വാല്മീകി രാമായണം🌹
🌷അയോദ്ധ്യാകാണ്ഡം-82🌷
തഥ സപ്രാഞ്ചലിർ ഭൂത്വാ
ഗുഹോ രാഘവം അബ്രവീത്
ഉപസ്ഥിതേയം നൗഹു ദേവ
ഭൂയ കിം കര വാണിതേ
പടക് കൊണ്ടു വന്നു നിർത്തിയിരിക്കുന്നു ഭഗവൻ ഞാൻ എന്താണിനി ചെയ്യേണ്ടത് ഗുഹൻ ആരാഞ്ഞു. സുമന്ത്രരെ നോക്കി രാമൻ പറഞ്ഞു അങ്ങ് തിരികെ പോകണം. പിതാവ് കാത്തിരിക്കുന്നുണ്ടാകും. സുമന്ത്രർ അതിന് തയ്യാറായില്ല. ഇല്ല രാമാ ഞാൻ നിങ്ങളുടെ കൂടെ വരാം. വനത്തിൽ ഞാൻ നിങ്ങൾക്ക് സഹായങ്ങൾ ചെയ്ത് തരാം. ഈ കുതിരകൾ അങ്ങയെ സേവിച്ച് പരമ പദത്തെ പ്രാപിക്കട്ടെ.

രാമൻ വീണ്ടും പറഞ്ഞു താങ്കൾ തിരിച്ചു പോയാൽ മാത്രമേ മാതാവ് കൈകേയിക്ക് സമാധാനമാകു .ഞങ്ങൾ കാട്ടിലേയ്ക്ക് പോയി എന്ന് വിശ്വസിക്കു. അല്ലാത്ത പക്ഷം മാതാവിന്റെ മനസ്സിൽ സംശയം നിലനില്ക്കുന്നതാണ്. ഇങ്ങനെ വളരെ ബുദ്ധിമുട്ടി സുമന്ത്രരെ തിരികെ പോകാൻ സമ്മതിപ്പിച്ചു രാമൻ.
മാനസ രാമായണത്തിൽ ഗുഹൻ രാമന് തോണിയിലേറുന്നതിനു മുൻമ്പായി വളരെ ഭക്തിയോടെ പാദ പ്രക്ഷാളനം ചെയ്യുന്നതായി പറയുന്നുണ്ട്. ലക്ഷ്മണനോട് ജഡ ധരിച്ചു കൊള്ളാൻ രാമൻ ആവശ്യപ്പെട്ടു അതിനായി കാട്ട് വൃക്ഷമായ നെഗ്രോത വൃക്ഷത്തിന്റെ പാല് എടുത്ത് തലയിൽ തേച്ച് ജഡ ധരിക്കുന്നു. സീതയെ നാവിലേറ്റി രാമനും പിറകെ ലക്ഷ്മണനും കയറി. തോണി അങ്ങനെ ഗംഗയിൽ ആടിയാടി പോകുന്നു. ഋക്ക് വേദത്തിൽ നിന്നുമുള്ള ദേവിനാവം എന്ന സൂക്തത്തെ ഭഗവാൻ ഗംഭീരമായ ശബ്ദത്തിൽ ജപം ചെയ്യുന്നു.

തോണിയിലിരുന്ന് ഗംഗയുടെ ഇരു വശവും നോക്കി ദേവിനാവം എന്ന സൂക്തത്തിലെ മന്ത്രങ്ങളെ ഋഷി തുല്യനായ രാമൻ ജപിച്ചു കൊണ്ടിരിക്കുന്നു. സീതയും ഗംഗയെ ആശ്ചര്യത്തോടെ നോക്കി നിന്നു. മനസ്സിൽ പ്രാർത്ഥിച്ചു അമ്മേ ദണ്ഡകാരണ്യത്തിൽ സൗഖ്യമായി പോയി തിരിച്ചു വരുമ്പോൾ ഞാൻ വിധി പ്രകാരം പൂജ ചെയ്യുന്നതാണ്. ബ്രാഹ്മണർക്ക് അനവധി പശുക്കളെ ദാനം ചെയ്യുന്നതാണ്. എന്നെ അനുഗ്രഹിക്കു കാനനത്തിൽ പോയി തിരിച്ചു വരുമ്പോൾ വിധി പ്രകാരം ആദരിക്കാം.
അക്കരെയെത്തി ഗുഹൻ അനുമതി വാങ്ങി പോകാനൊരുങ്ങവെ രാമൻ ലക്ഷ്മണനോട് പറയുന്നു. നീയും കൂടെ പൊയ്ക്കോളു ലക്ഷ്മണാ. മാതാവ് കൗസല്ല്യ വല്ലാതെ ദു:ഖിച്ചിരിക്കയാണ്. എന്നെ പോലൊരു മകൻ ആർക്കും ഉണ്ടാകരുത്. ഇത്രയധികം ദുഃഖം ഞാനമ്മയ്ക്കു നല്കിയല്ലോ.
ഇത് കേട്ട് ലക്ഷ്മണൻ പറഞ്ഞു എന്നോട് ഇങ്ങനെയൊന്നും പറയരുത് ജ്യേഷ്ഠാ. എന്നെ പരീക്ഷിക്കരുതേ. ഭരത ജ്യേഷ്ഠൻ നന്നായി നോക്കും മാതാവിനെ. അങ്ങയെ സേവിക്കുക എന്നത് മാത്രമാണ് എന്റെ ജീവിത ലക്ഷ്യം. എന്നെ അങ്ങിൽ നിന്ന് വേർപിരിക്കരുതേ. 🙏
No comments:
Post a Comment