വാല്മീകി രാമായണം-34
വാല്മീകി രാമായണത്തിൽ പലയിടത്തും രാമനെ ശിവ രൂപമായി വർണ്ണിക്കുന്നു. ശിവനും രണ്ട് അഗ്നി ബിംബങ്ങളായ സ്കന്ദനും വിശാഖനേയും പോലെ വിശ്വാമിത്രനു പിറകിലായി രാമലക്ഷ്മണൻമാർ പോകുന്നു. വിശ്വാമിത്രൻ തന്റെ ഗാംഭീര്യത്തെ ലവലേശം കുറക്കാതെ രണ്ട് വരിയിലായി തിങ്ങി നില്കുന്ന ജനങ്ങളെ ഒന്നു നോക്കുക പോലും ചെയ്യാതെ കുമാരൻമാരേയും കൂട്ടി യാത്രയായി. അയോദ്ധ്യ വിട്ട് സരയൂ നദിയുടെ ദക്ഷിണ തടത്തിൽ ചെന്നെത്തി. അവിടെ ജനങ്ങൾ ആരുമില്ല.
അദ്ധ്യർദ്ധ യോജനാം ഗത്വ
സരയുവാ ദക്ഷിണേ തടേ
രാമേദി മധുരാം വാണി
വിശ്വാമിത്രോഭ്യ ഭാഷത
സരയുവാ ദക്ഷിണേ തടേ
രാമേദി മധുരാം വാണി
വിശ്വാമിത്രോഭ്യ ഭാഷത
അത്രയും നേരം ഒന്നും ഉരിയാടാതെ ഗൗരവത്തിലായിരുന്ന വിശ്വാമിത്ര മഹർഷി സരയു നദീതടത്തിൽ എത്തിയപ്പോൾ തിരിഞ്ഞു നിന്നു രാമനെ നോക്കുന്നു. അദ്ദേഹത്തിന്റെ കണ്ണിൽ നിന്ന് സ്നേഹം വർഷിക്കുന്നു. കൈനീട്ടി വാത്സല്ല്യത്തോടെ രാമാ എന്ന് വിളിച്ചതും. മുത്തച്ഛന്റെ അടുക്കലേയ്ക്ക് കൊച്ചു മക്കൾ ഓടി ചെല്ലുന്നതു പോലെ രാമലക്ഷ്മണൻമാർ ഓടി ചെന്ന് ചേർന്നു നിന്നു.
വിശ്വാമിത്രന് അറിയാം അരമനയിൽ വാഴുന്ന കുമാരൻമാരാണ് രാമലക്ഷ്മണൻമാരെന്ന്. അവർക്ക് വിശക്കും. ഒന്നും കയ്യിൽ കരുതാതെയാണ് യാത്ര. അദ്ദേഹം പറഞ്ഞു രാമാ ഞാൻ നിനക്കൊരു മന്ത്രം ചൊല്ലി തരാം. അത് ജപിച്ചാൽ വിശപ്പ് ദാഹം വ്യാധി ഒന്നും വരില്ല സദാ ഉർജ്ജസ്വലരായിരിക്കാം.
ബലേതി അതി ബലേതി ജ
ബലേന തപസാ ലബ്ധേ
ബലേതി അതി ബലേതി ച
വിദ്യേതി മൈ കാ കുത്സത
വിദ്യേ തേ വിതരാമിതേ
ബലേതി ബല എന്നത് മന്ത്രത്തിന്റെ പേരാണ്. മന്ത്രം എന്നത് ഹോമിയോപതി ഗുളിക പോലെ ഏത് അസുഖത്തിനും മധുരിക്കുന്ന വെളുത്ത ഗോളങ്ങൾ നല്കും. എന്നാൽ അതിൽ ചേരുന്ന മരുന്നിന് വിത്യാസം ഉണ്ടാകും. അതുപോലെ ശബ്ദരാശി ഒന്നു തന്നെ എന്നാൽ അതിൽ മഹർഷി തന്നെത്തന്നെ ചേർത്തു കൊടുത്തിരിക്കുന്നു.
ബലേതി അതി ബലേതി ജ
ബലേന തപസാ ലബ്ധേ
ബലേതി അതി ബലേതി ച
വിദ്യേതി മൈ കാ കുത്സത
വിദ്യേ തേ വിതരാമിതേ
ബലേതി ബല എന്നത് മന്ത്രത്തിന്റെ പേരാണ്. മന്ത്രം എന്നത് ഹോമിയോപതി ഗുളിക പോലെ ഏത് അസുഖത്തിനും മധുരിക്കുന്ന വെളുത്ത ഗോളങ്ങൾ നല്കും. എന്നാൽ അതിൽ ചേരുന്ന മരുന്നിന് വിത്യാസം ഉണ്ടാകും. അതുപോലെ ശബ്ദരാശി ഒന്നു തന്നെ എന്നാൽ അതിൽ മഹർഷി തന്നെത്തന്നെ ചേർത്തു കൊടുത്തിരിക്കുന്നു.
രാമലക്ഷ്മണൻമാരുടെ ജീവിതാന്ത്യത്തെ കുറിച്ച് കഥയുണ്ട് എന്നാൽ വിശ്വാമിത്ര മഹർഷി വസിഷ്ഠ മഹർഷിയൊന്നും മരിച്ച കഥ നമ്മൾ കേട്ടിട്ടില്ല .കാരണം ആർക്കുമാർക്കുമറിയാത്ത എത്രയെത്ര രഹസ്യ വിദ്യകളുടെ കലവറയായിരുന്നു അവർ. പഞ്ചഭൂതങ്ങളെ കുറിച്ചുള്ള ജ്ഞാനവും ഉണ്ടായിരുന്നു. വിശ്വാമിത്രൻ രാമനോട് പറയുന്നു. നീ ഉറങ്ങുമ്പോഴോ ജാഗ്രതയില്ലാതെയിരിക്കുമ്പോഴോ ആർക്കും നിന്നെ ആക്രമിക്കാനോ അപകടപ്പെടുത്താനോ സാദ്ധ്യമല്ല. ഇത് ഗ്രഹിച്ചോളൂ നിങ്ങൾ. അവർ രണ്ടു പേരും മന്ത്രത്തെ ഗ്രഹിക്കുന്നു. കുറേ ദൂരം താണ്ടിയപ്പോൾ കുമാരന്മാർക്ക് ഉറക്കം വന്നു തുടങ്ങി. സരയു നദിക്കരയിൽ തന്നെ വിശ്വാമിത്രൻ കുമാരൻമാർക്ക് ഉറങ്ങാനുള്ള സംവിധാനം ഒരുക്കി. ഒരാശ്രമം ,അവിടെ അവർ തങ്ങി. കുട്ടികൾ ഉറങ്ങി. വിശ്വാമിത്രൻ രാമനെ നോക്കിയിരുന്നു രാത്രിയിൽ. ബ്രാഹ്മ മുഹൂർത്തത്തിൽ രാമനെ തൊട്ടു കൊണ്ട് പാടി
കൗസല്യാ സുപ്രജാരാമാ പൂർവാ സന്ധ്യാ പ്രവർത്തതേ, ഉത്തിഷ്ഠ നരശാർദൂല! കർത്തവ്യം ദൈവമാഹ്നിതം.
വിശ്വാമിത്രൻ ചൊല്ലിയ ഈ ശ്ലോകമാണ് വെങ്കിടേശ സുപ്രഭാതത്തിൽ ആദ്യ വരിയായി നമ്മൾ കേൾക്കുന്നത്. ആരുടെ ജനനത്താലാണോ കൗസല്ല്യ സുപ്രജയായത് അങ്ങനെയുള്ള രാമാ, സൂര്യനുദിക്കാൻ പോകുന്നു. ഉത്തമനായ രാമാ നീ എഴുന്നേറ്റ് കർത്തവ്യങ്ങളിൽ ഏർപ്പെടു. സന്ധ്യാവന്ദനം ചെയ്യൂ. രാമായണത്തിൽ ഭഗവാനെ ദർശിക്കുന്നതിന് അമ്പലങ്ങൾ ഒന്നും ഇല്ല. സൂര്യൻ, ചന്ദ്രൻ, മലകൾ ,കാട് ഇതു തന്നെ കോവിൽ. അഗ്നി തന്നെ അമ്പലം. പ്രകൃതിയെ മറന്ന് നമ്മൾ കോവിലിനുള്ളിൽ ഈശ്വരനെ കൊണ്ട് സ്ഥാപിച്ചു പ്രകൃതിയെ അവഗണിക്കുന്നു. സൂര്യനെ ആരാധിക്കാൻ പോലും ഒരു വിഗ്രഹത്തെ ആശ്രയിക്കുന്നു. പ്രഭാതത്തിൽ കിഴക്കുദിക്കുന്ന സുവർണ്ണ വർണ്ണത്തിലുള്ള സൂര്യൻ ഒരു ദിവ്യ ദർശനമാണ്. എന്ത് യോഗസാധന ചെയ്താലും ഏതെല്ലാം രൂപത്തിൽ ഈശ്വരനെ സങ്കൽപ്പിച്ചു പൂജിച്ചാലും ആ പ്രകാശം നിങ്ങളുടെ ഹൃദയത്തിൽ വരികയില്ല. രമണ ഭഗവാൻ ഒരിക്കൽ വാസുദേവ ശാസ്ത്രികളോട് പറഞ്ഞു പ്രഭാതത്തിൽ ഉദിച്ചു വരുന്ന സൂര്യന്റെ സുവർണ്ണ വർണ്ണമുണ്ടല്ലോ അത് തന്നെയാണ് ഹൃദയത്തിന്റെ വർണ്ണം.
No comments:
Post a Comment