Thursday, 9 January 2020

വാല്മീകി രാമായണം-33

വാല്മീകി രാമായണം-33
വിശ്വാമിത്രൻ പറയുന്നു വസിഷ്ഠ മഹർഷിയോട് താങ്കൾ തന്നെ ഉപദേശിച്ചാലും രാമനെ. ആ ബ്രഹ്മവിദ്യ രാമന് ഉപദേശിച്ച് കൊടുത്താലും. വാല്മീകി രാമായണം ഇരുപത്തിനാലായിരം ശ്ലോകം യോഗാവസിഷ്ഠം മുപ്പത്തിയാറായിരം ശ്ലോകം. രണ്ടും ചേർന്ന് അമ്പത്തിയാറായിരം ശ്ലോകം ആണ് വാല്മീകി കൃതം എന്ന് പ്രസിദ്ധം. യോഗാവസിഷ്ഠം മുപ്പത്തിരണ്ടായിരം ശ്ലോകം രാമന് വസിഷ്ഠ മഹർഷി ഉപദേശിച്ചപ്പോൾ ഹിമാലയത്തിലുള്ള ചില സിദ്ധൻമാരും അതു ഗ്രഹിച്ചു. സിദ്ധൻമാർ ഗ്രഹിച്ചത് വാസിഷ്ഠം എന്ന പേരിൽ വേറെ രഹസ്യ ഗ്രന്ഥമായി അറിയപ്പെട്ടു. വാല്മീകി രാമായണത്തിനൊപ്പം അറിയപ്പെടാതിരുന്നു.
രാമനെ നന്നായി ഒരുക്കി വിശ്വാമിത്ര മഹർഷിയോടൊപ്പം പറഞ്ഞയക്കുന്നതിനായി.തലയിൽ ഒരു കുട്ടി കിരീടം വച്ച് ,ആഭരണങ്ങൾ ചാർത്തി, കൈയ്യിൽ വില്ല് വച്ചു കൊടുത്ത്, ലക്ഷ്മണനെ വിളിച്ചിട്ടില്ലെങ്കിലും ലക്ഷ്മണനും രാമന്റെ കൂടെയിറങ്ങി.
വിശ്വാമിത്രോ യയ വഗ്രേ
തഥോ രാമോ മഹായശ:
കാക പക്ഷ ധരോ ധൻവി
തംച സൗമിത്രി രൺവഗാത്
അയോദ്ധ്യയിൽ മുഴുവൻ വിശ്വാമിത്ര മഹർഷി വന്ന വാർത്ത പരന്നിരിക്കുന്നു. ദശരഥന്റ അരമനയിൽ നിന്ന് വിശ്വാമിത്ര മഹർഷി പുറത്തേയ്ക്ക് വരുന്നതും കാത്ത് രണ്ട് വരിയിലും കടൽ പോലെ ജനങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്നു.
മുന്നിൽ നടക്കുന്നു വിശ്വാമിത്രൻ പിറകെ ധനുസ്സ് പിടിച്ച് സ്കൂൾ മാസ്റ്ററുടെ പിന്നിൽ കുട്ടി നടക്കുന്ന പോലെ രാമൻ. അതിനും പിറകിൽ ധനുസ്സേന്തി ലക്ഷ്മണൻ. വിശ്വാമിത്ര മഹർഷിയുടെ തപ ശക്തിയുടെ പ്രഭാവം ഒരു ഭാഗത്ത് പിറകെ തീപ്പൊരി പോലെ കണ്ടാൽ ഇമ്പം തോന്നുന്ന രാമ ലക്ഷ്മണൻമാർ. അവരെ കണ്ട് അനങ്ങാതെ നിശ്ശബ്ദരായി ഹൃദയം കണ്ണിൽ വച്ച് നോക്കി നിന്നു ജനങ്ങൾ.

No comments:

Post a Comment