വാല്മീകി രാമായണം-58📖
ഒരു കാര്യം പല തവണ പറഞ്ഞും കാട്ടിയും അതില്ലാതെ പറ്റില്ല എന്ന് നമ്മളെ ബോധിപ്പിക്കുന്നവയാണ് പരസ്യ ചിത്രങ്ങൾ. ആദ്യമായി സിഗരറ്റ് പരസ്യത്തിൽ വന്നപ്പോൾ എല്ലാവരും ധരിച്ചു മുന്നിലിരിക്കുന്നവന്റെ മുഖത്തേയ്ക്ക് പുക വലിച്ച് വിടുന്നതിൽ എന്ത് ആനന്ദം എന്ത് നേട്ടം. എന്നാൽ ഈ പരസ്യം പലയാവർത്തി കാട്ടി സമൂഹത്തിൽ ഇത് എന്തോ അത്യാവശ്യ വസ്തുവാണെന്നുള്ള ആശയം അവർ പരസ്യങ്ങളിലൂടെ സ്ഥാപിച്ചെടുത്തു. ഇങ്ങനെ അനർത്ഥമായതെന്തും വേണ്ട രീതിയിൽ ഉള്ളിലേയ്ക്ക് കടത്തിയാൽ അർത്ഥമുള്ളതെന്ന് തോന്നും.
ഇത് തന്നെയാണ് ദുസ്സംഗത്തിന്റെ ഫലം. ഇതു പോലെ നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് നമുക്ക് നിർദ്ദേശങ്ങൾ, ആശയങ്ങൾ കിട്ടി കൊണ്ടേയിരിക്കുന്നു. അതിനാൽ ജാഗ്രത പുലർത്തണം. അഞ്ച് മിനിറ്റ് ചില മനുഷ്യരുമായി സംസാരിച്ചാൽ മതി ഇല്ലാത്ത വ്യാധിയെല്ലാം വരും.
മനപൂർവ്വം ചിലർ നമ്മെ വഴി തെറ്റിക്കുമായിരിക്കും.എന്നാൽ ചിലർ വളരെ പ്രിയത്തോടെ സംസാരിക്കും എന്നാൽ അതിനിടയിൽ കാതിൽ പെടുന്ന ചില വാക്കുകൾ നമ്മുടെ ഉള്ള് കലക്കും .അവിദ്യക്ക് ബലം കൂട്ടികൊണ്ടേയിരിക്കും. അതിനാൽ നാരദൻ പറയുന്നു സത്സംഗത്തിന്റെ ഫലം അമോഘമാണ്.ദുസ്സംഗം സർവ്വദാ ഏവ ത്യാജ:
ദുസ്സംഗത്തിന്റെ അരികിൽ പോലും പോകരുത്. സത്സംഗം നടക്കുന്നില്ലെങ്കിൽ ഏകാന്തമായി ഇരിക്കേണ്ടതാണ്.
കൈകേയിക്ക് രാമൻ ഇത്രേം പ്രിയമായിരുന്നിട്ടും മന്ഥര കാതിൽ ഓതിയ ദുഷിച്ച കാര്യങ്ങൾക്ക് ഫലം കണ്ട് തുടങ്ങി. അനർത്ഥങ്ങൾക്ക് അർത്ഥമുണ്ടെന്ന് തോന്നി തുടങ്ങി. കൈകേയിയുടെ നോട്ടത്തിൽ മന്ഥരയ്ക്ക് സൗന്ദര്യം വച്ചു തുടങ്ങി. അവർ പറഞ്ഞു. എന്തൊരു ബുദ്ധിമതിയാണ് മന്ഥരെ നീ. ഈ അയോദ്ധ്യാ പുരിയിൽ നീ മാത്രമേ എന്റെ നന്മ കാംക്ഷിക്കുന്നുള്ളൂ.
അദ്യരാമമിതക്ഷിപ്രം വനം പ്രസ്ഥാവനാമ്യയം യൗവ്വ രാജേന ഭരതം ക്ഷിപ്ര മദ്ധ്യാ വിഷേചയേ
ഇന്നു തന്നെ ഞാൻ രാമനെ കാട്ടിലയക്കും. ഭരതനെ യുവരാജാവാക്കും. രാമനഭിഷേകം ചെയ്താൽ അതെനിക്ക് മരണത്തിന് തുല്യം.
ഇന്നു തന്നെ ഞാൻ രാമനെ കാട്ടിലയക്കും. ഭരതനെ യുവരാജാവാക്കും. രാമനഭിഷേകം ചെയ്താൽ അതെനിക്ക് മരണത്തിന് തുല്യം.
അങ്ങനെ പറയൂ കൈകേയി. ഇപ്പോഴാണ് നീ എന്റെ കുട്ടിയായത്. മന്ഥര ആശ്വാസത്തോടെ പറഞ്ഞു. ഇനി ഇത് എങ്ങനെ അവതരിപ്പിക്കണം എന്ന് ഞാൻ പറഞ്ഞു തരാം. പണ്ട് ദേവാസുര യുദ്ധത്തിൽ ദശരഥൻ യുദ്ധത്തിനു പോയപ്പോൾ തേരോടിക്കാൻ നീ കൂടെ പോയിരുന്നല്ലോ. അപ്പോൾ തേരിന്റെ ഒരു ചക്രത്തിന്റെ ചാവി ഊരി വരികയും നീ നിന്റെ വിരൽ അതിൽ വച്ച് ചക്രം ഊരി പോകാതെ നോക്കിയതും ഓർമ്മയില്ലേ. ദശരഥൻ നിന്റെ പ്രവർത്തിയിൽ സന്തുഷ്ടനായി രണ്ട് വരം ചോദിച്ചു കൊള്ളാൻ പറഞ്ഞുവല്ലോ. ഇപ്പോൾ എനിക്കൊന്നും ആവശ്യമില്ലെന്നും പിന്നീട് ചോദിച്ചു കൊള്ളാമെന്നും നീ പറഞ്ഞിരുന്നു. ഇതെല്ലാം നീ എന്നോടു പറഞ്ഞത് ഓർക്കുന്നില്ലേ. ആ രണ്ടു വരങ്ങളും നീ ഇപ്പോൾ ദശരഥനോട് ചോദിക്കണം. ഒന്ന് പതിനാലു വർഷത്തേയ്ക്ക് രാമൻ വനവാസത്തിന് പോകണം എന്നത്. രണ്ട് ഭരത പ്രാപ്ന്യുയാത് രാജ്യം ന തു രാമ കദജ്ഞന. ഭരതനെ രാജാവാക്കണം.
ഇത് കേട്ടപ്പോൾ കൈകേയിക്ക് സന്തോഷമായി മന്ഥരെ നിങ്ങൾ കൂനി അല്ല കുനിഞ്ഞ് നിൽക്കുന്ന താമരപ്പൂവിന്റെ തണ്ടു പോലെയാണ്.
No comments:
Post a Comment