വാല്മീകി രാമായണം-8📖
ആ വനത്തിൽ തമസാ നദി കരയിൽ വാല്മീകി ആശ്രമം.
ഓം തപസ്വാദ്ധ്യായ നിരതം തപസ്വി വാക് വിധാം വരം നാരദം പരിപ പ്രച്ഛ വാല്മീകിർ മുനി പുംഗവം.
ഓം തപസ്വാദ്ധ്യായ നിരതം തപസ്വി വാക് വിധാം വരം നാരദം പരിപ പ്രച്ഛ വാല്മീകിർ മുനി പുംഗവം.
ഈ ശ്ലോകങ്ങൾ എല്ലാം വേദം പോലെ ശുദ്ധം തന്നെ ആണ് . ആദ്യമായി വേദത്തിൽ നിന്ന് അന്യമായി ഒരു ശ്ലോകം വരുന്നു. എന്നാൽ വാല്മീകിക്ക് പോലും അറിയില്ല എങ്ങനെ വരുന്നു എന്ന്. അദ് ദേഹം തപസ്വിയായി ഇരിക്കുന്നു. തപസ്സ് ചെയ്യുന്ന ഒരുവന് ഒരു സംശയം ഉണ്ടായാൽ അത് മാറ്റി കൊടുക്കേണ്ടത് ഭഗവാന്റെ ബാദ്ധ്യത ആണ്.
ഒരു കുഞ്ഞ് ജനിക്കുമ്പോൾ അതിന് അന്നം എവിടെ എന്നോ അമ്മ ആരെന്നോ അറിയില്ല. അത് ചുമ്മാ കരയും എവിടെന്നോ അന്നം വരും. പിന്നേയും കുറേ നാൾ കഴിയുമ്പോളാണ് പാല് തരുന്നത് അമ്മയെന്നറിയുന്നത്. ഇതു പോലെ ജ്ഞാനത്തിനു വേണ്ടിയുള്ള വിശപ്പു വന്നു കഴിഞ്ഞാൽ എവിടെ നിന്നെങ്കിലും സപ്ലയ് വരും.
"സന്ദേഹമേ സന്ദേഹ തെളിതൽ താൻ". സംശയം വരുന്നത് അത് തീർക്കാൻ തന്നെയാണ്. നദി ഒഴുകി ഒരു കല്ലിൽ തട്ടുമ്പോൾ കുതിച്ചു കടക്കുന്നതു പോലെ ഒരു കുതിപ്പിനു വേണ്ടിയാണ് സന്ദേഹങ്ങൾ വരുന്നത്.സന്ദേഹം ഒരു വികല്പം. അജ്ഞാനം ഒരു വികല്പം വിപരീത ജ്ഞാനം ഒരു വികല്പം.
മഹർഷിമാരുടെ മനസ്സിൽ ഒരു സന്ദേഹം വന്നാൽ അത് അവരുടെ സങ്കൽപ്പമല്ല നിയതിയാണ് ആ സന്ദേഹത്തെ കൊണ്ടു വരുന്നത്.വ്യാസർക്കും ,വാല്മീകിക്കും സംശയം വന്നപ്പോഴൊക്കെ അത് തീർത്തു കൊടുക്കാൻ നാരദർ വന്നിരുന്നു. ഒരു നൂറ്റൻമ്പത് വർഷം മുൻമ്പ് ത്യാഗരാജ സ്വാമികൾക്കും സംഗീത വിഷയത്തിൽ ഒരുപാട് സന്ദേഹങ്ങൾ വന്നു. സംഗീത ലോകത്ത് ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമ ശാസ്ത്രികൾ ഇവർ മൂവരും ആണ് ഒറിജിനൽ. എന്തെന്നാൽ അവർ ചെയ്തതിനപ്പുറം ആർക്കും ചെയ്യാനില്ല. അതിന് കീഴെ നിന്ന് അവർ ചെയ്തതൊക്കെ മനസ്സിലാക്കുവാനും അനുകരിക്കുവാനും മാത്രമേ സാധിക്കൂ. രമണ മഹർഷി എത്തി ചേർന്ന അവസ്ഥയ്ക്കു മേലെ ആർക്കും എത്തിചേരാൻ സാധിക്കില്ല. അതിൽ നിന്ന് എന്തെങ്കിലും മനസ്സിലാക്കി എടുക്കാം എന്നല്ലാതെ അത് പരിഷ്കരിച്ചെടുക്കുകയോ അതിനും മുകളിലായി നില കൊള്ളുകയോ മാറ്റങ്ങൾ വരുത്തുവാനോ സാദ്ധ്യമല്ല. കാരണം എന്ത് മൂലസ്ഥാനത്തിൽ നിന്ന് വരുന്നോ അത് പൂർണ്ണമാണ്. അതിലേയ്ക്ക് ഒന്നും ചേർക്കുവാനോ എടുക്കുവാനോ സാദ്ധ്യമല്ല.
ത്യാഗരാജ സ്വാമികൾക്ക് ആരും സംഗീതം പഠിപ്പിച്ചു കൊടുത്തതല്ല. ബാലനായിരിക്കെ കരി കൊണ്ട് ചുവരിൽ എന്തോ എഴുതി വച്ചു. പിതാവ് രാമബ്രഹ്മം ചെന്ന് നോക്കിയപ്പോൾ ഒരു കീർത്തനമായിരുന്നു.
"വന്ദനമു രഘു നന്ദനാ സേതു ബന്ദനാ ഭക്ത ചന്ദനാ രാമാ വന്ദനമു രഘു നന്ദനാ"
ഇതാണ് ആദ്യത്തെ കീർത്തനം. അദ് ദേഹത്തിന്റെ പിതാവ് അത് വെങ്കടരമണ ഭാഗവതരെ കാണിച്ചു കൊടുത്തു. ഭാഗവതർക്കും ആശ്ചര്യം തോന്നി.അങ്ങനെ ഭാഗവതർ സ്വാമികൾക്ക് സംഗീത ബാല പാഠങ്ങൾ പഠിപ്പിച്ചു കൊടുത്തു.
"വന്ദനമു രഘു നന്ദനാ സേതു ബന്ദനാ ഭക്ത ചന്ദനാ രാമാ വന്ദനമു രഘു നന്ദനാ"
ഇതാണ് ആദ്യത്തെ കീർത്തനം. അദ് ദേഹത്തിന്റെ പിതാവ് അത് വെങ്കടരമണ ഭാഗവതരെ കാണിച്ചു കൊടുത്തു. ഭാഗവതർക്കും ആശ്ചര്യം തോന്നി.അങ്ങനെ ഭാഗവതർ സ്വാമികൾക്ക് സംഗീത ബാല പാഠങ്ങൾ പഠിപ്പിച്ചു കൊടുത്തു.
No comments:
Post a Comment