വാല്മീകി രാമായണം-50📖
പരശുരാമൻ വൈഷ്ണവ ധനുസ്സ് രാമന് നല്കി. രാമൻ അത് വരുണന് നല്കി. വരുണൻ അഗസ്ത്യ മുനിക്ക് നല്കി. അഗസ്ത്യ മുനി പിന്നെ ഒരു സാഹചര്യത്തിൽ രാമന് വീണ്ടും ആ വിശിഷ്ടമായ ചാപം നല്കുന്നു. ഇങ്ങനെ അത് കൈമാറി വന്നു. ഇവിടെ ബാലകാണ്ഡം പൂർത്തിയാകുന്നു. രാമ ലക്ഷ്മണ ഭരത ശത്രുഘ്നൻ മാർ അവരുടെ ഭാര്യാ സമേതം അയോദ്ധ്യയിൽ എത്തി ചേരുന്നു. അയോദ്ധ്യയിൽ അവർക്ക് ആഘോഷങ്ങളോടു കൂടിയ സ്വീകരണം ലഭിക്കുന്നു. കുറേ നാൾ അങ്ങനെ അവർ സന്തോഷത്തോടെ ജീവിക്കുന്നു.
അയോദ്ധ്യാ കാണ്ഡം തുടങ്ങുന്നു
ഗച്ഛതാ മാതുല കുലം
ഭരതേന ധധാനക:
ശത്രുഘ്നോ നിത്യ ശത്രുഘ്നോ
നീത പ്രീതി പുരസ്കൃത:
ഗച്ഛതാ മാതുല കുലം
ഭരതേന ധധാനക:
ശത്രുഘ്നോ നിത്യ ശത്രുഘ്നോ
നീത പ്രീതി പുരസ്കൃത:
ഒരു തേര് അയോദ്ധ്യയിൽ നിന്ന് കേകേയ ദേശത്തേയ്ക്ക് പോകുന്നു. അതിൽ ഭരതൻ ശത്രുഘ്നനേയും കൂട്ടി തന്റെ മാതാവിന്റെ ദേശത്തേയ്ക്ക് പോകുന്നു. അവർ രണ്ട് പേരും എപ്പോഴും ഒരുമിച്ചാണ്. രാമലക്ഷ്മണൻമാരെ പോലെ തന്നെ.
ദശരഥന് ഇവർ നാലു പേരും പ്രിയരാണ്. എന്നാൽ രാമോ രതികര പിതുഹു. രാമനെ കാണുമ്പോൾ ദശരഥന് എന്തെന്നില്ലാത്ത വാത്സല്യമാണ്. രാമനെ കാണുമ്പോൾ എന്തോ ഒരു പ്രത്യേക അനുഭൂതിയാണ് അദ്ദേഹത്തിന്. മുരുഗനാര് സ്വാമി രമണ മഹർഷിയെ നോക്കി പറയും എനിക്ക് അര മണിക്കൂർ പോലും തികച്ച് അങ്ങയെ നോക്കി ഇരിക്കാൻ സാധിക്കുന്നില്ല. അങ്ങയുടെ തേജസ്സ് അപാരമാണ് . പത്ത് മാസം അങ്ങയുടെ മാതാവ് എങ്ങനെ അങ്ങയെ വയറ്റിൽ കൊണ്ടു നടന്നു. ഹൃദയം ഉരുകുന്നു അങ്ങനെ നോക്കി നിൽക്കുമ്പോൾ. അത് സാധാരണ ലൗകികമായ മാനുഷികമായ ആകർഷണമല്ല തീർത്തും അലൗകികമായ ആകർഷണമാണ്.

വിവേകാനന്ദൻ ലോക മത സമ്മേളനത്തിന് പോയപ്പോൾ ബുദ്ധിശാലികളായ പ്രഗത്ഭൻമാരുൾപ്പടെ ഏഴായിരം പേരുണ്ടായിരുന്നു സദസ്സിൽ. വിവേകാനന്ദൻ സംസാരിച്ചു തുടങ്ങിയപ്പൊഴേക്കും അവർ അദ്ദേഹത്തിന് നല്കിയ അംഗീകാരത്തിന് കാരണം വാക്കുകൾക്കുമപ്പുറം തെളിഞ്ഞു കാണാവുന്ന അദ്ദേഹത്തിന്റെ ദിവ്യ തേജസുള്ള മുഖമായിരുന്നു. അദ്ദേഹം ആ വേദിയിൽ വന്നിരുന്നപ്പോഴേ ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹം സംസാരിക്കുന്നത് കേൾക്കാനായി സദസ്യർ കാത്തിരുന്നത് നാല് ദിവസം.
നല്ല സംഗീതം ശിശുവിനും, പശുവിനും , പാമ്പിനും മനസ്സിലാകും. അതുപോലെ ആത്മീയ സാന്നിദ്ധ്യവും ആടിനും മാടിനും പാമ്പിനും ഒക്കെ മനസ്സിലാകും.സിസ്റ്റർ ക്രിസ്റ്റീന വിവേകാനന്ദനെ കുറിച്ച് എഴുതി ഒരിക്കൽ അദ്ദേഹം ഒരു തെരുവിലൂടെ നടന്നു പോകുമ്പോൾ കാളപ്പോരു നടത്തുന്ന ഒരിടത്തു നിന്ന് ഒരു കൂറ്റൻ കാള ചാടി രക്ഷപ്പെട്ട് തെരുവിലൂടെ ഓടി വന്നു. വിവേകാനന്ദ സ്വാമികളുടെ കൂടെ മറ്റ് രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. എതിരെ ഒരു സ്ത്രീ നടന്നു വരുന്നു. കാള ഓടി അടുത്തതും അദ്ദേഹം ആ സ്ത്രീയെ പിറകിലേയ്ക്ക് മാറ്റി കാളയുടെ മുന്നിൽ നിന്നു. കാള അദ്ദേഹത്തെ കണ്ടതും ശാന്തനായി തിരികെ പോയി. നന്ദികേശൻ ശിവനെ കണ്ട പോലെ.ക്രിസ്റ്റീന പറയുന്നു 'As if he saw his master ' എന്ന്. ഇതു പോലെ ആത്മീയത തുളുമ്പുന്ന മനുഷ്യരെ മിണ്ടാപ്രാണികൾക്ക് പോലും മനസ്സിലാകും. അവർ ആ രീതിയിൽ പ്രതികരിക്കും.
No comments:
Post a Comment