വാല്മീകി രാമായണം🚩
🌷അയോദ്ധ്യാകാണ്ഡം-80🌷
രാത്രിയിൽ കാട്ടിൽ സരയു നദിക്കരയിൽ തമസാ തടത്തിൽ രാമനും കൂട്ടരും വിശ്രമിച്ചു . രാത്രി സമയമായതു കൊണ്ട് എല്ലാ പ്രജകളും ഉറങ്ങി. കുട്ടികളും വൃദ്ധകളും എല്ലാവരും രാമനെ തുടർന്നു വന്നു. ഇവരാരും ഭക്ഷണമൊന്നും കഴിച്ചില്ല ക്ഷീണിച്ച് ഏവരും നിദ്രയിലാണ്ടു. രാമനും ഉറങ്ങിയില്ല ജലമല്ലാതെ മറ്റൊന്നും ഭക്ഷിച്ചില്ല. ലക്ഷ്മണനേയും ജലം മാത്രം ഭക്ഷിക്കാൻ ഉപദേശിച്ചു . എന്തെന്നാൽ പ്രാണൻ നിലനിർത്താൻ ജലം മാത്രമേ വേണ്ടു അന്നം മനസ്സിനെ പ്രവർത്തിപ്പിക്കും ചഞ്ചലമാക്കും .അന്ന് നടന്ന കാര്യങ്ങൾ ഓർമ്മ വന്നു കൊണ്ടേയിരിക്കും.
അന്നത്തിന്റെ സ്ഥൂലമായ ഭാഗം മലമായി വെളിയിൽ പോകും. മദ്ധ്യമ ഭാഗം ശരീരത്തിൽ മാംസമായി ചേരും. സൂക്ഷ്മ ഭാഗം ഉള്ളിൽ മനസ്സായി പരിണമിക്കുന്നു. ആ അന്നം തന്നെയാണ് ശുക്ലമാകും ശോണിതമായും വികാരങ്ങളെ സൃഷ്ടിക്കുന്നതും ഉള്ളിൽ പ്രവർത്തിക്കുന്നതും. അതിനാൽ മനസ്സ് അശാന്തമായിരിക്കുമ്പോൾ ഭക്ഷണം എടുക്കാതിരിക്കുന്നത് നല്ലതാണ്.
ആ രാത്രിയിൽ ഭക്ഷണം കഴിക്കാതെ ജാഗ്രതയോടെ ധ്യാനാവസ്ഥയിൽ ഇരുന്നു രാമൻ. കുറേ കഴിഞ്ഞ് എല്ലാവരും ഉറങ്ങി കഴിഞ്ഞപ്പോൾ രാമൻ എഴുന്നേറ്റ് സുമന്ത്രരെ വിളിച്ചു രഥം എടുക്കാൻ ആവശ്യപ്പെട്ടു. രഥത്തിലേറി ആദ്യം ഒരു ദിശയിൽ യാത്ര ചെയ്തു പിന്നീട് ജനങ്ങൾ തുടരാതിരിക്കാൻ നേരെ എതിർദിശയിൽ അഗസ്ത്യ ദിക്കിലേയ്ക്ക് യാത്രയായി.
ജനങ്ങൾ ഉണർന്നു വന്നപ്പോൾ രാമനെ കാണാനില്ല. അവർ വിലപിച്ചു.
ജനങ്ങൾ ഉണർന്നു വന്നപ്പോൾ രാമനെ കാണാനില്ല. അവർ വിലപിച്ചു.
ദിഗസ്തുകലുനിദ്രാംതാം
യയാ പഹദ ചേതസഹ
നാദ്യപശ്യാമഹേ രാമം
പ്രഥുരസ്കം മഹാഭുജം
ഈ നിദ്ര കാരണം രാമനെ വിട്ടുപോയല്ലോ. ഭക്ഷണത്താലും നിദ്രയാലുമാണ് നമുക്ക് ഭഗവാൻ നഷ്ടമാകുന്നത്. നിദ്രയ്ക്കോ അന്നത്തിനോ ബാഹ്യ വിഷയങ്ങൾക്കോ സന്ദർഭം നല്കാതെ ആത്മവിചാരം ചെയ്യണം. ഇതിലേതിലെങ്കിലും നമ്മുടെ മനസ്സ് പെട്ടു പോയാൽ നമുക്ക് ഭഗവാൻ നഷ്ടമാകും.
അവർ കുറേ തേടി നടന്നു കാണാത്തതിനാൽ തിരിച്ചു പോയി. സ്ത്രീകൾ വിലപിച്ചു കൊണ്ട് തിരികെ പോയി.

വളരെ വേഗത്തിൽ രഥം പോകുന്നു. അവിടെ വേദശ്രുതി എന്ന ഒരു നദി. ആ നദിയും പിന്നീട് ഗോമതി എന്ന നദിയും സെന്ദിക നദിയും താണ്ടി വേഗത്തിൽ പായുന്ന രഥം കൗസലത്തെ താണ്ടാൻ പോകുന്നു. കൗസലം അയോദ്ധ്യയുടെ ഭാഗം തന്നെയാണ്. കൗസല്ല്യ ദേവിയെ വിവാഹം ചെയ്തപ്പോൾ കൗസലവും കൊടുക്കുകയുണ്ടായി ദശരഥന്.
കൗസലം താണ്ടുന്നതിന് മുൻപായി രാമൻ അയോദ്ധ്യാ പുരിക്ക് നമസ്കാരം അർപ്പിക്കുന്നു. ഈ പുരിയിലെ എല്ലാ ദേവതകൾക്കും തീർത്ഥ ക്ഷേത്രങ്ങൾക്കും എല്ലാവർക്കും ചേർത്ത് ഞാൻ നമസ്കാരം അർപ്പിക്കുന്നു. എപ്പോഴാണ് ഞാൻ തിരിച്ചു വന്ന് ഈ സരയു നദിയിൽ സ്നാനം ചെയ്ത് ഈ വനത്തിലൂടെ സഞ്ചരിക്കുക എന്നറിയില്ല. എപ്പോഴാണ് തിരിച്ചു വന്ന് എല്ലാവരേയും ദർശിക്കാൻ പോകുന്നതെന്നറിയില്ല. അങ്ങനെ പറഞ്ഞ് വനവാസത്തിന് ആജ്ഞ വാങ്ങി ഗംഗാ തടത്തിലുള്ള ശ്രിംഗിവേര പുരത്തിലേയ്ക്ക് പ്രവേശിക്കുന്നു രാമൻ.
അവിടെ നിന്ന് വിശാലമായി പരന്ന് ശാന്ത ഗംഭീരമായി ഒഴുകുന്ന ഗംഗയെ കാണാം.വേദശ്രുതിയും സെന്ദികയും ഒക്കെ ആപേക്ഷികമായി ചെറിയ നദികളാണ് . അവയെല്ലാം ഗംഗയിൽ ചെന്ന് ചേരുന്ന കൈവഴികളാണ്.
അവിടെ നിന്ന് വിശാലമായി പരന്ന് ശാന്ത ഗംഭീരമായി ഒഴുകുന്ന ഗംഗയെ കാണാം.വേദശ്രുതിയും സെന്ദികയും ഒക്കെ ആപേക്ഷികമായി ചെറിയ നദികളാണ് . അവയെല്ലാം ഗംഗയിൽ ചെന്ന് ചേരുന്ന കൈവഴികളാണ്.
No comments:
Post a Comment