Thursday, 9 January 2020

വാല്മീകി രാമായണം-31

വാല്മീകി രാമായണം-31📖
തരഭോപിഹി ജീവന്തി
ജീവന്തി മൃഗ പക്ഷിണ:
സജീവതി മനോയസ്യ
മനനേ നൈവ ജീവതി
രാമൻ ചോദിക്കുന്നു പിതാവിനോടായും ഗുരുനാഥനോടായും.മരങ്ങൾ ജീവിക്കുന്നു, പക്ഷിമൃഗാദികളും ജീവിക്കുന്നു, മനുഷ്യനും ജീവിക്കുന്നു. എന്നാൽ മനനം ചെയ്യാത്ത മനുഷ്യന് ജീവിതം കൊണ്ട് എന്തു പ്രയോജനം. ആ തത്ത്വത്തിലേയ്ക്ക് ഉണരാത്ത മനുഷ്യൻ ഈ ഭൂമിയ്ക്ക് തന്നെ ആപത്താണ്. പക്ഷികളേയും മൃഗങ്ങളേയും ഒന്നും ജീവിക്കാൻ അനുവദിക്കില്ല അങ്ങനെയുള്ള മനുഷ്യൻ. പ്രകൃതിയ്ക്ക് ദ്രോഹം ചെയ്യുന്നു എന്നു മാത്രമല്ല അവർ ഭസ്മാസുരനെ പോലെ സ്വയം ഇല്ലായ്മ ചെയ്യുന്നു. ശാസ്ത്രങ്ങളെല്ലാം അറിയാമെങ്കിലും ഭാരമാണ് എല്ലാം.
ഭാരോ അവിവേകിന ശാസ്ത്രം
ഭാരോ ജ്ഞാനം ചരാഗിണ:
അശാന്തസ്യ മനോഭാര:
ഭാരഹ അനാത്മ വിധ: വപുഹു
വിവേകമില്ലാത്തവന് ശാസ്ത്രം ഭാരം. മനസ്സ് എപ്പോഴും വിഷയങ്ങളിൽ രമിക്കുകയാണെങ്കിൽ ശാസ്ത്രം ഭാരമാകും. ശാന്തിയില്ലെങ്കിൽ മനസ്സ് ഭാരം. ആത്മാവ് ഉണരാത്തവന് ശരീരമേ ഭാരം. നമ്മുടെ ജീവിതം നീരിക്ഷിച്ചാൽ ശരീര ചിന്തയാണ് നമ്മുടെ തലയിൽ കൂടി എപ്പോഴും ഓടുന്നത്. ജാഗ്രതരായിരിക്കണം. ചുവരുണ്ടെങ്കിലെ ചിത്രം വരയ്ക്കാനാകു. മരണ സമയത്ത് പോലും കൃതജ്ഞത തോന്നുന്നതിന് പകരം ഇനിയും നല്ല ശരീരങ്ങൾ ലഭിക്കാൻ അനുഗ്രഹം തേടുന്നു. ഇങ്ങനെ ആത്മാവിനെ അറിയാതെ ശരീരം ഒരു ഭാരമായി മാറുന്നു.

No comments:

Post a Comment