വാല്മീകി രാമായണം-21📖
➿➿➿➿➿➿➿
➿➿➿➿➿➿➿
ഭഗവാൻ അവതരിക്കുന്നതിന് മുൻമ്പായി ദേവതകൾ പല പല യോനികളിൽ വന്ന് പിറന്നു. ചിലർ കുരങ്ങ് യോനിയിൽ ചിലർ മനുഷ്യ യോനിയിൽ. എല്ലാം ശ്രേഷ്ഠവും ദിവ്യയുമായ ജന്മങ്ങൾ. അവരെ descendants of divinity എന്ന് വിളിക്കാം.
ഒരു പ്രത്യേക കാരണത്താൽ പ്രകൃതിയിൽ ഇത്തരത്തിൽ പ്രത്യേക അവതാരങ്ങൾ ഉണ്ടാകുന്നു. പ്രകൃതിയുടെ ആവശ്യത്തിനനുസരിച്ച് ഓരോ സപ്ലൈ ഉണ്ടാകും. ചില സമയത്ത് അപ്രതീക്ഷിതമായി നമ്മുടെ വീട്ടു പറമ്പിൽ കുറുന്തോട്ടി കീഴാർനെല്ലി എല്ലാം കിളിച്ച് നിൽക്കുന്നതു കാണാം. എങ്ങനെ വന്നു എന്നറിയില്ല. എന്നാൽ അതിന് ആവശ്യക്കാർ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടാകും. മഞ്ഞപിത്തത്തിന് കീഴാർനെല്ലി വളരെ നല്ലതെന്ന് പറയും. അന്തരീക്ഷത്തിൽ ഒരു വാക്യൂം വന്നാൽ അതിൽ കാറ്റു വന്ന് നിറയുന്നു. പ്രകൃതിയിൽ ഏതെങ്കിലും തരത്തിൽ അസന്തുലിതാവസ്ഥ വന്നാൽ ദു:ഖം വന്നാൽ അത് നികത്താൻ പലതും അവതരിക്കും ചിലപ്പോൾ ഭഗവാൻ തന്നെ അവതരിക്കും. സ്വേച്ഛോപാദക് പ്രതക് വപുഹു.
എല്ലാ കുഞ്ഞുങ്ങളും ഒരു പ്രാർത്ഥനയോടെ വേണം ജനിക്കാൻ. സ്വാമി വിവേകാനന്ദൻ പറയും "That child wich is not the result of a prayer is a curse to humanity." ഒരു കുഞ്ഞുണ്ടാകാൻ പ്രാർത്ഥന ചെയ്ത് ഭക്തിയോടെ പിറക്കണം. അൻമ്പോടെ പിറക്കണം. അപ്പോൾ ആ കുഞ്ഞ് ലോകത്തിനനുഗ്രഹമാകും.
ദശരഥ മഹാരാജാവ് ഋഷിമാരോടായി പറയുന്നു. ഒരു തെറ്റും ഇതിൽ വന്നു ഭവിക്കരുത് .യാഗം നടക്കുമ്പോൾ ആരും പട്ടിണി ആകരുത്. വസ്ത്രധാനം നടക്കണം. ഭക്ഷണമെല്ലാം മല പോലെ കൂട്ടി വെച്ചിരിക്കുന്നു. എല്ലാ സുഖ സൗകര്യങ്ങളും നല്കണം. ഒരു പാട് ദാന കർമ്മങ്ങൾ ചെയ്യണം. മന്ത്രം ജപിക്കുന്നവരോടും പറഞ്ഞു വിധി പ്രകാരം ജപിക്കണം ഒരു തെറ്റും ഉണ്ടാകരുത്. വിധി ഹീനസ്യ യജ്ഞസ്യ സദ്യകർത്താ വിനശ്യതി. നിങ്ങൾ വിധി ഹീനമായി എന്തെങ്കിലും ചെയ്താൽ അത് യജമാനനായ എന്നെയാണ് ബാധിക്കുക. അതിനാൽ ജാഗ്രതയോടെ ചെയ്യണം.
ആ മഹായാഗത്തിൽ ആഹൂതികളെല്ലാം അർപ്പിച്ചു കൊണ്ടിരിക്കുന്നു. ജ്യോതി ശാസ്ത്രം മാംഗല്യം നടക്കാൻ മാത്രമല്ല ഏതൊക്കെ ഇഷ്ടികൾക്ക് ഏതൊക്കെ സമയങ്ങളിൽ എന്തൊക്കെ ഹവിസുകൾ അർപ്പിക്കണം എന്ന് വരെ വിശദീകരിച്ചിരിക്കുന്നു. ആ കാലഘട്ടത്തിൽ ഓരോ ഹവിസ് അർപ്പിക്കുമ്പോൾ അഗ്നിയിൽ നിന്നും ഒരു ജ്യോതിർ രൂപം പുറത്തേയ്ക്കു വരും. പ്രാജാപത്യ പുരുഷൻ ആണത്.
Nochurji 🙏🙏
No comments:
Post a Comment