വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-74
രാമൻ കൗസല്ല്യാ മാതാവിനോടായി പറഞ്ഞു ഭർത്താവ് തെറ്റു ചെയ്തവനായാലും സൗന്ദര്യം ഇല്ലാത്തവനായാലും ബുദ്ധി വിഭ്രമം വന്നവനായാലും ഒരു സ്ത്രീ പതിയെ ഉപേക്ഷിക്കുകയോ അവജ്ഞയോടെ വീക്ഷിക്കുകയോ ചെയ്യരുത്. പരമ ദുഷ്ടകളായ സ്ത്രീകളാണ് അങ്ങിനെ ചെയ്യുന്നത്. അതിനാൽ മനസ്സിൽ പോലും പിതാവിനോട് ദേഷ്യമരുതേ. പിതാവിന് ഇനി എത്ര നാളുണ്ടാകും എന്നറിയില്ല. ഇനിയുള്ള നാൾ പിതാവിനെ നന്നായി ശുശ്രൂഷിക്കണം. സഹിധർമ്മ സനാഥന:
ഒരു പതി പത്നിയോട് എങ്ങനെ പെരുമാറുന്നു ഒരു പത്നി പതിയോട് എങ്ങനെ പെരുമാറുന്നു എന്നതിൽ ഒരു ഹൃദയഗ്രന്ഥിയുടെ സാന്നിദ്ധ്യമുണ്ട്. പതി പത്നി ബന്ധത്തിൽ അഹങ്കാരമുണ്ട്. ആ സ്ത്രീ പുരുഷ ബന്ധത്തെ പ്രകൃതിയുടെ ചലനപഥത്തിൽ വയ്ക്കുന്നതിനാണ് വിവാഹം എന്ന് പറയുന്നത്. ആ ചലനപഥം ഇല്ലയെങ്കിൽ പാശ്ചാത്യ സംസ്കാരം പോലെ എങ്ങനെ വേണമെങ്കിലും ആകാം. ആ ചലനപഥം സനാതന സംസ്കാരമാണ്.
ഭാഗവതത്തിൽ ഋഷഭ യോഗീശ്വരൻ പറയുന്നു
പുംസ സ്ത്രീയാ മിഥുനി ഭാവമേതം
തയോർ മിത: ഹൃദയഗ്രന്ഥി മാഹുഹു
തഥോ ഗൃഹ ക്ഷേത്ര സുത ആപ്ത വിത്തെഹി
ജനസ്യ മോഹോ യ മഹം അമേതി
ഒരു വലിയ സയൻസാണ് ഇത്. ഒരു സ്ത്രീക്ക് പുരുഷനോടുള്ള ബന്ധത്തിനാണ് ഹൃദയഗ്രന്ഥി എന്നു പറയുന്നത്. അത് ചേർന്ന് കഴിഞ്ഞാൽ പിന്നെ എന്റെ വീട് എന്റെ കുട്ടികൾ എന്റെ സ്വത്തുക്കൾ എല്ലാം പുറകെ വരും. ആ ധർമ്മത്തെ നല്ല രീതിയിൽ നിർവ്വഹിച്ചാൽ ദാമ്പത്യ ജീവിതത്തിലെ ഒട്ടു മുക്കാൽ പ്രശ്നങ്ങളും ഇല്ലാതെയാകും. ആ ധർമ്മത്തിൽ ജ്ഞാന നിഷ്ഠയോടെ ഇരിക്കണം. ഇത് രാമൻ കൗസല്ല്യാ ദേവിക്ക് നൽകുന്ന ഉപദേശമാണ്. എന്തെന്നാൽ ദശരഥൻ ഒന്നും ചെയ്യാനാകാതെ ധർമ്മ സങ്കടത്തിലായിരിക്കുന്നു. മനുഷ്യ സഹജമായ സ്വഭാവം കൊണ്ട് കൗസല്ല്യ തന്റെ മനസ്സിലെ എല്ലാ താപവും പതിയുടെ മേൽ വർഷിക്കുന്നതാണ്. ഇത് രാമനറിയാം. പിതാവിന് ഇതിലൊന്നും പങ്കില്ലെന്നും ഈ തീരുമാനത്തിൽ വല്ലാതെ ദു:ഖിക്കുന്നുണ്ടെന്നും രാമനിറയാം.

ഭരതശ്ശാപി ധർമ്മാത്മാ സർവ്വ ഭൂത പ്രിയംവദ:
ഭരതൻ അമ്മയെ നന്നായി നോക്കും. മാതാവ് അവനോട് കോപിക്കരുത്. ഇങ്ങനെ എല്ലാവരേയും നന്നായറിയാം രാമന്. ഉപദേശങ്ങൾ നല്കിയ ശേഷം രാമൻ കൗസല്യയെ നമസ്കരിക്കുന്നു. ഒരുപാടു നേരമായി ദുഃഖിച്ചിരുന്ന കൗസല്ല്യാ ദേവി അവസാനം ഒരു സ്വസ്തി വചനം നല്കുന്നു.
ഏത് ധർമ്മത്തെ നീ വിടാതെ നിർവ്വഹിക്കുന്നുവോ ആ ധർമ്മം നീ പോകുന്നടുത്തൊക്കെ നിന്നെ രക്ഷിക്കട്ടെ. മംഗളമായി പോയി വരൂ. എല്ലാ ആശിർവ്വാദങ്ങളും നല്കി മംഗളം നേർന്നു കൊണ്ട് കൗസല്യ രാമനെ അയക്കുന്നു.

രാമൻ മാതാവിനെ നമസ്കരിച്ച് സീതയെ കാണാനായി പോകുന്നു.
No comments:
Post a Comment