രൂപത്തില് പറന്നു പൊങ്ങി. വിഷ്ണുവാകട്ടെ വരാഹരൂപം ധരിച്ച് താഴേയ്ക്കു കുഴിച്ചു പോയി. അല്പസമയത്തിനു ശേഷം ഇരുവരും നിരാശരായി മടങ്ങി. ലിംഗത്തിന്റെ മുകളിലോ താഴെയോ ഉള്ള അറ്റം കണ്ടെത്താന് രണ്ടു പേര്ക്കും സാധിച്ചില്ല. തങ്ങളെക്കാള് വലിയൊരു ശക്തിയുണ്ടെന്ന് വിഷ്ണുവിനും ബ്രഹ്മാവിനും അതോടെ മനസ്സിലായി. അവര് ലിംഗത്തെ സ്തുതിച്ചു.🌷
🌱ആദിമമന്ത്രമായ ‘ഓംകാരം’ മുഴങ്ങി. സ്തുതിയില് സംപ്രീതനായ ശിവന് ലിംഗത്തില് നിന്നു പ്രത്യക്ഷപ്പെട്ടു. വേദനാമന് എന്ന പേരുള്ള ഋഷിയുടെ രൂപത്തിലാണ് അദ്ദേഹം പ്രത്യക്ഷനായത്. പ്രപഞ്ചത്തിന്റെ ഉത്ഭവം ലിംഗത്തില് നിന്നാണെന്ന് അദ്ദേഹം വിഷ്ണുവിനും ബ്രഹ്മാവിനും വ്യക്തമാക്കിക്കൊടുത്തു. വിശുദ്ധമായ ഗായത്രീമന്ത്രവും ഉപദേശിച്ചു. വിഷ്ണുവിനോടും ബ്രഹ്മാവിനോടുമായി ശിവന് പറഞ്ഞു -‘പരമമായ ബ്രഹ്മത്തിന്റെ മൂന്നു ഭാഗങ്ങളാണ് നമ്മള് മൂവരും. ബ്രഹ്മാവിന് സൃഷ്ടിയുടെ ചുമതല. വിഷ്ണുവിന് സ്ഥിതിയുടെ ചുമതല. എനിക്ക് സംഹാരവും. നമ്മള് പരസ്പരം കലഹിക്കാന് പാടില്ല.’ അന്നു മുതല് ശിവന് ലിംഗരൂപത്തില് ആരാധിക്കപ്പെടുന്നു.🌱
🌹ഇതാണ് ലിംഗപുരാണം. ആത്മീയപ്രഭാഷകനല്ല ഞാന്. അതിനുള്ള വിവരവുമില്ല. വിവരമുള്ളവര് എഴുതിവെച്ചത് വായിച്ചു മനസ്സിലാക്കിയ കാര്യങ്ങളാണ്. ആര്ക്കും വായിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ. അതിനു താല്പര്യമുണ്ടാവണം എന്നു മാത്രം. ലിംഗം എന്നു പറഞ്ഞാല് അധിക്ഷേപമല്ല എന്നു മനസ്സിലാക്കുക. ഊര്ജ്ജത്തിന്റെ ആദിയും അന്തവുമില്ലാത്ത അഗ്നി തൂണാണ് ലിംഗം......🌷🌹🙏🏻
🍃ഭഗവാൻ മഹേശ്വരന്റെ കൃപാകടാക്ഷം എല്ലാ ഭക്തർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് നാളെ മുതൽ ചെറിയ പോസ്റ്റുകളായി മഹേശ്വരന്റെ തൃപാദങ്ങളിൽ സമർപ്പിക്കുന്നു.🍃
ഹരി ഓം
ഓം നമഃശിവായ .....☘☘☘
കടപ്പാട് ഗുരുപരമ്പരയോട്
No comments:
Post a Comment