വാല്മീകി രാമായണം-35
ഹൃദയത്തിന്റെ വർണ്ണമാണ് സൂര്യനുദിക്കുമ്പോൾ ഉള്ള സുവർണ്ണ നിറം .ആ നിറം ആകാശത്തിൽ പരന്ന് സന്ധ്യാഭ്രം ആകുന്നു. ഭാഗവതത്തിൽ പരമശിവനെ ഇങ്ങനെ വർണ്ണിക്കുന്നു സന്ധ്യാഭ്ര രുചാ. ശിവന്റെ വർണ്ണം പ്രകാശമയമായ സുവർണ്ണ വർണ്ണം . അത് ദർശിക്കുന്നത് തന്നെ സാധനയാണ്. പ്രകൃതിയെ നിരീക്ഷിക്കുക, സൂര്യൻ കിഴക്കുദിക്കുകയും പടിഞ്ഞാറസ്തമിക്കുകയും ചെയ്യുമ്പോൾ പരക്കുന്ന ആ സ്വർണ്ണ പ്രകാശം ഹൃദയത്തെ സ്പർശിച്ചാൽ മനസ്സ് ശാന്തമാകും. മനസ്സ് ശാന്തമായാൽ ധ്യാനം തനിയെ വരും. മെ ടിറ്റേഷൻ ക്ലാസ്സിൽ പോയി ശ്വാസം അടക്കി ഇരിക്കുന്നതിനേക്കാൾ ഭേദം ആണ്. ഇവിടെ വിശ്വാമിത്രനും രാമലക്ഷ്മണൻമാർക്ക് ആ കാഴ്ച കാട്ടി കൊടുക്കുന്നു സരയൂ നദി കരയിൽ നിന്ന് കൊണ്ട്. കുഞ്ഞുങ്ങളെ ഇത്തരം കാഴ്ചകൾ കാണിച്ചു കൊടുത്ത് വളർത്തിയാൽ ജീവിതം മുഴുവനും അവന് അതൊരവലംമ്പമാകും. പുസ്തകം മാത്രം പഠിച്ചാൽ മൗഢ്യം ബാധിക്കും.
സൂര്യൻ, ചന്ദ്രൻ ,നക്ഷത്രങ്ങൾ, നദി ,സമുദ്രം, മലകൾ ,ഭൂമി, ആകാശം എല്ലാം ഈശ്വരൻ തന്നെയാണ്.
യ പ്രിഥിവ്യാം തിഷ്ടൻ
യ പ്രിഥിവ്യാ: അന്തരോ
യം പ്രിഥിവി ന വേദാ
യ പ്രിഥിവി അന്തരോ യമയതി
ഏഷതേ ആത്മാ അന്തർയാമി അമൃത:
യ പ്രിഥിവ്യാം തിഷ്ടൻ
യ പ്രിഥിവ്യാ: അന്തരോ
യം പ്രിഥിവി ന വേദാ
യ പ്രിഥിവി അന്തരോ യമയതി
ഏഷതേ ആത്മാ അന്തർയാമി അമൃത:
അന്തർയാമി അധികരണമെന്ന പേരിൽ ഉപനിഷത്തിൽ വരുന്നതാണ് ഈ ശ്ലോകം. ഭൂമിക്കുള്ളിൽ ആരാണോ ഇരിക്കുന്നത്. ആകാശത്തിൽ ആരാണോ ഇരിക്കുന്നത് ,കാറ്റിനുള്ളിൽ, സൂര്യ ചന്ദ്രൻമാർക്കുള്ളിൽ ആരാണോ ഇരിക്കുന്നത് അത് തന്നെയാണ് നമ്മുടെ ഉള്ളിലും ആത്മാവായിരുന്ന് സ്വരൂപമായിരുന്ന് അഹം അഹം എന്ന അനുഭവ സ്വരൂപമായി വിളങ്ങുന്നത്.
വിശ്വാമിത്രൻ രാമനോട് പറയുന്നു നീ എഴുന്നേൽക്കൂ രാമാ എഴുന്നേറ്റ് ആദിത്യനെ നോക്കു സന്ധ്യാ വന്ദനം ചെയ്യു. ഉത്തിഷ്ഠ നരശാർദൂല. ഇങ്ങനെ വേണം നമ്മൾ കുട്ടികളെ എഴുന്നേൽപ്പിക്കാൻ. രാമൻ കണ്ണുതുറന്നതും ജഡാമണ്ഡലധാരിയായ വിശ്വാമിത്രൻ തപസ്സിനാലേ സൂര്യനെപ്പോലെ ജ്വലിക്കുന്നു. ആകാശത്താണോ സൂര്യൻ അടുത്തിരിക്കുന്ന വിശ്വാമിത്രനാണോ സൂര്യൻ എന്ന് തോന്നിപ്പിക്കും വിധം തേജസുള്ളതായിരുന്നു മഹർഷിയുടെ വദനം. സ്നേഹം വിരിഞ്ഞു നിൽക്കുന്നതു പോലെ തോന്നി രാമന് മഹർഷിയെ കണ്ടപ്പോൾ. രണ്ടു കുട്ടികളും സരയൂ നദിയിൽ കുതിച്ച് കുളിച്ചു വന്നു. സാധനയ്ക്കായി ഇരുന്നു. സൂര്യനെ നോക്കി ഗായത്രി മന്ത്രം ജപിച്ചു. ജപം കഴിഞ്ഞ് മഹർഷിയെ വന്ന് നമസ്കാരം ചെയ്തു. ഇതാണ് സനാഥന സംസ്കാരം മഹർഷി പരമ്പരയിൽ നിന്ന് വന്ന സംസ്കാരം .ഇത് നമ്മുടെ കുട്ടികളിൽ വളർത്തിയെടുക്കണം.
No comments:
Post a Comment